സർവം എഐ മയം- ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിലെ പുതിയ ട്രെൻഡുകൾ എന്തൊക്കെ?

Last Updated:

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു മേഖലയാണ്, ഇതിൽ സംഭവിക്കുന്ന ഏറ്റവും പുതിയ കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം...

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സാങ്കേതികവിദ്യ ലോകമാകെ പ്രചരിക്കുകയാണ്. ആരോഗ്യം, മെഡിക്കൽ, ഐടി, മീഡിയ, ലോജിസ്റ്റിക്സ്, കൃഷി, വിദ്യാഭ്യാസം എന്നിങ്ങനെ നാനാ മേഖലകളിലും എഐ സാങ്കേതികവിദ്യകൾ ഉപയോഗിച്ചു തുടങ്ങി. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു മേഖലയാണ്, ഇതിൽ സംഭവിക്കുന്ന ഏറ്റവും പുതിയ കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം...
1. സംഭാഷണ AI, മൾട്ടിമോഡൽ ഇന്‍ററാക്ഷൻ
വിവിധ ഭാഷകളുടെ ഉപയോഗം അനായാസമാക്കാൻ സഹായിക്കുന്ന എഐ സാങ്കേതികവിദ്യയാണിത്. യന്ത്രങ്ങളുമായി കൂടുതൽ സ്വാഭാവികവും സൂക്ഷ്മവുമായ സംഭാഷണങ്ങൾ സാധ്യമാക്കാൻ ഇതിന് കഴിയുന്നു.
മൾട്ടിമോഡൽ AI ടെക്‌സ്‌റ്റിനപ്പുറം, ആംഗ്യങ്ങൾ, മുഖഭാവങ്ങൾ, മറ്റ് സെൻസറി ഇൻപുട്ടുകൾ എന്നിവ സംയോജിപ്പിച്ച് കൂടുതൽ ആഴത്തിലുള്ളതും വ്യക്തിഗതമാക്കിയതുമായ ഇന്‍ററാക്ഷൻ സാധ്യമാക്കുന്നു.
2. AI, ലോ-കോഡ്/നോ-കോഡ് ടൂളുകൾ
എഐ സാങ്കേതികവിദ്യയുടെ പ്രയോജനം വിവിധ ഡിജിറ്റൽ ഉപകരണങ്ങളും പ്ലാറ്റ്ഫോമുകളും കൂടുതൽ ഉപയോഗിക്കുന്നു. വിപുലമായ സാങ്കേതിക വൈദഗ്ധ്യമില്ലാത്ത വ്യക്തികളെയും ബിസിനസുകളെയും കൂടുതൽ മികവോടെ മുന്നോട്ടപോകാൻ ഇത് സഹായിക്കും. എഐയുടെ ലോ-കോഡ്/നോ-കോഡ് സൊല്യൂഷനുകൾ നിലവിലുള്ള വർക്ക്ഫ്ലോ എളുപ്പമാക്കുന്നു.
advertisement
3. എക്സ്പ്ലെയനബിൾ AI (XAI)
ഐടിയിൽ ഉൾപ്പടെ എഐ കൂടുതൽ സങ്കീർണമാണെങ്കിലും എക്സ്പ്ലെയനബിൾ AI ടെക്നിക്കുകൾ അവയുടെ തീരുമാനമെടുക്കൽ പ്രക്രിയകൾ മനസ്സിലാക്കുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനും നിർണായകമാണ്.
AI-യിൽ വിശ്വാസം വളർത്തുന്നതിന് ഉപയോക്താക്കൾ അത് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസിലാക്കുകയും അത് പക്ഷപാതരഹിതവും നീതിയുക്തവുമാണെന്ന് ഉറക്കാക്കുകയും ചെയ്യുന്നു.
4. എത്തിക്സ് ആൻഡ് റെസ്പോൺസിബിൾ എഐ
എ.ഐ വ്യാപകമാകുമ്പോൾ അതിന്‍റെ ദുരുപയോഗത്തെക്കുറിച്ചുള്ള ആശങ്കകൾ വർദിക്കുന്നു. ഡീപ് ഫേക്ക് വിവാദങ്ങളൊക്കെ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഡാറ്റാ സ്വകാര്യത, അൽഗോരിതമിക് ബയസ്, AI-യുടെ ദുരുപയോഗം എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ ധാർമികത ഉയർത്തിപ്പിടിക്കേണ്ടതിന്‍റെയും ഉത്തരവാദിത്വത്തോടെയുള്ള ഉപയോഗത്തെയും കുറിച്ച് ഇരുത്തി ചിന്തിപ്പിക്കുന്നു. നവ സാങ്കേതിക വിദ്യ മനുഷ്യരാശിയെ സേവിക്കുന്നതിനും അപകടസാധ്യത കുറയ്ക്കുന്നതിനും വേണ്ടി വിവിധ സ്ഥാപനങ്ങൾ AI ധാർമ്മിക ചട്ടക്കൂടുകളും നിയന്ത്രണങ്ങളും സ്ഥാപിക്കാൻ തുടങ്ങിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Tech/
സർവം എഐ മയം- ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിലെ പുതിയ ട്രെൻഡുകൾ എന്തൊക്കെ?
Next Article
advertisement
Dharmendra | ധർമേന്ദ്ര ആശുപത്രി വിട്ടു; വീട്ടിൽ ചികിത്സ തുടരും
Dharmendra | ധർമേന്ദ്ര ആശുപത്രി വിട്ടു; വീട്ടിൽ ചികിത്സ തുടരും
  • ധർമേന്ദ്ര ആശുപത്രി വിട്ടു; കുടുംബം വീട്ടിൽ ചികിത്സ നൽകാൻ തീരുമാനിച്ചു.

  • മാധ്യമങ്ങൾ വ്യാജവാർത്ത പടർത്തുന്നതിൽ വേഗത്തിലാണെന്ന് ഇഷ ഡിയോൾ പ്രതികരിച്ചു.

  • ധർമേന്ദ്രയുടെ വ്യാജ മരണവാർത്ത പ്രചരിപ്പിച്ചതിനെതിരെ ഹേമമാലിനി രൂക്ഷമായി പ്രതികരിച്ചു.

View All
advertisement