മരണശേഷം ഗൂഗിൾ അക്കൗണ്ടിന് എന്ത് സംഭവിക്കും? ഡാറ്റ എങ്ങനെ സുരക്ഷിതമാക്കാം
- Published by:Anuraj GR
- news18-malayalam
Last Updated:
ഒരാളുടെ ഫോണിലെ ഫോട്ടോകൾ, വീഡിയോ, ഡോക്യുമെന്റുകൾ, കോൺടാക്ട് പോലുള്ള ഡാറ്റ Google ഇമെയിൽ (Gmail) അക്കൗണ്ടുമായി ലിങ്ക് ചെയ്യുകയും ഡ്രൈവിൽ സേവ് ചെയ്യപ്പെടുകയുമാണ് ചെയ്യുന്നത്, മരണശേഷം ഇതിന് എന്ത് സംഭവിക്കും?
ഇക്കാലത്ത് ഗൂഗിൾ ഒരു മനുഷ്യന്‍റെ ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഘടകമായി മാറിയിരിക്കുന്നു. നിത്യജീവിതത്തിൽ നെറ്റ് ഉപയോഗിക്കുന്നവർ ഒരിക്കലെങ്കിലും ഗൂഗിൾ സേവനങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഫോണിലെ ഫോട്ടോകൾ, വീഡിയോ, ഡോക്യുമെന്റുകൾ, കോൺടാക്ട് പോലുള്ള ഡാറ്റ Google ഇമെയിൽ (Gmail) അക്കൗണ്ടുമായി ലിങ്ക് ചെയ്യുകയും ഡ്രൈവിൽ സേവ് ചെയ്യപ്പെടുകയുമാണ് ചെയ്യുന്നത്. എന്നാൽ ഉപയോക്താവ് മരിച്ചാലോ? അദ്ദേഹത്തിന്‍റെ ഡാറ്റയ്ക്ക് എന്ത് സംഭവിക്കും?
ഒരു വ്യക്തി മരിച്ച് കുറച്ച് ദിവസങ്ങൾക്ക് ശേഷം, ഗൂഗിൾ അക്കൗണ്ട് സ്വയമേവ പ്രവർത്തനരഹിതമാകും. ഈ കാലയളവ് മൂന്ന് മുതൽ 18 മാസം വരെയുള്ള സമയമായിരിക്കാം. ഇത് എത്രയാണെന്ന് Google നിർണ്ണയിക്കുന്നു. Google-ന്റെ സപ്പോർട്ട് പേജിൽ ഉൾച്ചേർത്ത വിശദാംശങ്ങൾ അനുസരിച്ച്.. ഉപയോക്താവ് അവസാനമായി സൈൻ ഇൻ ചെയ്തത് എപ്പോഴാണ്? ജിമെയിൽ പോലുള്ള ആപ്പുകൾ അവസാനമായി മൊബൈലിൽ തുറന്നപ്പോൾ ആക്റ്റീവ് മാനേജർ സിഗ്നലായി എടുക്കുന്നു. അവയെ അടിസ്ഥാനമാക്കിയാകും മരിച്ച ഉപയോക്താവിന്‍റെ അക്കൗണ്ട് പ്രവർത്തനരഹിതമാകുന്ന കാലയളവ് നിർണയിക്കുന്നത്.
advertisement
* അടുത്ത സുഹൃത്തുക്കൾക്ക് ഡാറ്റ ലഭിക്കും- നിഷ്‌ക്രിയ അക്കൗണ്ട് മാനേജർ വഴി അക്കൗണ്ട് ആക്‌സസ് ചെയ്‌ത് കുടുംബാംഗങ്ങൾക്കോ സുഹൃത്തുക്കൾക്കോ മരിച്ചയാളുടെ കുറച്ച് ഡാറ്റ വീണ്ടെടുക്കാൻ കഴിഞ്ഞേക്കും. മരിച്ചയാളുടെ അക്കൗണ്ട് ഇനാക്റ്റീവ് മോഡിലേക്ക് പോയി കുറച്ച് ദിവസത്തേക്കാണ് ഈ സൗകര്യം ലഭിക്കുന്നത്. അതിനായി ഉപയോക്താവ് ചില ക്രമീകരണങ്ങൾ മുൻകൂട്ടി ചെയ്യണം. അങ്ങനെ ചെയ്യാതിരുന്നാൽ എല്ലാ ഡാറ്റയും നഷ്ടപ്പെടാനിടയാക്കും. അതുകൂടാതെ, ജിമെയിൽ സെർവർ ആക്സസ് ഇല്ലാതാകുകയും ചെയ്യും. ഇത് ഒഴിവാക്കാൻ എന്ത് ചെയ്യണമെന്ന് നോക്കാം.
advertisement
ആദ്യം Inactive Account Manager ലേക്ക് പോയി അക്കൗണ്ട് സെറ്റിംഗ്സ് സെറ്റ് ചെയ്യുക. അടുത്ത സുഹൃത്തുക്കളുടെ ഫോൺ നമ്പറുകളും ഇമെയിലുകളും അതിൽ രേഖപ്പെടുത്തണം. അക്കൗണ്ട് ആക്‌സസ് നൽകേണ്ടവരുടെ ഇ-മെയിലുകൾ നൽകുക. ഇവിടെ രണ്ട് മെയിൽ വിലാസങ്ങൾ നൽകാം. ഇത് മരണത്തിന് മുമ്പ് ഉപയോക്താവ് കൃത്യമായി ചെയ്തിട്ടുണ്ടെങ്കിൽ മരണശേഷവും ഡാറ്റ സുരക്ഷിതമായി തുടരും. അക്കൗണ്ട് ഇനാക്ടീവ് മോഡിലേക്ക് പോയി കുറച്ച് ദിവസങ്ങൾക്ക് ശേഷം, ഈ ഇനാക്ടീവ് അക്കൗണ്ട് മാനേജർ മുൻകൂട്ടി വ്യക്തമാക്കിയ മെയിലുകളിലേക്കും ഫോൺ നമ്പറുകളിലേക്കും ആവർത്തിച്ച് വിവരങ്ങൾ അയയ്‌ക്കും. അവ പിന്നീട് പ്രസക്തമായ ഉപയോക്തൃ ഡാറ്റയുമായി ലിങ്ക് ചെയ്യപ്പെടുന്നു. ഇങ്ങനെയാണ് മരിച്ചുപോയ ഉപയോക്താവിന്‍റെ അക്കൌണ്ടിലെ ഡാറ്റകൾ വീണ്ടെടുക്കാൻ കഴിയുന്നത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 19, 2022 7:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
മരണശേഷം ഗൂഗിൾ അക്കൗണ്ടിന് എന്ത് സംഭവിക്കും? ഡാറ്റ എങ്ങനെ സുരക്ഷിതമാക്കാം