കൊച്ചി: ഡൗൺലോഡ് വേഗതയിൽ ജിയോ 5G ഏറ്റവും മുന്നിലെന്ന് റിപ്പോർട്ട്. ജിയോ 5G ഉപയോക്താക്കൾക്ക് 315.3 എം ബി പി എസിന്റെ സൂപ്പർ ഡൗൺലോഡ് സ്പീഡ് ലഭ്യമാകുന്നുവെന്നും മൊബൈൽ നെറ്റ്‌വർക്ക് എക്സ്പീരിയൻസിന്റെ ആഗോള നിലവാരം വിലയിരുത്തുന്ന ഓപ്പൺ സിഗ്നൽ റിപ്പോർട്ട് വ്യക്തമാക്കുന്നു. 5G വേഗതയിലും 5G കവറേജിലും എതിരാളിയായ എയർടെല്ലിനെക്കാൾ ഏകദേശം 3 മടങ്ങ് മുന്നിലാണ് ജിയോ.
എയർടെലിന്റെ 5G ശരാശരി ഡൗൺലോഡ് വേഗത 261.2 എംബിപിഎസാണ്. 5G നെറ്റ്‌വർക്ക് ഉപയോഗിക്കുന്ന ഉപയോക്താക്കളുടെ കാര്യത്തിലും ജിയോ മുന്നിലാണ്. 5G നെറ്റ്‌വർക്കിന്റെ 32.5 ശതമാനവും ഉപയോഗപ്പെടുത്തുന്നത് ജിയോ ഉപഭോക്താക്കളാണ്. എന്നാൽ, എയർടെൽ ഉപഭോക്താക്കൾ 11.4 ശതമാനം മാത്രമാണ് 5G നെറ്റ്‌വർക്ക് ഉപയോഗപ്പെടുത്തുന്നത് .
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.