OPPO Reno 15 ഫസ്റ്റ് ലുക്ക് : കോംപാക്റ്റ് ഡിസൈൻ, സ്മാർട്ടർ ക്യാമറ, ഒപ്പം മികവുറ്റ ColorOS എക്സ്പീരിയൻസ്
- Published by:Nandu Krishnan
- news18-malayalam
Last Updated:
AI പോർട്രെയിറ്റുകൾ മുതൽ ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന സ്മൂത്ത് പെർഫോമൻസ് വരെ. അമിതമായ ഫീച്ചറുകളേക്കാൾ പ്രായോഗികമായ ബാലൻസിന് മുൻഗണന നൽകുന്ന Reno-യുടെ പുത്തൻ പതിപ്പ്
ഇന്ത്യയിലെ സ്മാർട്ട്ഫോൺ മാർക്കറ്റിനെ സംബന്ധിച്ചിടത്തോളം മിഡ്-സെഗ്മെന്റിൽ ഫോണുകൾ കുറവാണ്. വിപണിയുടെ രണ്ടറ്റങ്ങളിലുമുള്ള വിഭാഗങ്ങൾക്കാണ് ഇവിടെ എപ്പോഴും കൂടുതൽ ശ്രദ്ധ ലഭിക്കാറുള്ളത്.
ഒരു വശത്ത്, അടിസ്ഥാന ആവശ്യങ്ങൾ മികച്ച രീതിയിൽ നിറവേറ്റുന്നതും വിലയ്ക്കൊത്ത മൂല്യം നൽകുന്നതുമായ നിരവധിയായ എൻട്രി ലെവൽ ഫോണുകൾ കാണാം. മറുവശത്താകട്ടെ, കോൺടെന്റ് ക്രിയേറ്റേഴ്സ്, പവർ ഗെയിമേഴ്സ്, സ്മാർട്ട്ഫോണിനെ തങ്ങളുടെ പ്രധാന വർക്ക് ഡിവൈസായി കാണുന്ന പ്രൊഫഷണൽസ് എന്നിവരെ ലക്ഷ്യമിട്ടുള്ള ഫ്ലാഗ്ഷിപ്പുകളുമാണ് ഉള്ളത്. ഈ ഫീച്ചറുകൾക്ക് അനുയോജ്യമായ ഉയർന്ന വിലയും ഇവയ്ക്കുണ്ടാകും.

എന്നാൽ നമ്മളിൽ ഭൂരിഭാഗം പേർക്കും ഈ രണ്ട് വിഭാഗങ്ങളും അത്ര അനുയോജ്യമായിരിക്കില്ല. നമുക്ക് വേണ്ടത് കരുത്തുറ്റതും എന്നാൽ കാഴ്ചയിൽ പ്രീമിയം ലുക്കുള്ളതുമായ ഫോണുകളാണ്. ഷെയർ ചെയ്യുന്നതിന് മുൻപ് മണിക്കൂറുകളോളം എഡിറ്റിംഗ് ആവശ്യമില്ലാത്ത മികച്ച സെൽഫികളും പോർട്രെയിറ്റുകളും നമുക്ക് വേണം. സങ്കീർണ്ണമാകാത്തതും എന്നാൽ എല്ലാവർക്കും എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്നതുമായ ടെക്നോളജിയാണ് നമ്മൾ ആഗ്രഹിക്കുന്നത്. വേഗത്തിൽ ചാർജ് ആകുന്നതും മറ്റു ഡിവൈസുകളുമായി എളുപ്പത്തിൽ ബന്ധിപ്പിക്കാൻ കഴിയുന്നതും ദൈനംദിന കാര്യങ്ങൾ ലഘൂകരിക്കാൻ സഹായിക്കുന്ന AI ഫീച്ചറുകളുള്ളതുമായ ഫോണുകളാണ് നമുക്ക് ആവശ്യം. ഒരു ഫോൺ കോൾ ട്രാൻസ്ക്രൈബ് ചെയ്യാനോ, ഫോട്ടോകളിലെ അനാവശ്യ കാര്യങ്ങൾ നീക്കം ചെയ്യാനോ, തിരക്കേറിയ ഒരു ദിവസത്തെ കാര്യങ്ങൾ പ്ലാൻ ചെയ്യാനോ ഒക്കെ ഈ AI സഹായിക്കണം. എല്ലാറ്റിലുമുപരി, അതീവ ശ്രദ്ധയോടെ ഉപയോഗിക്കേണ്ടി വരുന്നവയല്ല, പകരം ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ബാറ്ററിയും മികച്ച മൾട്ടിടാസ്കിങ് ശേഷിയുമുള്ള വിശ്വസിക്കാവുന്ന ഡിവൈസുകളാണ് നമുക്ക് വേണ്ടത്.വർഷങ്ങളായി OPPO Reno Series വളരെ കൃത്യമായി കൈകാര്യം ചെയ്യുന്നത് ഈയൊരു വിപണിയെയാണ്.
advertisement
2019-ലെ തുടക്കം മുതൽ തന്നെ ഫ്ലാഗ്ഷിപ് ലെവൽ ഫോട്ടോഗ്രഫിയും പ്രീമിയം ഡിസൈനും കുറഞ്ഞ വിലയിൽ ലഭ്യമാക്കുക എന്നതായിരുന്നു OPPO Reno സീരീസിന്റെ ലക്ഷ്യം. ആദ്യത്തെ Reno, 10x Zoom മോഡലുകൾ മുതൽ ഏറ്റവും പുതിയ പതിപ്പുകൾ വരെ, മികച്ച ക്യാമറകൾ, വേഗതയേറിയ ചാർജിംഗ്, ആകർഷകമായ ഇൻഡസ്ട്രിയൽ ഡിസൈൻ എന്നീ മൂന്ന് കാര്യങ്ങളിലൂന്നിയാണ് ഈ സീരീസ് വളർന്നത്. അതുകൊണ്ടുതന്നെ ഇതൊരു ഓൾ റൗണ്ടർ ആണെന്ന് നിസ്സംശയം പറയാനാകും.
