ഇന്റർഫേസ് /വാർത്ത /money / WhatsApp | ചാറ്റിൽ നിന്ന് അപ്രത്യക്ഷമാകാതെ മെസേജുകൾ സൂക്ഷിക്കാം; പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്

WhatsApp | ചാറ്റിൽ നിന്ന് അപ്രത്യക്ഷമാകാതെ മെസേജുകൾ സൂക്ഷിക്കാം; പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്

വാട്ട്‌സ്ആപ്പ്

വാട്ട്‌സ്ആപ്പ്

അപ്രത്യക്ഷമാകുന്ന ചാറ്റുകളില്‍ സന്ദേശങ്ങള്‍ സൂക്ഷിക്കുന്നതിന് ഒരു മാര്‍ഗവുമില്ല. അതിന് പുറമെ, ഉപയോക്താക്കള്‍ക്ക് അപ്രത്യക്ഷമാകുന്ന ചാറ്റില്‍ സന്ദേശങ്ങള്‍ സ്റ്റാര്‍ ചെയ്യാനും സാധിക്കില്ല

  • Share this:

ചാറ്റുകളില്‍ (Chat) നിന്ന് അപ്രത്യക്ഷമാകുന്ന സന്ദേശങ്ങള്‍ (Messages) സൂക്ഷിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റയുടെ (Meta) ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ് (Whatsapp).

ഇതിനായി വാട്ട്സ്ആപ്പ് പുതിയ ''കെപ്റ്റ് മെസേജസ്'' വിഭാഗം ആണ് അവതരിപ്പിക്കുന്നത്. ഇതിലൂടെ ഉപയോക്താവ് സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ സന്ദേശങ്ങളും സൂക്ഷിച്ച് വയ്ക്കാൻ സാധിക്കും.

അപ്രത്യക്ഷമാകുന്ന സന്ദേശങ്ങളിൽ നിന്ന് ആവശ്യമായവ 'കെപ്റ്റ് മെസേജുകള്‍' എന്ന പുതിയ വിഭാഗത്തില്‍ സൂക്ഷിക്കുകയും, അത് ചാറ്റിലെ എല്ലാ ആളുകള്‍ക്കും ലഭ്യമാക്കുകയും ചെയ്യാമെന്ന് വാട്ട്സ്ആപ്പ് ട്രാക്കര്‍ വാബീറ്റാഇന്‍ഫോയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

നിലവില്‍, അപ്രത്യക്ഷമാകുന്ന ചാറ്റുകളില്‍ സന്ദേശങ്ങള്‍ സൂക്ഷിക്കുന്നതിന് ഒരു മാര്‍ഗവുമില്ല. അതിന് പുറമെ, ഉപയോക്താക്കള്‍ക്ക് അപ്രത്യക്ഷമാകുന്ന ചാറ്റില്‍ സന്ദേശങ്ങള്‍ സ്റ്റാര്‍ ചെയ്യാനും സാധിക്കില്ല. ഇതിന് പരിഹാരമായിട്ടാണ് Kept Messages ഫീച്ചര്‍ കൊണ്ടുവരുന്നത്. ഇത് ഉപയോക്താക്കളെ മെസേജുകൾ സൂക്ഷിക്കാന്‍ സഹായിക്കുന്നു. ഇത്തരം സന്ദേശങ്ങള്‍ ആര്‍ക്കൈവുകളോ ബുക്ക്മാര്‍ക്കുകളോ പോലെ Kept Messagse -ലേക്ക് പോകുകയാണ് ചെയ്യുന്നത്.

ഇതിന് പുറമെ, അപ്രത്യക്ഷമാകുന്ന സന്ദേശം സൂക്ഷിക്കാനുള്ള ഈ ഫീച്ചർ മാറ്റാന്‍ ഗ്രൂപ്പ് അഡ്മിന്‍മാരെ അനുവദിക്കുന്ന ഒരു പുതിയ സ്വകാര്യതാ ക്രമീകരണം ഇതില്‍ ഉണ്ടാകും.

