കാലിഫോര്‍ണിയയിലെ മൗണ്ടന്‍ വ്യൂ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഗ്നല്‍ ഫൗണ്ടേഷന്‍, സിഗ്നല്‍ മെസഞ്ചര്‍ എല്‍എല്‍സി എന്നീ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള മെസേജിംഗ് ആപ്പാണ് സിഗ്നല്‍. 2014 ൽ പ്രവർത്തനം ആരംഭിച്ച സിഗ്നലിന് നിരവധി ഉപയോക്താക്കളുണ്ട്.
Also Read നയംമാറ്റം തിരിച്ചടിയായി; ഇന്ത്യയിൽ വാട്സാപ്പിനെ കീഴടക്കി സിഗ്നൽ ഒന്നാം സ്ഥാനത്ത്
സിഗ്നല്‍ ഫൗണ്ടേഷന്‍ എന്നൊരു ലാഭേതര സംഘടന കൂടിയാണ്. തുടക്കമിട്ടത്. വാട്‌സാപ്പിന്റെ സഹ സ്ഥാപകരില്‍ ഒരാളായ ബ്രയാന്‍ ആക്ടന്‍, മോക്‌സി മര്‍ലിന്‍സ്‌പൈക്ക് എന്നിവര്‍ ചേര്‍ന്നാണ് സിഗ്നലിന് തുടക്കമിട്ടത്. ബ്രയാന്‍ ആക്ടണും ജാന്‍ കോമും ചേര്‍ന്ന് ആരംഭിച്ച വാട്‌സാപ്പ് 2014 ലാണ് ഫേസ്ബുക്ക് ഏറ്റെടുത്തത്. തുടർന്ന് ഫേസ്ബുക്കുമായുള്ള ഭിന്നതയിൽ ബ്രയാന്‍ ആക്ടണും ജാന്‍ കോമും കമ്പനി വിടുകയായിരുന്നു.
എന്താണ് സിഗ്നൽ
വാട്‌സാപ് പോലെ തന്നെ രണ്ട് വ്യക്തികള്‍ തമ്മിലും വ്യക്തിയും ഗ്രൂപ്പുകള്‍ തമ്മിലും ആശയവിനിമയം നടത്താന്‍ സിഗ്നലിലൂടെ സാധിക്കും. വോയ്‌സ് കോള്‍, വീഡിയോ കോള്‍ സൗകര്യങ്ങളും ഇതിലുണ്ട്. ആന്‍ഡ്രോയിഡ്, ഐഓഎസ്, ഡെസ്‌ക്ടോപ്പ് പതിപ്പുകളില്‍ ഇത് ലഭ്യമാണ്. ടെക്സ്റ്റ് മെസേജുകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍, ഫയലുകള്‍ എന്നിവ കൈമാറാം. എൻഡ് റ്റു എൻഡ് എന്‍ക്രിപ്ഷന്‍ സംരക്ഷണവും ഉറപ്പാക്കിയിട്ടുണ്ട്.
കൂടാതെ ഫോണിലെ ഡിഫോള്‍ട്ട് എസ്എംഎസ് എംഎംഎസ് ആപ്ലിക്കേഷനായും സിഗ്നലിനെ ഉപയോഗിക്കാം. ഇതുവഴി എസ്എംഎസ് സന്ദേശങ്ങളും എന്‍ക്രിപ്റ്റഡ് ആയി അയ്ക്കാനാവും. അതിന് മറുഭാഗത്തുള്ളവരും സിഗ്നല്‍ എസ്എംഎസുകള്‍ക്ക് വേണ്ടി ഉപയോഗിക്കണം എന്നുമാത്രം. ബംഗ്ലാ, ഹിന്ദി, മറാത്തി, തമിഴ്, തെലുങ്ക്, ഉക്രേനിയന്‍, ഉറുദു, വിയറ്റ്നാമീസ് ഭാഷകള്‍ സിഗ്‌നലില്‍ ലഭ്യമാണ്.
മൊബൈല്‍ നമ്പര്‍ മാത്രമല്ല, ലാന്റ് ലൈന്‍ നമ്പര്‍, വോയ്‌സ് ഓവര്‍ ഐപി നമ്പറുകള്‍ എന്നിവ ഉപയോഗിച്ച് അക്കൗണ്ട് തുറക്കാന്‍ സിഗ്നലില്‍ സാധിക്കും.
സ്വതന്ത്ര സോഫ്ട് വെയർ
ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് സിഗ്നല്‍ തയ്യാറാക്കിയിരിക്കുന്നത്. ആപ്പിന്റെ ഓപ്പണ്‍സോഴ്‌സ് കോഡ് ആര്‍ക്കും പരിശോധിക്കാമെന്നതാണ് പ്രത്യേകത. അതുകൊണ്ടു തന്നെ സ്വകാര്യത ഏറെ സംരക്ഷിക്കുന്നതും കമ്പനിയുടെ രഹസ്യ ഇടപെടൽ ഒഴിവാക്കുന്നതുമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Facebook, Private security, Signal, Signal App, Telegram app, Whatsapp