ഈയൊരു സമീപനം ഫലം കണ്ടു എന്നതാണ് സത്യം. ആഗോളതലത്തിൽ ഏകദേശം 100 മില്യൺ Reno ഡിവൈസുകൾ വിറ്റഴിക്കപ്പെട്ടു കഴിഞ്ഞു. കോടിക്കണക്കിന് ആളുകൾ തങ്ങളുടെ ദൈനംദിന ആവശ്യങ്ങൾക്കായി ഓരോ ദിവസവും Reno ഫോണുകളെയാണ് ആശ്രയിക്കുന്നത്.
advertisement
ഈ പാരമ്പര്യത്തെ മുൻനിർത്തിയാണ് OPPO Reno15 5G എത്തുന്നത്. Reno സീരീസിന്റെ പ്രധാന വാഗ്ദാനങ്ങളായ പ്രീമിയം ഡിസൈൻ, മുൻനിര ക്യാമറ ഫീച്ചറുകൾ, മികച്ച പെർഫോമൻസ് എന്നിവ നിലനിർത്തിക്കൊണ്ടുതന്നെ കൂടുതൽ ആകർഷകമായ ഡിസൈനിലും, മികച്ച AI-driven portrait camera സിസ്റ്റത്തിലും, നൂതനമായ ColorOS അനുഭവം നൽകുന്ന രീതിയിലുമാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
ക്യാമറയാണ് താരം: പോർട്രെയ്റ്റുകൾക്കും സോഷ്യൽ മൊമെന്റ്സിനും അനുയോജ്യമായ ഡിസൈൻ
OPPO Reno15 5G-യുടെ ക്യാമറ സിസ്റ്റം അതിന്റെ മുൻഗണനകൾ വ്യക്തമാക്കുന്നു: നിരന്തരം ഫോട്ടോകൾ എടുക്കുന്നവർക്കും, അവ അപ്പപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നവർക്കും വേണ്ടിയുള്ളതാണ് ഈ ഫോൺ. ഓരോ ഫോട്ടോയോ വീഡിയോയോ പോസ്റ്റ് ചെയ്യുന്നതിന് മുൻപ് അവ എഡിറ്റ് ചെയ്യാനായി കൂടുതൽ സമയമോ അധ്വാനമോ ചെലവഴിക്കാൻ ആഗ്രഹിക്കാത്തവർക്ക് ഇത് ഏറ്റവും മികച്ച ഓപ്ഷനാണ്.
advertisement


ഈ സ്മാർട്ട്ഫോണിന്റെ സെറ്റപ്പ് തന്നെ ആളുകൾക്ക് മുൻഗണന നൽകുന്ന രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. വൈഡ് സീനുകൾ മുതൽ മാക്രോ ഷോട്ടുകൾ വരെ അനായാസം പകർത്താൻ സഹായിക്കുന്ന 50MP Ultra-Clear Main Camera, ട്രാവൽ പോർട്രെയ്റ്റുകൾക്കും കാൻഡിഡ് ഷോട്ടുകൾക്കും അനുയോജ്യമായ 80mm equivalent focal length ഉള്ള 50MP 3.5x Telephoto Portrait Camera, ഗ്രൂപ്പ് സെൽഫികൾക്കും സോഷ്യൽ സെറ്റിംഗ്സിനും അനുയോജ്യമായ 100° field of view ഉള്ള ഫ്ലാഗ്ഷിപ്പ് ഗ്രേഡ് 50MP Ultra-Wide Selfie Camera എന്നിവയാണ് ഇതിലുള്ളത്. മിക്ക ആളുകളും സാധാരണയായി ഫോട്ടോ എടുക്കുന്ന രീതിയെ - അതായത് മുഖങ്ങൾക്ക് പ്രാധാന്യം നൽകുന്നതിനൊപ്പം ചുറ്റുപാടുകളെ കൂടി ഉൾക്കൊള്ളുന്ന ശൈലിയെ - യാതൊരു തടസ്സവുമില്ലാതെ പിന്താങ്ങുന്നതാണ് ഈ ക്യാമറ കോമ്പിനേഷൻ.
advertisement

എന്നാൽ OPPO Reno15 5G-യെ വേറിട്ടു നിർത്തുന്നത് അതിന്റെ ഹാർഡ്‌വെയർ മാത്രമല്ല, മറിച്ച് ക്യാമറകൾ പകർത്തുന്ന ദൃശ്യങ്ങളെ OPPO എങ്ങനെ പ്രോസസ്സ് ചെയ്യുന്നു എന്നത് കൂടിയാണ്.
ഈ സിസ്റ്റത്തിന്റെ കരുത്ത് ബ്രാൻഡിന്റെ "Vivid and Clear" ഇമേജിംഗ് ഫ്രെയിംവർക്കിൽ അധിഷ്ഠിതമായ പുതിയ PureTone Technology-യാണ്. ഇന്ത്യൻ ലൈറ്റിങ് കണ്ടീഷൻസ്, സ്കിൻ ടോണുകൾ, ചുറ്റുപാടുകൾ എന്നിവയിൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ചാണ് ഇത് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഓരോ സീനിനും അനുയോജ്യമായ രീതിയിൽ Exposure, Colour reproduction, Tonal mapping എന്നിവ PureTone ക്രമീകരിക്കുന്നു. അമിതമായ ഷാർപ്പനിങ്ങോ ആർട്ടിഫിഷ്യൽ ആയ AI ഇഫക്റ്റുകളോ ഒഴിവാക്കി സ്വാഭാവികമായ വ്യക്തത നൽകാൻ ഇതിന് സാധിക്കുന്നു. ഇതിലൂടെ ലഭിക്കുന്ന ചിത്രങ്ങൾ റിയലിസ്റ്റിക് ആയ ഡെപ്തും, കോൺട്രാസ്റ്റും നിറഞ്ഞതും ആ മൊമെന്റ് യഥാർത്ഥത്തിൽ എങ്ങനെയിരുന്നോ അതിനോട് ചേർന്നുനിൽക്കുന്നതുമായിരിക്കും.
