യുവതി ടോയിലറ്റിൽ ഇരിക്കുന്ന ചിത്രം പകർത്തി റോബോട്ട് വാക്വം ക്ലീനർ; ചിത്രം ഫേസ്ബുക്കിൽ പ്രചരിച്ചു

Last Updated:

ഐറോബോട്ട് നിർമ്മിച്ച ഒരു പ്രോട്ടോടൈപ്പ് റൂംബ ജെ7 സീരീസ് വാക്വം ക്ലീനറാണ് സ്ത്രീയുടെ ചിത്രം പകർത്തിയതെന്നാണ് റിപ്പോർട്ട്

vacum-cleaner_toilet
vacum-cleaner_toilet
നിർമിത ബുദ്ധിയിൽ അധിഷ്ഠിതമായ(ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്) അത്യാധുനിക ഉപകരണങ്ങൾ ഇന്ന് നമ്മുടെ വീടുകളിൽ സ്ഥിരം സാന്നിദ്ധ്യമായി മാറിയിരിക്കുകയാണ്. അതിൽ പ്രധാനമാണ് റോബോട്ടിക് വാക്വം ക്ലീനറുകൾ. മെക്കാനിക്കൽ സെൻസറുകൾ, ഒപ്റ്റിക്കൽ സെൻസറുകൾ, പ്രത്യേക സോഫ്റ്റ്‌വെയർ എന്നിവ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന റോബോട്ടിക് വാക്വം ക്ലീനറുകൾ ഏറെക്കുറെ തനിയെയാണ് പ്രവർത്തിക്കുന്നത്. വൃത്തിയാക്കേണ്ട സ്ഥലം സ്വയം മനസിലാക്കി, അത് ക്ലീൻ ചെയ്യും.
എന്നാൽ ഇത്തരം ഉപകരണങ്ങൾ ഉപയോക്താവിന്‍റെ സ്വകാര്യതയിലേക്ക് കടന്നുകയറുമെന്നാണ് അടുത്തിടെ ഉണ്ടായ ഒരു സംഭവം ഓർമിപ്പിക്കുന്നത്. ഒരു റോബോട്ട് വാക്വം ക്ലീനർ ടോയ്‌ലറ്റിൽ ഇരിക്കുന്ന ഒരു സ്ത്രീയുടെ ഫോട്ടോകൾ പകർത്തി, ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സേവനങ്ങൾ നൽകുന്ന ഒരു കമ്പനിയിൽ നിന്നാണ് ചിത്രം ചോർന്നത്. ഇത്തരം ഉപകരണങ്ങൾ വീടിനുള്ളിൽ ഉൾപ്പെടുത്തുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ഈ രംഗത്തെ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. 2020-ൽ എടുത്ത ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയ വഴി പ്രചരിച്ചത്. പർപ്പിൾ നിറത്തിലുള്ള ടീ-ഷർട്ട് ധരിച്ച ഒരു സ്ത്രീ തന്റെ ഷോർട്ട്‌സ് തുടകളുടെ മധ്യഭാഗത്തേക്ക് വലിച്ചിട്ട് ടോയ്‌ലറ്റിൽ ഇരിക്കുന്നതാണ് ചിത്രത്തിലുള്ളത്.
advertisement
ഐറോബോട്ട് നിർമ്മിച്ച ഒരു പ്രോട്ടോടൈപ്പ് റൂംബ ജെ7 സീരീസ് വാക്വം ക്ലീനറാണ് സ്ത്രീയുടെ ചിത്രം പകർത്തിയതെന്നാണ് റിപ്പോർട്ട്. ഫോർച്യൂൺ റിപ്പോർട്ട് അനുസരിച്ച്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലിപ്പിക്കുന്നതിനായി ഓഡിയോ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ തിരിച്ചറിയാൻ ലോകമെമ്പാടുമുള്ള സംരംഭങ്ങളുമായി പങ്കാളിത്തമുള്ള സ്റ്റാർട്ടപ്പായ സ്കെയിൽ എഐയിലേക്ക് ഈ ഫോട്ടോകൾ അയച്ചു.
ഈ സംഭവത്തെത്തുടർന്ന് ഐറോബോട്ട് മൂന്നാം കക്ഷിയായ സ്കെയിൽ എഐയുമായുള്ള ബന്ധം വിച്ഛേദിക്കുകയും എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാൻ നടപടി ആരംഭിച്ചതായും പറയുന്നു. iRobot ഇറക്കിയ പത്രക്കുറിപ്പിൽ ഇങ്ങനെ പറയുന്നു, “അതിന്റെ ഉപഭോക്താക്കളുമായി മാത്രമല്ല, ഗവേഷണവും വികസനവും ഉൾപ്പെടെ, ബിസിനസ്സിന്റെ എല്ലാ മേഖലകളിലും ഡാറ്റ സ്വകാര്യതയും സുരക്ഷയും വളരെ ഗൗരവമായി എടുക്കുന്നു.”
advertisement
റോബോട്ടിക് വാക്വം ക്ലീനർ വഴി ചോർന്നത് ഈയൊരു ചിത്രം മാത്രമല്ലെന്നും ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറുന്നു. ലോകമെമ്പാടുമുള്ള വീടുകളിൽ നിന്നുള്ള മുറികൾ, ഫർണിച്ചറുകൾ, ചുവരുകളിലും മേൽക്കൂരകളിലും സ്ഥിതി ചെയ്യുന്ന വസ്തുക്കൾ എന്നിവ ഉൾപ്പെടുന്ന ചിത്രങ്ങൾ പ്രചരിച്ചിട്ടുണ്ട്. പുതിയ വിവാദത്തെ തുടർന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകത ചൂടേറിയ ചർച്ചാവിഷയമായി മാറുകയാണ്. പ്രത്യേക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആപ്ലിക്കേഷനുകൾ നിയന്ത്രിക്കുന്നതിനോ നിരോധിക്കുന്നതിനോ ഒരു പുതിയ പ്രോട്ടോകോൾ കൊണ്ടുവരുമെന്ന് യൂറോപ്യൻ യൂണിയൻ കഴിഞ്ഞ വർഷം പറഞ്ഞിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള ഒരു മാർഗം കണ്ടെത്താനുള്ള ശ്രമത്തിലാണ് അമേരിക്കയും.
മലയാളം വാർത്തകൾ/ വാർത്ത/Tech/
യുവതി ടോയിലറ്റിൽ ഇരിക്കുന്ന ചിത്രം പകർത്തി റോബോട്ട് വാക്വം ക്ലീനർ; ചിത്രം ഫേസ്ബുക്കിൽ പ്രചരിച്ചു
Next Article
advertisement
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു
  • 16 വയസ്സുള്ള ഗർഭിണിയായ പെൺകുട്ടി കാമുകനെ കഴുത്തറുത്ത് കൊലപ്പെടുത്തി, റായ്പൂരിൽ സംഭവിച്ചത്.

  • ഗർഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പെൺകുട്ടി കാമുകനെ കൊലപ്പെടുത്തിയതായി പോലീസ്.

  • കൊലപാതക വിവരം അമ്മയോട് തുറന്നുപറഞ്ഞ പെൺകുട്ടി, പിന്നീട് പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചു.

View All
advertisement