അതേസമയം, ഈ ഫീച്ചര്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ബീറ്റ ടെസ്റ്ററുകള്‍ക്ക് പോലും ഇതുവരെ ഫീച്ചര്‍ ലഭ്യമാക്കിയിട്ടില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. അതിനാല്‍ തന്നെ ഈ ഫീച്ചർ എപ്പോഴാണ് ലഭ്യമാകുന്നതെന്ന് വ്യക്തമാക്കാനാകില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

ഇതിന് പുറമെ, ഉപയോക്താക്കള്‍ക്ക് അവരുടെ ഓണ്‍ലൈന്‍ സ്റ്റാറ്റസ് മറ്റുള്ളവരില്‍ നിന്നും മറയ്ക്കാനും, അവസാനം കണ്ട സ്റ്റാറ്റസ് കാണാന്‍ കഴിയാത്ത വിധം ഡിഫോള്‍ട്ട് ആക്കാനും അനുവദിക്കുന്ന ഒരു ഫീച്ചര്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് വാട്ട്സ്ആപ്പ്. ഐഒഎസ് പതിപ്പിലാണ് ഈ ഫീച്ചര്‍ ആദ്യം കൊണ്ടു വന്നതെന്നും ഇപ്പോള്‍ അത് ആന്‍ഡ്രോയിഡ് ബീറ്റ പതിപ്പിലേക്ക് എത്തി തുടങ്ങിയെന്നും വാബീറ്റാഇന്‍ഫോയുടെ പറയുന്നു.

അതേസമയം, ആന്‍ഡ്രോയിഡ് ബീറ്റ പതിപ്പായ 2.22.16.12- ന് വരും ദിവസങ്ങളില്‍ പുതിയ ഫീച്ചര്‍ ലഭിക്കുമെന്നാണ് ടിപ്സ്റ്റര്‍ അവകാശപ്പെടുന്നത്. അതിനുശേഷം വാട്ട്‌സ്ആപ്പ് ഇത്‌ എല്ലാവര്‍ക്കും ലഭ്യമാക്കാന്‍ സാധ്യതയുണ്ടെന്നാണ് ടിപ്സ്റ്റര്‍ റിപ്പോർട്ട്.

Also Read- Tik Tok | യുവാക്കള്‍ക്കും കുട്ടികള്‍ക്കും യൂട്യൂബിനേക്കാള്‍ പ്രിയം ടിക് ടോക്കിനോടെന്ന് റിപ്പോര്‍ട്ട്

നേരത്തെ, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലെ മറ്റ് അംഗങ്ങളുടെ സന്ദേശങ്ങള്‍ ഇല്ലാതാക്കാന്‍ ഗ്രൂപ്പ് അഡ്മിന്‍മാരെ അനുവദിക്കുന്ന ഒരു പുതിയ ഫീച്ചര്‍ കമ്പനി അവതരിപ്പിച്ചിരുന്നു. ഗ്രൂപ്പിലെ ഏത് അംഗവും പോസ്റ്റ് ചെയ്ത സന്ദേശങ്ങള്‍ അവരോട് ആവശ്യപ്പെടാതെ തന്നെ നീക്കം ചെയ്യാനുള്ള അധികാരം വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ക്ക് നല്‍കുന്നതാണ് ഈ ഫീച്ചര്‍.

''നിങ്ങള്‍ ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ ആണെങ്കില്‍, ആന്‍ഡ്രോയിഡിലുള്ള വാട്ട്‌സ്ആപ്പ് ബീറ്റയുടെ ഭാവി അപ്‌ഡേറ്റില്‍ ഗ്രൂപ്പുകളിലെ മറ്റ് അംഗങ്ങളുടെ ഏത് സന്ദേശവും നീക്കം ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയുമെന്നാണ് ഇത് സംബന്ധിച്ച് വാബീറ്റാഇന്‍ഫോയുടെ ഒരു ട്വീറ്റിലൂടെ അറിയിച്ചത്.

ഈ പുതിയ ഫീച്ചര്‍, അഡ്മിനുകള്‍ക്ക് അവരുടെ ഗ്രൂപ്പുകളില്‍ നിന്ന് അശ്ലീലമോ അനുചിതമോ ആയ സന്ദേശങ്ങള്‍ നീക്കം ചെയ്യുന്നത് എളുപ്പമാക്കും.

First published:

Tags: Whatsapp