advertisement
Reno15-ന്റെ ക്യാമറ എക്സ്പീരിയൻസ് മികച്ചതാക്കുന്ന പ്രധാന ഘടകം OPPO-യുടെ പുതിയ PureTone Technology ആണ്. വെറും ദൃശ്യവിസ്മയങ്ങൾ എന്നതിലുപരി കൃത്യമായ ഒരു ബാലൻസ് നിലനിർത്തുന്നതിനാണ് ഇത് മുൻഗണന നൽകുന്നത്. വിവിധതരം ഇന്ത്യൻ ലൈറ്റിങ് കണ്ടീഷൻസിലും സ്കിൻ ടോണുകളിലും പരിശീലനം നൽകിയിട്ടുള്ള ഈ സാങ്കേതികവിദ്യ, ഓരോ സീനിനും അനുയോജ്യമായ രീതിയിൽ Exposure, Colour, Tone എന്നിവ തത്സമയം ക്രമീകരിക്കുന്നു. അമിതമായ ഷാർപ്പനിംഗോ കൃത്രിമമായ കോൺട്രാസ്റ്റോ അടിച്ചേൽപ്പിക്കുന്നതിന് പകരം, ഓരോ ഇമേജിന്റെയും സ്വാഭാവികതയും യഥാർത്ഥ നിറങ്ങളും നിലനിർത്താൻ ഇത് സഹായിക്കുന്നു. ഇതിന്റെ ഫലം വിശ്വസനീയമായ ഫോട്ടോഗ്രഫിയാണ് - ഒരു സോഫ്റ്റ്‌വെയർ നാടകീയമായി നിർമ്മിച്ചെടുത്ത ചിത്രങ്ങളല്ല, മറിച്ച് ആ നിമിഷം യഥാർത്ഥത്തിൽ എങ്ങനെയുണ്ടായിരുന്നോ അതിനെ അതേ ഡെപ്തോടും വൈബ്രൻസിയോടും കൂടി ഈ ക്യാമറകൾ പകർത്തുന്നു.
advertisement
പ്രായോഗികമായി പറഞ്ഞാൽ, തികച്ചും സ്വാഭാവികമായ പോർട്രെയ്റ്റുകൾ എന്നാണ് ഇതിനർത്ഥം. ഗോവയിലെ ഉച്ചവെയിലിൽ ബെസ്റ്റ് ഫ്രണ്ടിന്റെ ഫോട്ടോയായാലും, അതിരാവിലെ സൂര്യനമസ്കാരം ചെയ്യുന്ന അച്ഛന്റെ ഫോട്ടോയായാലും, അതുമല്ലെങ്കിൽ രാത്രിയിൽ സ്ട്രീറ്റ് ഫുഡ് കഴിക്കാൻ പോകുമ്പോൾ നിയോൺ ലൈറ്റിൽ ഫ്രണ്ട്സിന്റെ ഫോട്ടോകളായാലും സ്കിൻ ടോണുകളിൽ മാറ്റം വരാതെ തന്നെ കൃത്യമായി പകർത്താൻ ഇതിന് സാധിക്കും. മുഖങ്ങൾ കൂടുതൽ മിഴിവുറ്റതാക്കി കൊണ്ട് നിങ്ങൾക്ക് പ്രിയപ്പെട്ടവരുടെ യഥാർത്ഥ ഭാവങ്ങൾ പകർത്താനാകും .
അലങ്കാരത്തിനപ്പുറം ഏറെ പ്രയോജനപ്രദമായ ഒന്നാണ് ഇതിലെ AI Portrait Glow. ബാക്ക്‌ലിറ്റ് കഫേ ഷോട്ട്സ്, ഇൻഡോർ ലൈറ്റിംഗ്, അല്ലെങ്കിൽ മങ്ങിയ വെളിച്ചമുള്ള സായാഹ്നങ്ങൾ എന്നിവിടങ്ങളിലാണ് മിക്ക ക്യാമറകളും പരാജയപ്പെടുന്നത്. എന്നാൽ ഇവിടെ ഒരു സിംഗിൾ ടാപ്പിലൂടെ ബാക്ക്ഗ്രൗണ്ടിനെ ബാധിക്കാതെ തന്നെ സബ്ജക്റ്റിന് ചുറ്റുമുള്ള ലൈറ്റിംഗിനെ മനോഹരമായി ക്രമീകരിക്കാൻ സാധിക്കും. എഡിറ്റിംഗിനായി സമയം കളയാതെ തന്നെ മികച്ച റിസൾട്ട് ആഗ്രഹിക്കുന്നവർക്ക് ഇതൊരു വലിയ സഹായമാണ്.
