വാട്‌സ്ആപ്പ് ചാറ്റുകള്‍ ബാക്കപ്പ് ചെയ്യാറുണ്ടോ? ക്ലൗഡിലെ ഫ്രീ സ്റ്റോറേജ് നിർത്തലാക്കും
- Published by:Vishnupriya S
- news18-malayalam
Last Updated:
വാട്സ്ആപ്പ് ഉപഭോക്താക്കൾക്ക് നൽകി വന്ന അൺലിമിറ്റഡ് ക്ലൗഡ് സ്റ്റോറേജ് നിർത്തലാക്കാൻ ഒരുങ്ങി വാട്സ്ആപ്പ്
വാട്സ്ആപ്പ് ഉപഭോക്താക്കൾക്ക് നൽകി വന്ന അൺലിമിറ്റഡ് ക്ലൗഡ് സ്റ്റോറേജ് നിർത്തലാക്കാൻ ഒരുങ്ങി വാട്സ്ആപ്പ്. വാട്‌സ്ആപ്പ് ചാറ്റുകള്‍ ഗൂഗിള്‍ ഡ്രൈവിലേക്ക് ബാക്കപ്പ് ചെയ്താല്‍, അത് സ്റ്റോറേജ് സ്പെയ്സിന്റെ ഭാഗമായി തന്നെ കണക്കാക്കുമെന്നാണ് റിപ്പോര്‍ട്ട്. മാറ്റം 2024 പകുതിയോടെയായിരിക്കും നിലവില്‍ വരുക. ഇതുവരെ വാട്‌സ്ആപ്പ് ചാറ്റുകള്‍ ക്ലൗഡില്‍ സേവ് ചെയ്യാനായി ഗൂഗിള്‍ അക്കൗണ്ട് മാത്രം ലിങ്ക് ചെയ്താല്‍ മതിയായിരുന്നു.
ഐഒഎസില്‍ ചാറ്റ് ബാക്കപ്പുകള്‍ ഐ-ക്ലൗഡ് സ്റ്റോറേജിലേക്കാണ് സേവ് ചെയ്യപ്പെടുന്നത്. ഇനി മുതല്‍ ആന്‍ഡ്രോയ്ഡിലും സമാനമായ രീതിയിലാകും സ്റ്റോര്‍ ചെയ്യപ്പെടുക എന്നാണ് റിപ്പോർട്ട്. ഉപഭോക്താക്കൾക്ക് ഇതിനെ സംബന്ധിച്ച് വാട്സ്ആപ്പ് സന്ദേശങ്ങൾ വാട്സ്ആപ്പ് നൽകും. ഇതിനെക്കുറിച്ചുള്ള വിശദവിവരങ്ങൾ വാട്സ്ആപ്പ് ഹെൽപ്പ് സെന്ററിൽ ലഭ്യമാണ്, ഈ മാറ്റം ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ എങ്ങനെ ബാധിക്കും എന്ന് ഇവിടെ വിശദമാക്കിയിട്ടുണ്ട്.
സ്റ്റോറേജ് ലിമിറ്റ് ആയാൽ ചാറ്റുകളും മീഡിയകളും റിമൂവ് ചെയ്തോ ഗൂഗിൾ വൺ പ്ലാനിൽ നിന്നും പണമടച്ച് സ്റ്റോറേജ് വാങ്ങിയോ ഉപയോഗിക്കാൻ കഴിയും. പ്രതിമാസം 1.99 ഡോളർ അടയ്‌ക്കേണ്ട 100 ജി ബി സ്റ്റോറേജ് പ്ലാൻ ആണ് നിലവിലുള്ള ഏറ്റവും ബേസിക് പ്ലാൻ. ഗൂഗിൾ വർക്‌സ്പേസ് സബ്സ്ക്രിപ്‌ഷൻ ഉപയോഗിക്കുന്ന ബിസ്സിനസ്സ് സ്ഥാപനങ്ങൾക്കോ സ്കൂളുകൾക്കോ ഈ സ്റ്റോറേജ് ലിമിറ്റ് ഇപ്പോൾ ബാധകമല്ല. കഴിഞ്ഞ കുറേ വർഷങ്ങളായി ഡേറ്റാ ബാക്കപ്പുകൾക്കായി സ്റ്റോറേജ് ഉപയോഗിക്കുന്നവരെ ഈ തീരുമാനം സാരമായി ബാധിക്കും.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
November 19, 2023 2:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
വാട്‌സ്ആപ്പ് ചാറ്റുകള്‍ ബാക്കപ്പ് ചെയ്യാറുണ്ടോ? ക്ലൗഡിലെ ഫ്രീ സ്റ്റോറേജ് നിർത്തലാക്കും