What is TikTok | എന്താണ് ഇന്ത്യ നിരോധിച്ച ചൈനീസ് ആപ്പായ ടിക്ടോക്ക്?

Last Updated:
ഇന്ത്യയിൽ ചെറുപ്പക്കാർക്കിടയിൽ ഏറെ ജനപ്രീതിയാർജിച്ച ചൈനീസ് ആപ്പ് ടിക്ടോക്ക് കേന്ദ്രസർക്കാർ നിരോധിച്ചു. ടിക്ടോക്കിന്‍റെ ലോകത്തുതന്നെ ഏറ്റവുമധികം ഉപയോക്താക്കളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 59 ചൈനീസ് ആപ്പുകൾ നിരോധിച്ചതിലാണ് ടിക്ടോക്കും ഉൾപ്പെട്ടിരിക്കുന്നത്. എന്താണ് ടിക്ടോക്ക്?
ചെറിയ വീഡിയോകൾ സൃഷ്ടിക്കുന്നതിനും പങ്കിടുന്നതിനുമായി ബൈറ്റ്ഡാൻസ് എന്ന ചൈനീസ് ഐ ടി കമ്പനി വികസിപ്പിച്ചെടുത്ത ഒരു സോഷ്യൽ മീഡിയ ആപ്ലിക്കേഷനാണ് ടിക് ടോക്ക്. ബൈറ്റ്ഡാൻസ് ഉടമസ്ഥതയിൽ, ചൈനയിൽ 2016 സെപ്റ്റംബറിൽ ഡുവൈൻ എന്ന പേരിൽ ആയിരുന്നു ഇത് ആദ്യം വിപണിയിലിറക്കിയത്. ഏകദേശം ഒരു വർഷത്തിനു ശേഷം ടിക്ക് ടോക് എന്ന പേരിൽ ഇത് വിദേശ രാജ്യങ്ങളിൽ ഈ ആപ്പ് രംഗപ്രവേശം ചെയ്യുകയായിരുന്നു.
2018 ൽ ഏഷ്യ, അമേരിക്ക തുടങ്ങി ലോകത്തിൻറെ പലഭാഗത്തും ടിക്ടോക്ക് ജനപ്രിയത നേടി. 2018 ഒക്ടോബറിലെ കണക്ക് അനുസരിച്ച് അമേരിക്കയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്ത സോഷ്യൽ മീഡിയ ആപ്ലിക്കേഷനാണ് ടിക് ടോക്ക്. 2018 ൽ ഇത് 150 ലധികം രാജ്യങ്ങളിലും 75 ഭാഷകളിലും ലഭ്യമായി. ഉപയോക്താക്കൾക്ക് 3-60 സെക്കൻഡ് ദൈർഘ്യമുള്ള ഹ്രസ്വ ലൂപ്പിംഗ് വീഡിയോകൾ സൃഷ്ടിക്കാൻ ഈ സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ ഉപയോഗിച്ച് സാധിക്കും.
advertisement
ടിക്ടോക്കിന്‍റെ സവിശേഷതകൾ
TikTok മൊബൈൽ ആപ്ലിക്കേഷൻ ഉപയോക്താവിന് ഒരു ഹ്രസ്വ വീഡിയോ എളുപ്പത്തിൽ സൃഷ്ടിക്കാൻ കഴിയുന്നു. ഉപയോക്താവിനു ഇഷ്ടമുള്ള സംഗീതം, ശബ്ദം എന്നിവ കൂട്ടിച്ചേർക്കാനും കഴിയും. സൃഷ്ട്ടിക്കുന്ന വീഡിയോ, സ്ലോമോഷനും ഫാസ്റ്റ്മോഷനും ആക്കാനുള്ള സംവിധാനം ആപ്പിലുണ്ട്. ടിക്ടോക്കിൽ ചെയ്യുന്ന വീഡിയോ മറ്റ് സോഷ്യൽ പ്ലാറ്റ്ഫോമുകളിൽ മറ്റുള്ളവരുമായി പങ്കിടാനും സാധിക്കുന്നു. ഒപ്പം മറ്റു സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഇതിൽ കൂട്ടിച്ചേർക്കാനും കഴിയുന്നു. ഉപയോക്താക്കൾക്ക്‌ അവരുടെ അക്കൗണ്ടുകൾ "സ്വകാര്യമായി "സജ്ജമാക്കാനും കഴിയും. സർഗാത്മകത വളർത്തുന്നതോടൊപ്പം പലരും നേരിടുന്ന അപകർഷതാ ബോധത്തെ ടിക് ടോക് പലപ്പോഴും ഇല്ലാതാക്കുന്നുണ്ടെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Tech/
What is TikTok | എന്താണ് ഇന്ത്യ നിരോധിച്ച ചൈനീസ് ആപ്പായ ടിക്ടോക്ക്?
Next Article
advertisement
Arivaan | 'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
  • അനന്ത് നാഗ് നായകനാവുന്ന തമിഴ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'അറിവാൻ' ട്രെയ്‌ലർ റിലീസായി.

  • അനന്ത് നാഗ്, ജനനി, റോഷ്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ പ്രസാദ് സംവിധാനം.

  • നവംബർ ഏഴിന് എ.സി.എം. സിനിമാസ്, പവിത്ര ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്ന ചിത്രം.

View All
advertisement