മുൻവശത്തുള്ള 50MP Ultra-Wide Selfie Camera കൂടുതൽ ആളുകളെ ഫ്രെയിമിൽ ഉൾപ്പെടുത്തുക മാത്രമല്ല ചെയ്യുന്നത്. ഇതിലെ Golden Portrait Perspective സെൽഫികളിൽ മുഖത്തിന്റെ അനുപാതം സ്വാഭാവികമായി നിലനിർത്താൻ സഹായിക്കുന്നു. കൂടാതെ Creative Perspective Effects ഫ്രെയിമിന്റെ അരികിലുള്ള ഘടകങ്ങളെ സൂക്ഷ്മമായി ഹൈലൈറ്റ് ചെയ്ത് ചിത്രങ്ങൾക്ക് ഒരു ഡൈനാമിക് ലുക്ക് നൽകുന്നു. Ultra-Clear Group Selfie ഫീച്ചറിലൂടെ ഓരോരുത്തരും ഫ്രെയിമിൽ എത്ര അകലത്തിലാണെങ്കിലും എല്ലാവരുടെയും മുഖങ്ങൾ വ്യക്തതയോടെ തന്നെ ലഭിക്കുന്നു.
പിന്നെ ഇതിലുള്ള ഏറ്റവും സവിശേഷമായ ഫീച്ചറാണ് Popout. ഫോട്ടോകളിൽ നിന്നോ മോഷൻ ഫോട്ടോസിൽ നിന്നോ സബ്ജക്റ്റുകളെ ഫ്രെയിമിൽ നിന്ന് പുറത്തേക്ക് വരുന്നത് പോലെ തോന്നിപ്പിക്കുന്ന ഡൈനാമിക് കോമ്പോസിഷനുകൾ നിർമ്മിക്കാൻ ഇത് നിങ്ങളെ സഹായിക്കുന്നു. സുഹൃത്തുക്കളുടെ രസകരമായ ചിത്രങ്ങളോ വെക്കേഷൻ ഫോട്ടോകളോ ഒക്കെ മിനിറ്റുകൾക്കുള്ളിൽ ആകർഷകമായ കൊളാഷുകളായി മാറ്റാം. കൂടുതൽ പ്രയത്നമില്ലാതെ തന്നെ ക്രിയേറ്റീവ് ആയ ഔട്ട്പുട്ടുകൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാൻ ഇത് ഉപയോക്താക്കളെ പ്രാപ്തരാക്കുന്നു.

വീഡിയോയുടെ കാര്യത്തിലും ഇതേ ശൈലി തന്നെയാണ് പിന്തുടരുന്നത്. OPPO Reno15 5G-യിലെ Multi-Focal-Length 4K 60fps HDR Ultra-Steady Video, ക്യാമറകൾ തമ്മിൽ മാറുമ്പോഴും ഒരേ നിലവാരത്തിലുള്ള നിറവും വ്യക്തതയും സ്റ്റെബിലൈസേഷനും ഉറപ്പാക്കുന്നു. ചലിച്ചുകൊണ്ടിരിക്കുമ്പോഴും ദൃശ്യങ്ങൾ ഒട്ടും കുലുക്കമില്ലാതെ പകർത്താൻ ഇതിലെ എൻഹാൻസ്ഡ് സ്റ്റെബിലൈസേഷൻ സഹായിക്കും. Dual-View Video ഫീച്ചറിലൂടെ മുൻപിലും പിന്നിലുമുള്ള ക്യാമറകൾ ഒരേസമയം ഉപയോഗിച്ച്, നിങ്ങളുടെ പ്രതികരണങ്ങളും മുന്നിലെ കാഴ്ചകളും ഒരേ ഫ്രെയിമിൽ റെക്കോർഡ് ചെയ്യാം. സഫാരിയിൽ ആദ്യമായി ഒരു കടുവയെ കാണുന്ന നിമിഷമോ അല്ലെങ്കിൽ നിങ്ങളുടെ അനിയത്തിയുടെ കുഞ്ഞ് ആദ്യമായി ചുവടുവെക്കുന്ന നിമിഷമോ ആകട്ടെ, അപ്രതീക്ഷിതമായ ഇത്തരം ഓർമ്മകൾ പകർത്താൻ ഇത് ഏറെ അനുയോജ്യമാണ്. ഇതിനൊപ്പമുള്ള ഓൺ ഡിവൈസ് വീഡിയോ എഡിറ്റിങ് ടൂളുകൾ കൂടി ചേരുമ്പോൾ, ഒരു വീഡിയോ എടുക്കുന്നതും അത് ഷെയർ ചെയ്യുന്നതും കൂടുതൽ ലളിതമായി മാറുന്നു.
സ്പീഡ്, സ്റ്റെബിലിറ്റി, ഓൾ ഡേ റിലയബിലിറ്റി
AI പോർട്രെയ്റ്റുകൾ, മോഷൻ ഫോട്ടോകൾ, റിയൽ ടൈം സ്റ്റെബിലൈസേഷൻ എന്നിവയെല്ലാം മികച്ച രീതിയിൽ പ്രവർത്തിക്കണമെങ്കിൽ അതിനനുസരിച്ചുള്ള പെർഫോമൻസ് അത്യാവശ്യമാണ്. ഇവിടെയാണ് OPPO Reno15 5G അതിന്റെ കരുത്ത് തെളിയിക്കുന്നത്.
ഈ സെഗ്‌മെന്റിലെ 'ലാഗ് കില്ലർ' എന്ന് OPPO വിശേഷിപ്പിക്കുന്ന Snapdragon 7 Gen 4 Mobile Platform ആണ് ഇതിന്റെ ഹൃദയം. മുൻ തലമുറയെ അപേക്ഷിച്ച് ഇതിന്റെ CPU 27 ശതമാനവും, GPU 30 ശതമാനവും, NPU 65 ശതമാനവും മികച്ച പ്രകടനം കാഴ്ചവെക്കുന്നു. ഇത് AI ഫോട്ടോഗ്രഫി, ഇമേജ് പ്രോസസ്സിംഗ്, മൾട്ടിടാസ്കിംഗ് എന്നിവയെ വേഗതയുള്ളതാക്കുന്നു.
