എന്താണ് വീഡിയോ അസിസ്റ്റന്റ് റഫറി അഥവാ VAR? ഫുട്ബോളിൽ വാർ ഉപയോഗിക്കുന്നത് എപ്പോഴൊക്കെ?

Last Updated:

36 റഫറിമാരും 69 അസിസ്റ്റന്റുമാരും 24 വീഡിയോ മാച്ച് ഒഫീഷ്യൽസും ചേർന്നാണ് ഖത്തര്‍ ലോകകപ്പിലെ 64 മത്സരങ്ങളുടെ ചുമതല വഹിക്കുന്നത്.

ഫുട്ബോൾ അറിയാവുന്നവർ തീർച്ചയായും കേട്ടിട്ടുള്ള വാക്കായിരിക്കും വീഡിയോ അസിസ്റ്റന്റ് റഫറി (വിഎആർ). റഫറിമാർ അന്തിമ തീരുമാനം എടുക്കുന്ന സാങ്കേതിക വിദ്യയാണ് VAR എന്നറിയപ്പെടുന്നത്. മത്സരങ്ങളിൽ തീരുമാനമെടുക്കുന്നതിൽ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന്റെ ഗുണദോഷങ്ങളെ പറ്റിയുള്ള പല ചർച്ചകളും ഇതിനോടകം നടന്നിട്ടുണ്ട്. ഇതിനോട് സമ്മിശ്ര പ്രതികരണമാണ് കായികലോകത്താകെ ഉള്ളത്. ഖത്തറിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പിലും വീഡിയോ അസിസ്റ്റന്റ് റഫറി എടുക്കുന്ന തീരുമാനങ്ങൾ നിർണായകമാകും.
എന്താണ് ഫുട്ബോളിലെ വീഡിയോ അസിസ്റ്റന്റ് റഫറി?
ഒരു ഫുട്ബോൾ മത്സരത്തിനിടയിൽ വീഡിയോ അസിസ്റ്റന്റ് റഫറിയെ ആശ്രയിക്കാവുന്ന നാല് സാഹചര്യങ്ങളുണ്ട്. കളിയെക്കുറിച്ച് എന്തെങ്കിലും വ്യക്തതക്കുറവോ ആശയക്കുഴപ്പമോ ഉള്ളപ്പോഴാണ് VAR ഉപയോ​ഗിക്കുക. ക്രിക്കറ്റിലെ തേർഡ് അംപയർ സംവിധാനത്തിനു സമാനമാണിത്.
വിഎആറിനെ ആശ്രയിക്കുന്ന നാല് സാഹചര്യങ്ങൾ
1. ​ഗോൾ/ നോ ​ഗോൾ
2. പെനാൽറ്റി /നോ പെനാൽറ്റി ‌
3. നേരിട്ടുള്ള ചുവപ്പ് കാർഡ്
കളിക്കാരനെ പുറത്താക്കുന്നതു സംബന്ധിച്ച ആശയക്കുഴപ്പം
മേൽപ്പറഞ്ഞ എല്ലാ സാഹചര്യങ്ങളിലും, മാച്ച് റഫറി ഒരു പ്രാഥമിക തീരുമാനമെടുത്തതിന് ശേഷം മാത്രമേ VAR നെ ആശ്രയിക്കാൻ പറ്റൂ. റഫറിയുടെ തീരുമാനം ശരിയാണോ എന്ന് പരിശോധിക്കാനും വാർ ഉപയോഗിച്ചേക്കാം. VAR നൽകിയ വിവരങ്ങളെ അടിസ്ഥാനമാക്കിയോ അല്ലെങ്കിൽ റഫറി ഒരു അവലോകനം നടത്തിയതിന് ശേഷമോ, അന്തിമ തീരുമാനം എടുക്കും.
advertisement
നാല് വർഷം മുമ്പ് റഷ്യയിൽ നടന്ന ലോകകപ്പിൽ VAR വിജയകരമായി പരീക്ഷിച്ചിരുന്നു. 2022 ഫിഫ ലോകകപ്പിലും വാർ സംവിധാനം ഉപ​യോ​ഗപ്പെടുത്തുന്നുണ്ട്. മൊത്തം 36 റഫറിമാരും 69 അസിസ്റ്റന്റുമാരും 24 വീഡിയോ മാച്ച് ഒഫീഷ്യൽസും ചേർന്നാണ് ലോകകപ്പിലെ 64 മത്സരങ്ങളുടെ ചുമതല വഹിക്കുന്നത്.
