Realme 8 5G Launch | റിയല്‍മി 8 5G ഇന്ത്യയില്‍ ലോഞ്ച് ചെയ്തു; വിലയും സവിശേഷതകളും അറിയാം

Last Updated:

സ്മാര്‍ട്ട്‌ഫോണിന്റെ കളര്‍ ഓപ്ഷനില്‍ സൂപ്പര്‍സോണിക് ബ്ലൂ, സൂപ്പര്‍സോണിക് ബ്ലാക്, എന്നിവ ഉള്‍പ്പെടുന്നു

റിയല്‍മി 8 സിരീസിലെ റിയല്‍മി 8 5G ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. കാഴ്ചയില്‍ റിയല്‍മിയുടെ 4ജി വേരിയന്റുകള്‍ക്ക് സമാനമാണെങ്കിലും ക്യാമറയിലും പ്രോസസറിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. റിയല്‍മി 8 5ജി മറ്റു മോഡലുകളില്‍ ഉപയോഗിച്ചിരിക്കുന്ന മിഡിയടെക് G95 SoC ക്ക് പ്രോസസറിന് പകരം ഒക്ട-കോര്‍ ഡൈമന്‍സിറ്റി 700 5G പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്. ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണത്തില്‍ 48 മെഗാപിക്‌സല്‍ ഷൂട്ടര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
സ്മാര്‍ട്ട്‌ഫോണിന്റെ കളര്‍ ഓപ്ഷനില്‍ സൂപ്പര്‍സോണിക് ബ്ലൂ, സൂപ്പര്‍സോണിക് ബ്ലാക്, എന്നിവ ഉള്‍പ്പെടുന്നു. അതേസമയം പ്രോ മോഡലിന് സമാനമായ സവിശേഷതകളോടെ വരുന്ന റിയല്‍മി 8 പ്രോയുടെ ഇല്യുമിനേറ്റിംഗ് യെല്ലോ കളര്‍ ഓപ്ഷനും റിയല്‍മീ അവതരിപ്പിക്കുന്നു. ഇന്ത്യന്‍ വിപണികളില്‍ ഇതിന്റെ വില 17,999 രൂപയില്‍ ആരംഭിക്കുന്നു.
സവിശേഷതകളുടെ അടിസ്ഥനത്തില്‍ പുതുതായി സമാരംഭിച്ച റിയല്‍മി 8 5G 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി+ ഡിസ്‌പ്ലേ സജ്ജീകരിച്ചിരിക്കുന്നു. 20:9 വീഷണാനുപാതവും 90Hz റിഫ്രഷ് നിരക്കിലുമാണ് അവതരിപ്പിച്ചിരിക്കുന്നത്. മിഡിയടെക് ഡൈമെന്‍സിറ്റി 700 ചിപിസെറ്റിന്റെ കൂടെ ARM Mali- G57MC2 GPUവില്‍ 8ജിബി യുടെ LPDDR4x റാം വരുന്നു.
advertisement
128 ജിബി സ്‌റ്റോറേജുള്ള ഫോണ്‍ മൈക്രോ എസ്ഡി കാര്‍ഡു ഉപയോഗിച്ച് 1 ടിബി വരെ സ്‌റ്റോറേജ് ഉയര്‍ത്താവുന്നതാണ്. ഡ്യുവല്‍ സിംകാര്‍ഡു ഉപയോഗിക്കാവുന്നതാണ്. ആന്‍ഡ്രോയിഡ് 11 അധിഷ്ഠിത റിയല്‍മി യുഐ2.0ല്‍ പ്രവര്‍ത്തിക്കുന്നു. റിയല്‍മി 8 5ജിയുടെ റിയര്‍ ക്യാമറ സിസ്റ്റം ഒരു കറുത്ത ഫിനിഷ് സ്വീകരിക്കുന്ന ചതുരാകൃതിയിലുള്ള മൊഡ്യൂളില്‍ സജ്ജീകരിച്ചിരിക്കുന്നു.
48 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ, 2 മെഗാപിക്‌സല്‍ വരുന്ന മോണോക്രോം ക്യാമറ, 2 മെഗാപിക്‌സല്‍ വരുന്ന ഷൂട്ടര്‍ എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. മുന്‍വശത്ത് സെല്‍ഫികള്‍ക്കും വിഡിയോക്കുമായും ഹോള്‍-പഞ്ച് കട്ടൗട്ടിനുള്ളില്‍ 16 മെഗാപിക്‌സല്‍ ക്യാമറ സജ്ജീകരിച്ചിരിക്കുന്നു. ഫ്രണ്ട്, പ്രൈമറി റിയര്‍ ക്യാമറകള്‍ പൂര്‍ണമായും എച്ച്ഡി വിഡിയോ റെക്കോര്‍ഡിംഗിനെ പിന്തുണയ്ക്കുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Tech/
Realme 8 5G Launch | റിയല്‍മി 8 5G ഇന്ത്യയില്‍ ലോഞ്ച് ചെയ്തു; വിലയും സവിശേഷതകളും അറിയാം
Next Article
advertisement
Love Horoscope December 30 |സ്‌നേഹം തുറന്നു പ്രകടിപ്പിക്കാൻ ശ്രമിക്കണം ; നിങ്ങളുടെ വ്യക്തിത്വം മാറ്റാൻ ശ്രമിക്കരുത്: പ്രണയഫലം അറിയാം
സ്‌നേഹം തുറന്നു പ്രകടിപ്പിക്കാൻ ശ്രമിക്കണം ; നിങ്ങളുടെ വ്യക്തിത്വം മാറ്റാൻ ശ്രമിക്കരുത്: പ്രണയഫലം അറിയാം
  • കുംഭം രാശിക്കാർക്ക് ശക്തമായ വൈകാരിക ബന്ധങ്ങൾ അനുഭവപ്പെടും

  • മീനം രാശിക്കാർക്ക് അനിശ്ചിതത്വം, ആശയവിനിമയ തടസ്സങ്ങൾ നേരിടേണ്ടി വരാം

  • തുലാം രാശിക്കാർക്ക് കോപം നിയന്ത്രിച്ച് സംഘർഷങ്ങൾ ഒഴിവാക്കാൻ നിർദ്ദേശം

View All
advertisement