കൂടാതെ, ഈ സീരീസിൽ ആദ്യമായി Qualcomm-ന്റെ Adaptive Performance Engine 4.0 ഉൾപ്പെടുത്തിയിരിക്കുന്നു. ഗെയിമിംഗ്, വീഡിയോ എഡിറ്റിംഗ് അല്ലെങ്കിൽ തുടർച്ചയായ 4K ഷൂട്ടിംഗ് പോലുള്ള സമയങ്ങളിൽ അമിതമായി ചൂടാകാതെയും ബാറ്ററി പാഴാക്കാതെയും പെർഫോമൻസ് കൃത്യമായി ബാലൻസ് ചെയ്യാൻ ഈ സിസ്റ്റത്തിന് സാധിക്കും. സോഷ്യൽ ആപ്പുകൾക്കിടയിലുള്ള മാറ്റമോ OTT പ്ലാറ്റ്‌ഫോമുകളിലെ സ്ട്രീമിംഗോ ആകട്ടെ, ഒന്നിനും വേഗത കുറയാത്ത വിധം ഒരു ഓൾ റൗണ്ടർ പെർഫോമൻസ് ഇത് വാഗ്ദാനം ചെയ്യുന്നു.
ബാറ്ററിയുടെ കാര്യത്തിലും ഈ സ്മാർട്ട്ഫോൺ ഒട്ടും പിന്നിലല്ല. ഇതിലെ 6,500mAh ബാറ്ററി, കനത്ത ഉപയോഗത്തിന് ശേഷവും ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കും. ചാർജ് തീർന്നാൽ തന്നെ 80W SUPERVOOC ഫാസ്റ്റ് ചാർജിംഗ് വഴി വെറും 10 മിനിറ്റ് കൊണ്ട് മണിക്കൂറുകളോളം ഉപയോഗിക്കാനുള്ള ചാർജ് ലഭിക്കും. 51 മിനിറ്റിനുള്ളിൽ ഫോൺ 0-ൽ നിന്ന് 100% വരെ ചാർജ് ആകും.
ColorOS 16: സ്മാർട്ട്, സ്മൂത്ത് ആൻഡ് സെക്യുവർ ഡിസൈൻ
OPPO Reno15 5G-യുടെ ആകർഷണീയത പലപ്പോഴും വെളിപ്പെടുന്നത് നമ്മുടെ ദൈനംദിന ഉപയോഗത്തിലെ ചെറിയ നിമിഷങ്ങളിലൂടെയാണ് - തടസ്സങ്ങളില്ലാതെ കാര്യങ്ങൾ നീങ്ങുന്ന ആ നിമിഷങ്ങളിൽ. അവിടെയാണ് ColorOS 16 അതിന്റെ മികവ് തെളിയിക്കുന്നത്. വെറുതെ കുറെ ഫീച്ചറുകൾ വാരിക്കോരി നൽകുന്നതിന് പകരം, സ്മാർട്ട്, സ്മൂത്ത്, സെക്യുവർ എന്നീ മൂന്ന് അടിസ്ഥാന തത്വങ്ങളിലൂന്നിയാണ് ColorOS 16 നിർമ്മിച്ചിരിക്കുന്നത്.
ഇതിലെ സ്മൂത്ത്‌നെസ്സ് ആണ് നിങ്ങൾ ആദ്യം ശ്രദ്ധിക്കുക. സിസ്റ്റം ലെവലിൽ ആനിമേഷനുകൾ കൈകാര്യം ചെയ്യുന്ന രീതി തന്നെ മാറ്റിയ പുതിയ Luminous Rendering Engine ആണ് ColorOS 16-ന്റെ കരുത്ത്. വിഷ്വൽ എലമെന്റുകളെ ഒന്നിനുപുറകെ ഒന്നായി റെൻഡർ ചെയ്യുന്നതിന് പകരം, അവയെ പാരലൽ ആയി റെൻഡർ ചെയ്യാൻ ഈ എൻജിന് സാധിക്കും. ഇതിന്റെ ഫലം വളരെ പ്രകടമാണ്: സ്ക്രോളിംഗ് കൂടുതൽ സുഗമമാകുന്നു, ട്രാൻസിഷനുകൾ പരസ്പരം ബന്ധിക്കപ്പെട്ടതായി തോന്നുന്നു, ആനിമേഷനുകൾ നിങ്ങളുടെ വിരലുകളുടെ ചലനത്തിനനുസരിച്ച് കൃത്യമായി പ്രതികരിക്കുന്നു. ഇതിനൊപ്പമുള്ള പുതിയ Trinity Engine നിങ്ങളുടെ ഉപയോഗരീതികൾക്കനുസരിച്ച് മെമ്മറിയും സിസ്റ്റം റിസോഴ്സുകളും ബുദ്ധിപരമായി ക്രമീകരിക്കുന്നു. അതിനാൽ ആപ്പുകൾക്കിടയിൽ വേഗത്തിൽ മാറുമ്പോഴോ, പിക്ചർ-ഇൻ-പിക്ചർ വീഡിയോകൾ കാണുമ്പോഴോ, സോഷ്യൽ ഫീഡുകൾ ഒരേസമയം ഉപയോഗിക്കുമ്പോഴോ ഫോൺ ഒട്ടും വേഗത കുറയാതെ നിലനിൽക്കുന്നു.
വിവരങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയിലാണ് ColorOS 16 യഥാർത്ഥത്തിൽ സ്മാർട്ട് ആകുന്നത്. സ്മാർട്ട്ഫോൺ ഉപയോഗത്തിലെ ഏറ്റവും വലിയ തലവേദനയായ വിവരങ്ങളുടെ ചിതറിക്കിടക്കൽ AI Mind Space പരിഹരിക്കുന്നു. സ്ക്രീൻഷോട്ടുകൾ ഗാലറിയിലും, ഇൻവൈറ്റുകൾ ഇമെയിലിലും, പോസ്റ്ററുകൾ ചാറ്റ് ആപ്പുകളിലും, ലിങ്കുകൾ ബ്രൗസറിലും ഒക്കെയായി ചിതറിക്കിടക്കുന്ന അവസ്ഥ ഇനി ഉണ്ടാകില്ല. Mind Space ഇവയെല്ലാം ഒരു സംഘടിതമായ, എളുപ്പത്തിൽ തിരയാവുന്ന ഒരിടത്തേക്ക് എത്തിക്കുന്നു. ഒരു സിമ്പിൾ ത്രീ-ഫിംഗർ സ്വൈപ്പിലൂടെ സ്ക്രീനിലുള്ള കാര്യങ്ങൾ - അത് ടെക്സ്റ്റ് ആകട്ടെ, ഇമേജ് ആകട്ടെ,അല്ലെങ്കിൽ ഇവന്റ് വിവരങ്ങൾ ആകട്ടെ - എവിടെ സേവ് ചെയ്യണം എന്ന് ആലോചിച്ച് ബുദ്ധിമുട്ടാതെ തന്നെ നിങ്ങൾക്ക് സൂക്ഷിച്ചുവെക്കാം.
യഥാർത്ഥ മാറ്റം പ്രകടമാകുന്നത് പിന്നീടാണ്. നിങ്ങൾക്ക് ഒരു വിവരം ആവശ്യമായി വരുമ്പോൾ, അത് തേടി അലയേണ്ടി വരുന്നില്ല. OPPO-യും Google Gemini-യും തമ്മിലുള്ള ഡീപ് ഇന്റഗ്രേഷന് നന്ദി, ചോദിക്കുന്ന കാര്യങ്ങൾ ഉടൻ തന്നെ ലഭ്യമാകും.
AI Mind Space-ൽ നിങ്ങൾ സേവ് ചെയ്തിട്ടുള്ള വിവരങ്ങൾ നേരിട്ട് ഉപയോഗപ്പെടുത്തി കൃത്യമായ മറുപടികൾ നൽകാൻ Gemini-ക്ക് സാധിക്കും. ഒരു വാരാന്ത്യ യാത്ര പ്ലാൻ ചെയ്യാനോ, മീറ്റിംഗിലെ കുറിപ്പുകൾ സംഗ്രഹിക്കാനോ, ആഴ്ചകൾക്ക് മുൻപ് സേവ് ചെയ്ത ഒരു കാര്യത്തെക്കുറിച്ച് ഓർമ്മിപ്പിക്കാനോ ആവശ്യപ്പെട്ടാൽ, നിങ്ങളുടെ തന്നെ വിവരങ്ങൾക്കനുസരിച്ചുള്ള മറുപടികൾ അത് നൽകും. ഇത് സെർച്ച് ചെയ്യുന്നത് പോലെയല്ല, മറിച്ച് നമ്മുടെ ഓർമ്മയിൽ നിന്ന് കാര്യങ്ങൾ വീണ്ടെടുക്കുന്നത് പോലെയാണ് അനുഭവപ്പെടുക.
Mind Space-ന് പുറമെ, സിസ്റ്റത്തിന്റെ എല്ലാ ഭാഗങ്ങളിലും Gemini ഇഴചേർന്നിരിക്കുന്നു. Circle to Search ഉപയോഗിച്ച് സ്ക്രീനിലെ എന്തിനു ചുറ്റും ഒരു വട്ടം വരച്ചാലും - അതൊരു ചിത്രമോ, ടെക്സ്റ്റോ, ഉൽപ്പന്നമോ ആകട്ടെ - ആപ്പുകൾ മാറാതെ തന്നെ തൽക്ഷണം സെർച്ച് ചെയ്യാനോ, ട്രാൻസ്ലേറ്റ് ചെയ്യാനോ, താരതമ്യം ചെയ്യാനോ, മാത്‌സ് പ്രോബ്ലം സോൾവ് ചെയ്യാനോ, എന്തിന് സംഗീതം തിരിച്ചറിയാനോ സാധിക്കും. Intelligent Chat വഴി ചോദ്യോത്തരങ്ങൾ, പുതിയ ആശയങ്ങൾ കണ്ടെത്തൽ, എഴുത്ത്, വിവിധ ഭാഷകളിലുള്ള റിയൽ-ടൈം പരിഭാഷ എന്നിവയും സാധ്യമാണ്. കൂടാതെ, നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് വോയിസ്, ടെക്സ്റ്റ്, ഇമേജ് എന്നിവ മാറിമാറി ഉപയോഗിക്കാനും ഇതിലൂടെ കഴിയും.
Maps, YouTube തുടങ്ങിയ ഗൂഗിൾ സർവീസുകളുമായി Gemini സുഗമമായി ബന്ധപ്പെട്ടു കിടക്കുന്നതിനാൽ യാത്രകൾ പ്ലാൻ ചെയ്യുന്നതും വീഡിയോകൾ കണ്ടെത്തുന്നതും കൂടുതൽ എളുപ്പമാകുന്നു. കൂടാതെ, ഇത് OPPO-യുടെ സിസ്റ്റം ആപ്പുകളുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ളതിനാൽ നിർദ്ദേശങ്ങൾ നൽകുന്നതിന് പുറമെ അലാറങ്ങൾ സെറ്റ് ചെയ്യാനും, കലണ്ടർ അപ്‌ഡേറ്റ് ചെയ്യാനും, നോട്ട്സ് തയ്യാറാക്കാനും സാധിക്കും.
