ദുബായ് ജൈടെക്സിൽ മീഡിയ പാർട്ണറായി കേരളത്തിൽ നിന്നുള്ള ആദ്യ സ്റ്റാർട്ടപ്പ് പ്രീമാജിക്ക്

Last Updated:

വലിയ ഇവന്റുകളിൽ പങ്കെടുക്കുന്നവർക്കും സംഘാടകർക്കും മറ്റു പങ്കാളികൾക്കും മികച്ച അനുഭവമാണ് തത്സമയ ഫോട്ടോ വിതരണത്തിലൂടെ പ്രീമാജിക്ക് നൽകുന്നത്

ജൈടെക്സ്
ജൈടെക്സ്
കൊച്ചി: ലോകത്തെ ഏറ്റവും വലിയ ടെക്ക്നോളജി മേളകളിലൊന്നായ ദുബായ് ജൈടെക്സ് ആഗോള ടെക്ക് എക്സിബിഷനിൽ ഇത്തവണത്തെ ഔദ്യോഗിക മീഡിയ പാർട്ണറായി കൊച്ചി ആസ്ഥാനമായ സ്റ്റാർട്ടപ്പ് പ്രീമാജിക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആദ്യമായാണ് കേരളത്തിൽ നിന്നുള്ള ഒരു സ്റ്റാർട്ടപ്പ് ജൈടെക്സ് മേളയുടെ പ്രധാന പങ്കാളിയാകുന്നത്. മേളയ്ക്കെത്തുന്ന ആരുടെ ഫോട്ടോയും തത്സയം അവരവരുടെ മൊബൈൽ ഫോണിലേക്ക് എത്തിക്കുന്ന നിർമിത ബുദ്ധി (എ.ഐ) അടിസ്ഥാനമാക്കിയുള്ള പ്രീമാജിക്കിന്റെ സാങ്കേതികവിദ്യയാണ് ജൈടെക്സ് സംഘാടകരുടെ ശ്രദ്ധനേടിയത്.
തത്സമയം ഫോട്ടോകൾ ലഭിക്കുന്നതിലൂടെ വ്യക്തികൾ അവരുടെ ഓൺലൈൻ പ്ലാറ്റുഫോമുകളിലേക്ക് ഈ ഫോട്ടോകൾ ഷെയർ ചെയ്യുന്നത് വഴി ജൈവികവും വിശ്വാസയോഗ്യവുമായ യൂസർ ജനറേറ്റഡ് ഉള്ളടക്കങ്ങൾ സൃഷ്ടിക്കപ്പെടുന്നു. പ്രീമാജിക്കിന്റെ ഈ സാങ്കേതിക വിദ്യ ഇവന്റ് മാർക്കറ്റിംഗിൽ വിപ്ലവകരമായ മാറ്റങ്ങളാണ് കൊണ്ടുവന്നിട്ടുള്ളത്. ഒക്ടോബർ 15 മുതൽ 20 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിലാണ് 43-ാമത് ജൈടെക്സ് മേള അരങ്ങേറുന്നത്. ജൈടെക്സിന് അനുബന്ധമായി നടക്കുന്ന എക്സ്പാൻഡ് നോർത്ത് സ്റ്റാർ എന്ന സ്റ്റാർട്ടപ്പ് മേളയിലും പ്രീമാജിക്ക് പ്രധാന പങ്കാളിയാണ്.
advertisement
കേരളത്തിലെ സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥയ്ക്ക് ലഭിച്ച ആഗോള അംഗീകാരമായാണ് ഈ നേട്ടത്തെ കാണുന്നതെന്ന് പ്രീമാജിക്ക് സിഇഒ അനൂപ് മോഹൻ പറഞ്ഞു. “നമ്മുടെ സ്റ്റാർട്ടപ്പുകൾക്ക് ആഗോള തലത്തിൽ കൂടുതൽ ശ്രദ്ധ ലഭിക്കാൻ ഈ നേട്ടം കാരണമാകും,” അനൂപ് മോഹൻ പറഞ്ഞു.
