Jet suit | ജെറ്റ് സ്യൂട്ട് ധരിച്ച് അയണ്‍മാനാകണോ? വില 400,000 ഡോളര്‍; പ്രത്യേകതകൾ എന്തൊക്കെ?
- Published by:Jayesh Krishnan
- news18-malayalam
Last Updated:
കമ്പനിയുടെ സെന്ററുകളില്‍ ഏതാനും മണിക്കൂറുകള്‍ സ്യൂട്ട് പരീക്ഷണം നടത്താന്‍ ഏകദേശം 3,000 ഡോളറാണ് ചിലവ് വരിക.
അയണ്‍ മാന്‍ സ്റ്റൈലിലുള്ള ജെറ്റ് സ്യൂട്ടുകള്‍ വിപണിയിലെത്തി. 400,000 ഡോളര്‍ ആണ് സ്യൂട്ടിന്റെ വില. യുകെയിലെ ഹ്യൂമണ്‍ ഫ്‌ലൈറ്റ് സ്റ്റാര്‍ട്ടപ്പായ ഗ്രാവിറ്റിയാണ് (gravity) സ്യൂട്ട് പുറത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച ചിക്കാഗോയില്‍ നടന്ന ഒരു ട്രേഡ് ഷോയില്‍ സ്യൂട്ടിന്റെ പ്രദര്‍ശനവും കമ്പനി നടത്തിയിരുന്നു. കമ്പനിയുടെ സെന്ററുകളില്‍ ഏതാനും മണിക്കൂറുകള്‍ സ്യൂട്ട് പരീക്ഷണം നടത്താന്‍ ഏകദേശം 3,000 ഡോളറാണ് ചിലവ് വരിക.
ഏകദേശം 1,000 ഹോഴ്‌സ്പവര്‍ ഉത്പാദിപ്പിക്കുന്ന അഞ്ച് ഗ്യാസ് ടര്‍ബൈന്‍ ജെറ്റ് എഞ്ചിനുകളാണ് സ്യൂട്ടിന് കരുത്ത് പകരുന്നത്. ഇന്ധനത്തിന്റെ ഭാരത്തിനൊപ്പം ഏകദേശം 75 പൗണ്ട് ഭാരമാണ് സ്യൂട്ടിനുള്ളത്. ജെറ്റ് ഇന്ധനം, ഡീസല്‍, മണ്ണെണ്ണ എന്നിവ ഉപയോഗിച്ചും സ്യൂട്ടിന് പ്രവര്‍ത്തിക്കാം. ഉപയോക്താക്കള്‍ക്ക് ഒരു മേശയില്‍ കൈകുത്തി നില്‍ക്കുന്നതു പോലെ ജെറ്റ്പാക്ക് നിയന്ത്രിക്കാനാകും. മണിക്കൂറില്‍ 80 മൈല്‍ വേഗതയുള്ള ഇതിന് 12,000 അടി ഉയരത്തില്‍ എത്താന്‍ കഴിയും.
advertisement
ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനായി ജെറ്റ് സ്യൂട്ടിന്റെ ഇലക്ട്രിക് പതിപ്പ് കമ്പനി രൂപകല്‍പ്പന ചെയ്തിട്ടുണ്ട്.എന്നാല്‍ ഇത് പ്രവര്‍ത്തിപ്പിക്കുന്ന ബാറ്ററികള്‍ക്ക് ഭാരം കൂടുതലാണെന്നും ഇത് പറക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെന്നും കമ്പനി സിഇഒ റിച്ചാര്‍ഡ് ബ്രൗണ്ടിംഗ് പറയുന്നു.
ബെസോസ് ആതിഥേയത്വം വഹിച്ച മാര്‍സ് കോണ്‍ഫറന്‍സിലും ജപ്പാനിലെ ബേസ്‌ബോള്‍ സീസണിന്റെ ഉദ്ഘാടനത്തിലും ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള ഇവന്റുകളില്‍ കമ്പനി സ്യൂട്ട് പ്രദര്‍ശിപ്പിക്കും. ഈ വര്‍ഷം, ഗ്രാവിറ്റിക്ക് ഏകദേശം 5 മില്യണ്‍ ഡോളര്‍ വരുമാനമുണ്ടാകുമെന്നും അതില്‍ ഏകദേശം 500,000 ഡോളര്‍ ലാഭമുണ്ടാകുമെന്നും ബ്രൗണിംഗ് പറഞ്ഞു.
advertisement
ഗ്രാവിറ്റി, ജെറ്റ് പാക്ക് ഏവിയേഷന്‍ തുടങ്ങിയ ചുരുക്കം ചില കമ്പനികള്‍ മാത്രമാണ് വിപണിയില്‍ സ്യൂട്ടുകള്‍ വില്‍ക്കുന്നത്. എന്നാല്‍, ജെറ്റ് പാക്ക് ഏവിയേഷന്‍ അതിന്റെ വെബ്സൈറ്റില്‍ സ്യൂട്ടിന്റെ വില വെളിപ്പെടുത്തിയിട്ടില്ല, എന്നാല്‍ തെക്കന്‍ കാലിഫോര്‍ണിയയില്‍ അവരുടെ രണ്ട് ദിവസത്തെ പരിശീലന പരിപാടിക്ക് ഏകദേശം 5,000 ഡോളര്‍ ചിലവ് വരുമെന്ന് കമ്പനി സൈറ്റില്‍ പറയുന്നു.
2017ല്‍ ലണ്ടനിലാണ് ഗ്രാവിറ്റി ആരംഭിച്ചത്. കമ്പനി ജെറ്റ്പാക്ക് സ്യൂട്ട് ഡിസൈനുകളിലേക്ക് തിരിഞ്ഞത് ഏതാനും വർഷങ്ങൾക്കു ശേഷമാണ്. . ഏകദേശം 1000 3ഡി പ്രിന്റഡ് ജെറ്റ് സ്യൂട്ടുകളാണ് കമ്പനി നിര്‍മ്മിച്ചത്.
advertisement
ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികളുടെ അടുത്ത് എത്തിച്ചേരാനും അടിയന്തര വാഹനങ്ങള്‍ എത്തുന്നതിന് മുമ്പ് അവരെ പരിപാലിക്കാനും പാരാമെഡിക്കുകള്‍ക്ക് സ്യൂട്ട് ധരിക്കാനാകുമോ എന്നറിയാന്‍ കമ്പനി ഒരു ബ്രിട്ടീഷ് എയര്‍ ആംബുലന്‍സ് സര്‍വീസുമായി സഹകരിക്കുന്നുണ്ട്. യുദ്ധമുഖങ്ങളില്‍ പോരാളികളെ സഹായിക്കാന്‍ ജെറ്റ്പാക്ക് എങ്ങനെ ഉപയോഗിക്കാമെന്നതിനെ കുറിച്ച് പഠനവും നടത്തുന്നുണ്ട്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 02, 2022 11:00 AM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
Jet suit | ജെറ്റ് സ്യൂട്ട് ധരിച്ച് അയണ്‍മാനാകണോ? വില 400,000 ഡോളര്‍; പ്രത്യേകതകൾ എന്തൊക്കെ?