ഈ സൗകര്യങ്ങൾ OPPO-യുടെ Personal AI Assistant ടൂളുകളിലേക്കും വ്യാപിക്കുന്നു. മറന്നുപോകാൻ പാടില്ലാത്ത കോളുകൾക്കായി AI Call Summary, വിവിധ ഭാഷകളിലെ സംഭാഷണങ്ങൾക്കായി AI Call Translator, മീറ്റിംഗുകൾക്കായി AI VoiceScribe, AI Recording, വീഡിയോ സബ്‌ടൈറ്റിലുകൾക്കായി AI Translate തുടങ്ങിയ ഫീച്ചറുകൾ ദൈനംദിന ജീവിതത്തിന് ഏറെ ഗുണകരമാണ്. ഇവ ഉപയോഗിക്കാൻ സങ്കീർണ്ണമായ സെറ്റപ്പുകളോ സാങ്കേതിക വിജ്ഞാനമോ ആവശ്യമില്ല. സാധാരണ ഫോണുകളിൽ പ്രയാസകരമാകാറുള്ള കാര്യങ്ങളെ ഇത് ലളിതമാക്കി മാറ്റുന്നു.
ഒടുവിലായി സുരക്ഷയുടെ കാര്യം. ഒരു ഫീച്ചർ എന്നതിലുപരി സിസ്റ്റത്തിന്റെ ഓരോ ലെയറിലും OPPO സുരക്ഷ ഉറപ്പാക്കുന്നുണ്ട്. Private Computing Cloud വഴി സെൻസിറ്റീവ് ആയ AI പ്രോസസ്സിംഗുകൾ വിശ്വസനീയവും എൻക്രിപ്റ്റ് ചെയ്തതുമായ പരിസ്ഥിതിയിൽ നടക്കുന്നു, ഇത് നിങ്ങളുടെ വ്യക്തിഗത ഡാറ്റ സംരക്ഷിക്കുന്നു. ഫോൺ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താൽ OPPO Lock പോലുള്ള ഫീച്ചറുകൾ പ്രായോഗികമായ സുരക്ഷാ കവചം തീർക്കുന്നു.
മൊത്തത്തിൽ പറഞ്ഞാൽ, ColorOS 16 പുതുമകൾ കൊണ്ട് നമ്മളെ അത്ഭുതപ്പെടുത്താൻ ശ്രമിക്കുന്നില്ല. പകരം, നമ്മുടെ ഉപയോഗത്തെ അത്രമേൽ സുഗമമാക്കിക്കൊണ്ട് തടസ്സങ്ങളില്ലാത്ത ഒരു അനുഭവം നൽകാനാണ് ഇത് ലക്ഷ്യമിടുന്നത്.
ഡിസൈൻ : OPPO Reno15 5G-യുടെ ഏറ്റവും കരുത്തുറ്റ സ്റ്റേറ്റ്‌മെന്റ്
ഉപയോഗിക്കുംതോറും ColorOS 16 പശ്ചാത്തലത്തിലേക്ക് അലിഞ്ഞുചേരുമ്പോൾ, OPPO Reno15 5G-യുടെ ഡിസൈൻ നമ്മെ കൂടുതൽ ആകർഷിക്കാൻ തുടങ്ങുന്നു.
OPPO-യുടെ ഇൻഡസ്ട്രി ഫസ്റ്റ് HoloFusion Technology, മൂവിങ് സ്റ്റിൽനെസ് എന്ന അനുഭവമാണ് സമ്മാനിക്കുന്നത്. ആയിരക്കണക്കിന് നാനോ സ്കെയിൽ കർവ്ഡ് സ്ട്രക്ചർസ് ഫോണിന്റെ ഗ്ലാസ് ബാക്കിൽ കൊത്തിയെടുത്തിരിക്കുന്നു. പ്രകാശം ഇതിലൂടെ കടന്നുപോകുമ്പോൾ അത്ഭുതകരമായ രീതിയിൽ ചലിക്കുന്നതായി തോന്നും. കാഴ്ചയുടെ കോണുകൾ മാറുന്നതിനനുസരിച്ച് വെളിച്ചവും നിഴലും മാറിമറിയുന്ന ഒരു ത്രിമാന അനുഭവം ഇത് നൽകുന്നു. വെറും തിളക്കമുള്ള ഒരു നിറം എന്നതിലുപരി, വളരെ സൂക്ഷ്മമായി പണിതീർത്ത ഒരു ശില്പം പോലെയാണിത് അനുഭവപ്പെടുക.
ഓരോ നിറത്തിലും ഈ ഫലങ്ങൾ വ്യത്യസ്തമാണ്. Glacier White വളരെ ലളിതവും എന്നാൽ മനോഹരവുമായ ഒരു സ്ഫടിക ശോഭ നൽകുന്നു. Twilight Blue കുറച്ചുകൂടി ആഴമുള്ളതും തിരമാലകൾ പോലെ വെളിച്ചത്തെ പ്രതിഫലിപ്പിക്കുന്നതുമാണ്. ഈ മൂന്നിൽ ഏറ്റവും പ്രസരിപ്പുള്ള നിറമായ Aurora Blue, പ്രകാശത്തിന്റെ ചലനങ്ങളെ കൂടുതൽ വ്യക്തമായി കാണിക്കുന്നു. ഈ ഓരോ ഫിനിഷുകൾക്കും അതിന്റേതായ വ്യക്തിത്വമുണ്ടെങ്കിലും അവയെല്ലാം ഒരേപോലെ പ്രീമിയം ലുക്ക് നൽകുന്നു.