2022 ഫുട്ബോൾ ലോകകപ്പിനായി തിരഞ്ഞെടുത്ത VAR ഉദ്യോഗസ്ഥർ താഴെപ്പറയുന്നവരാണ്.
അബ്ദുല്ല അൽ മറി
advertisement
ജൂലിയോ ബാസ്‌കുനൻ
മുഹമ്മദ് ബിൻ ജഹാരി
ജെറോം ബ്രിസാർഡ്
ബാസ്റ്റ്യൻ ഡാങ്കർട്ട്
റിക്കാർഡോ ഡി ബർഗോസ്
ഷോൺ ഇവാൻസ്
ഡ്രൂ ഫിഷർ
മാർക്കോ ഫ്രിറ്റ്സ്
നിക്കോളാസ് ഗാലോ
ലിയോഡൻ ഗോൺസാലസ്
ഫെർണാണ്ടോ ഗുറേറോ
അലജാൻഡ്രോ ഹെർണാണ്ടസ്
മാസിമിലിയാനോ ഇറാത്തി
റെഡൗൻ ജിയെദ്
ടോമാസ് ക്വിയാറ്റ്കോവ്സ്കി
ജുവാൻ മാർട്ടിനെസ്
advertisement
ബിനോയിറ്റ് മില്ലറ്റ്
ജുവാൻ സോട്ടോ
പൗലോ വലേരി
പൗലോസ് വാൻ ബോക്കൽ
മൗറോ വിഗ്ലിയാനോ
അർമാൻഡോ വില്ലാറിയൽ
ആദിൽ സൂറക്
2022 ലോകകപ്പിലെ VAR
ഖത്തറിലെ എട്ട് ലോകകപ്പ് വേദികളിൽ ഓരോന്നിലുമുള്ള ഒരു വീഡിയോ ഓപ്പറേഷൻ റൂമിൽ VAR സ്ഥാപിച്ചിട്ടുണ്ട്. നേരത്തേ VAR തീരുമാനങ്ങൾക്ക് 70 സെക്കന്റ് വരെ സമയമെടുത്തിരുന്നു. എന്നാൽ പുതിയ സാങ്കേതിക വിദ്യ പ്രകാരം അത് 25 സെക്കന്റാണ്. ഖത്തർ ലോകകപ്പിന് ഉപയോഗിക്കുന്ന അൽ രിഹ്‌ല പന്തിൽ നിരവധി സാങ്കേതിക വിദ്യകൾ ഉപയോ​ഗിച്ചിട്ടുണ്ട്. കാറ്റിനൊപ്പം അത്യാധുനിക സെൻസറുകൾ കൂടി ഇതിനുള്ളിൽ നിറച്ചിട്ടുണ്ട്. പന്തിനുള്ളിൽ ഘടിപ്പിച്ച മോഷൻ സെൻസർ കിക്ക് ചെയ്യുമ്പോൾ കളിക്കാരന്റെ കൃത്യമായ സ്ഥാനം നിർണയിക്കാൻ സഹായിക്കും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Tech/
എന്താണ് വീഡിയോ അസിസ്റ്റന്റ് റഫറി അഥവാ VAR? ഫുട്ബോളിൽ വാർ ഉപയോഗിക്കുന്നത് എപ്പോഴൊക്കെ?
Next Article
advertisement
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
  • യു.ഡി.എഫ് തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് യൂജീൻ പെരേര.

  • മത്സ്യത്തൊഴിലാളികളെ സർക്കാർ അവഗണിച്ചതാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.

  • സർക്കാർ ജനപ്രശ്നങ്ങൾ അവഗണിക്കുന്നതിന്റെ സൂചനയാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് പ്രകടമാകുമെന്നും അദ്ദേഹം പറഞ്ഞു.

View All
advertisement