ആയിരക്കണക്കിന് അതിഥികളും സന്ദർശകരുമെത്തുന്ന വൻകിട പരിപാടികളിൽ അതിഥികളുടെ ഫോട്ടോകളെടുത്ത് അവരുടെ ഫോട്ടോകൾ തത്സമയ അവരുടെ മൊബൈലിലേക്ക് വിതരണം ചെയ്യുന്ന പുതിയ സാങ്കേതികവിദ്യയാണ് പ്രീമാജിക്കിനെ വേറിട്ട് നിർത്തുന്നത്. എഐ ഫെയ്സ് റെക്കഗ്നിഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ആൾക്കൂട്ടത്തിൽ നിന്ന് ഓരോരുത്തരുടേയും ഫോട്ടോകൾ തിരഞ്ഞെടുത്ത് ആവശ്യപ്പെടുന്നതു പ്രകാരം വിതരണം ചെയ്യുന്നത്.
advertisement
വലിയ ഇവന്റുകളിൽ പങ്കെടുക്കുന്നവർക്കും സംഘാടകർക്കും മറ്റു പങ്കാളികൾക്കും മികച്ച അനുഭവമാണ് തത്സമയ ഫോട്ടോ വിതരണത്തിലൂടെ പ്രീമാജിക്ക് നൽകുന്നത്. 2018ൽ കൊച്ചിയിൽ തുടക്കമിട്ട പ്രീമാജിക്ക് ഇതിനകം ഒട്ടേറെ വൻകിട പരിപാടികളിൽ ഈ സാങ്കേതികവിദ്യ പ്രയോഗിച്ച് ശ്രദ്ധനേടിയിട്ടുണ്ട്. തത്സമയം ഫോട്ടോ ലഭിക്കുന്നതിലൂടെ വിവിധ ഓൺലൈൻ പ്ലാറ്റുഫോമുകളിലെ ഉപയോക്താക്കൾ ഇത് അവിടെ ഷെയർ ചെയ്യുന്നത് വഴി വർധിച്ച ഓർഗാനിക് കവറേജ്‌ ലഭിക്കുന്നു. ഇവന്റ്‌ മാർക്കറ്റിംഗിൽ ഇത് വിപ്ലവകരമായ മാറ്റമാണ് കൊണ്ട് വന്നിട്ടുള്ളത്. ഇത് കൂടാതെ ബ്രാൻഡ് പ്രമോഷനും പ്രേക്ഷകരുടെ ഇടപഴകലിനും ഒരു പ്ലാറ്റഫോം ആയും പ്രീമാജിക്ക് പ്രവർത്തിക്കുന്നു. സോഫ്റ്റ് വെയർ-ആസ്-എ-സർവീസ് (സാസ്) മേഖലയിലാണ് കമ്പനി ചുവടുറപ്പിച്ചിരിക്കുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Tech/
ദുബായ് ജൈടെക്സിൽ മീഡിയ പാർട്ണറായി കേരളത്തിൽ നിന്നുള്ള ആദ്യ സ്റ്റാർട്ടപ്പ് പ്രീമാജിക്ക്
Next Article
advertisement
പത്തനംതിട്ട അയിരൂർ പഞ്ചായത്തിൽ ഒന്നിച്ച് എൽഡിഎഫും യുഡിഎഫും; ഏറ്റവും വലിയ ഒറ്റകക്ഷിയായ BJP ക്ക് ഭരണം പിടിക്കാനായില്ല
പത്തനംതിട്ട അയിരൂർ പഞ്ചായത്തിൽ ഒന്നിച്ച് എൽഡിഎഫും യുഡിഎഫും; ഏറ്റവും വലിയ ഒറ്റകക്ഷിയായ BJP ക്ക് ഭരണം പിടിക്കാനായില്ല
  • പത്തനംതിട്ട അയിരൂർ പഞ്ചായത്തിൽ എൽഡിഎഫും യുഡിഎഫും ഒന്നിച്ച് ബിജെപിയെ ഭരണം നഷ്ടപ്പെടുത്തി

  • 16 വാർഡുകളുള്ള പഞ്ചായത്തിൽ എൻഡിഎയ്ക്ക് 6, യുഡിഎഫ് 5, എൽഡിഎഫ് 2, സ്വതന്ത്രർ 3 സീറ്റുകൾ നേടി

  • ഇരുമുന്നണികളുടെ പിന്തുണയോടെ സ്വതന്ത്രനായ സുരേഷ് കുഴിവേൽ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു

View All
advertisement