ഇതിനോടൊപ്പം ചേർന്നുനിൽക്കുന്നതാണ് OPPO-യുടെ Dynamic Stellar Ring ക്യാമറ ഡിസൈൻ. ക്യാമറ മൊഡ്യൂളിനെ ഫോണിന് പുറത്തുള്ള ഒരു അധിക ഭാഗമായിട്ടല്ല, മറിച്ച് ഗ്ലാസ് ബാക്കിന്റെ തന്നെ ഭാഗമായിട്ടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിൽ വെളിച്ചം തട്ടുമ്പോൾ ഒരു ഹാലോ പോലെയുള്ള മൃദുവായ തിളക്കം പ്രതിഫലിപ്പിക്കുന്നത് കാണാൻ ഏറെ ഭംഗിയാണ്.
സ്റ്റൈലിന് നൽകുന്ന ഈ പ്രാധാന്യം ഫോണിന്റെ കരുത്തിന് ഒട്ടും കുറവ് വരുത്തുന്നില്ല. Aerospace-grade aluminium frame-ഉം ഉള്ളിൽ Sponge Bionic Cushioning-ഉം ചേർന്ന All-Round Armour Body ആണ് ഇതിലുള്ളത്. സീ സ്പോഞ്ചുകളുടെ ഷോക്ക് അബ്സോർബിങ് സ്ട്രക്ചറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇതിന്റെ ഉൾഭാഗം നിർമ്മിച്ചിരിക്കുന്നത്. അതിനാൽ അബദ്ധത്തിൽ ഫോൺ താഴെ വീണാലും ആഘാതം കൃത്യമായി വിതരണം ചെയ്യപ്പെടുകയും ഉള്ളിലെ ഭാഗങ്ങൾ സുരക്ഷിതമായിരിക്കുകയും ചെയ്യുന്നു. പുറംഭാഗത്തെ സുരക്ഷയ്ക്കായി Corning Gorilla Glass 7i നൽകിയിട്ടുണ്ട്. ഇത്രയും സുരക്ഷാ ലെയറുകൾ ഉണ്ടായിരുന്നിട്ടും 7.7–7.89mm കനവും 197g ഭാരവും മാത്രമുള്ള ഈ ഫോൺ കയ്യിൽ പിടിക്കാൻ വളരെ കംഫർട്ടബിൾ ആണ്.
വീഴ്ചകളെ മാത്രമല്ല, അപ്രതീക്ഷിതമായി ഉണ്ടാകുന്ന സ്പ്ലാഷുകളെയും ഡസ്റ്റിനെയും പ്രതിരോധിക്കാൻ IP66, IP68, IP69 റേറ്റിംഗുകൾ ഈ ഫോണിനുണ്ട്. മഴയത്തോ അബദ്ധത്തിൽ വെള്ളത്തിൽ വീണാലോ ഒന്നും ഫോണിന് കേടുപാടുകൾ സംഭവിക്കില്ല. ലാബ് കണ്ടീഷനുകളിൽ മാത്രമല്ല, സാധാരണ ജീവിതത്തിലെ ഏത് സാഹചര്യത്തിലും ഈ സംരക്ഷണം ഉറപ്പാക്കാൻ OPPO Reno15 5G-ക്ക് സാധിക്കും.
ഫസ്റ്റ് ലുക്ക് വെർഡിക്റ്റ്
നമ്മുടെ ഫോണുകളുടെ പ്രായോഗികമായ ഉപയോഗത്തെ ഏറ്റവും മികച്ച രീതിയിൽ പരിഗണിക്കുന്ന ഒന്നാണ് OPPO Reno15 5G.
ആളുകൾക്കും പോർട്രെയ്റ്റുകൾക്കും മുൻഗണന നൽകുന്ന ക്യാമറ സിസ്റ്റം, തിരക്കേറിയ ദിവസങ്ങളിലും സ്മൂത്ത് ആയി പ്രവർത്തിക്കുന്ന പെർഫോമൻസ്, കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കാതെ ലളിതമാക്കുന്ന ColorOS അനുഭവം എന്നിവ ഇതിന്റെ പ്രത്യേകതയാണ്. വ്യവസായത്തിൽ ആദ്യമായി അവതരിപ്പിച്ച HoloFusion back പാനലും ദൈനംദിന ഉപയോഗത്തിലെ അപ്രതീക്ഷിതമായ വീഴ്ചകളെ പ്രതിരോധിക്കുന്ന കരുത്തുറ്റ ബോഡിയും ചേരുമ്പോൾ, ഇത് കാണാൻ മനോഹരവും എന്നാൽ ഒട്ടും ദുർബലവുമല്ലാത്ത ഒരു ഡിസൈൻ നൽകുന്നു.
മൊത്തത്തിൽ പറഞ്ഞാൽ, ഓരോ ഫീച്ചറുകളും കൃത്യമായ ലക്ഷ്യത്തോടെയാണ് OPPO Reno15 5G-യിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അത് ആരെയാണ് ലക്ഷ്യം വെക്കുന്നതെന്നും എന്തിനാണ് മുൻഗണന നൽകുന്നതെന്നും ഈ ഫോണിന് വ്യക്തമായ ധാരണയുണ്ട്. അതിശയോക്തികൾക്ക് പിന്നാലെ പോകുന്ന വിപണിയിൽ, ഒരു മികച്ച ബാലൻസ് കൊണ്ടുവരാൻ ഈ ഫോണിന് സാധിക്കുന്നു. മിഡ്-സെഗ്‌മെന്റ് സ്മാർട്ട്ഫോണുകളിൽ കൃത്യത കൊണ്ടുവരുന്നത് എത്രത്തോളം പ്രധാനമാണെന്ന് ഇത് തെളിയിക്കുന്നു.
Partnered Post
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Jan 22, 2026 8:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
OPPO Reno 15 ഫസ്റ്റ് ലുക്ക് : കോംപാക്റ്റ് ഡിസൈൻ, സ്മാർട്ടർ ക്യാമറ, ഒപ്പം മികവുറ്റ ColorOS എക്സ്പീരിയൻസ്







