Whatsapp | ഇന്ത്യയിൽ വാട്‌സ്ആപ്പ് 18 ലക്ഷത്തിലധികം അക്കൗണ്ടുകള്‍ നിരോധിച്ചതെന്തുകൊണ്ട്?
- Published by:Arun krishna
- news18-malayalam
Last Updated:
രാജ്യത്തെ ഏറ്റവും വലിയ മെസേജിംഗ് ആപ്ലിക്കേഷനാണ് വാട്സ്ആപ്പ്
മെറ്റയുടെ ഉടമസ്ഥതയിലുള്ള മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്ട്സ്ആപ്പ് (whatsapp) 2022 മാര്‍ച്ചില്‍ 18 ലക്ഷത്തിലധികം ഇന്ത്യന്‍ അക്കൗണ്ടുകള്‍ (indian accounts) നിരോധിച്ചു (banned). കമ്പനി ഉപയോക്തൃ സുരക്ഷാ പ്രതിമാസ റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍ വ്യക്തമാക്കിയത്.
ഇന്ത്യന്‍ നിയമങ്ങളും വാട്ട്സ്ആപ്പ് സേവന നിബന്ധനകളും ലംഘിച്ച നിരവധി അക്കൗണ്ടുകള്‍ക്കെതിരെ വാട്സ്ആപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്. 2021ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിന് (IT rules 2021) കീഴില്‍ വരുന്ന വാട്ട്സ്ആപ്പിന്റെ പ്രതിമാസ റിപ്പോര്‍ട്ടിലാണ് കണക്കുകള്‍ വ്യക്തമാക്കിയിരിക്കുന്നത്. 2022 മാര്‍ച്ചില്‍ ആകെ 597 പരാതികള്‍ ലഭിച്ചുവെന്നും അതില്‍ 112 എണ്ണം അക്കൗണ്ടിംഗ് സപ്പോർട്ടുമായി ബന്ധപ്പെട്ടതാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 407 റിപ്പോര്‍ട്ടുകള്‍ നിരോധന അപ്പീലുകളുമായി ബന്ധപ്പെട്ടതാണ്. 37 എണ്ണം പ്രൊഡക്ട് സപ്പോട്ടുമായി ബന്ധപ്പെട്ടതാണ്. 13 എണ്ണം സുരക്ഷയുമായി ബന്ധപ്പെട്ടതും 28 എണ്ണം മറ്റ് സപ്പോർട്ടുകളുമായും ബന്ധപ്പെട്ടതാണ്.
advertisement
2022 മാര്‍ച്ച് 1 നും മാര്‍ച്ച് 31 നും ഇടയില്‍ ഇന്ത്യയില്‍ 1,805,000 അക്കൗണ്ടുകള്‍ നിരോധിച്ചതായി വാട്ട്സ്ആപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു. അക്കൗണ്ടുകള്‍ നിരോധിക്കാന്‍ തങ്ങളുടെ അബ്യൂസ് ഡിറ്റക്ഷന്‍ ഫീച്ചറാണ് വാട്‌സ്ആപ്പ് ഉപയോഗിക്കുന്നത്. '' അക്കൗണ്ട് രജിസ്‌ട്രേഷന്‍, സന്ദേശമയയ്ക്കല്‍, ഉപയോക്തൃ റിപ്പോര്‍ട്ടുകളുടെയും ബ്ലോക്കുകളുടെയും അടിസ്ഥാനത്തില്‍ ഞങ്ങള്‍ക്ക് ലഭിക്കുന്ന നെഗറ്റീവ് ഫീഡ്ബാക്കിനുള്ള പ്രതികരണം എന്നിങ്ങനെ മൂന്ന് കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് ദുരുപയോഗം കണ്ടെത്തുന്നത്.'' വാട്ട്സ്ആപ്പ് റിപ്പോര്‍ട്ടില്‍ പറയുന്നു. +91 എന്ന ISD കോഡ് വഴിയാണ് കമ്പനി ഇന്ത്യന്‍ അക്കൗണ്ടുകള്‍ തിരിച്ചറിയുന്നത്.
advertisement
'ദുരുപയോഗം തടയുന്നതിന് വാട്‌സ്ആപ്പ് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്തിട്ടുണ്ട്. ഞങ്ങളുടെ സുരക്ഷാ ഫീച്ചറുകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും പുറമേ, ഇതിന് മേല്‍നോട്ടം വഹിക്കാന്‍ എഞ്ചിനീയര്‍മാര്‍, ഡാറ്റാ സയന്റിസ്റ്റുകള്‍, അനലിസ്റ്റുകള്‍, ഗവേഷകര്‍, നിയമപാലകര്‍, ഓണ്‍ലൈന്‍ സുരക്ഷ, സാങ്കേതിക വികസനം എന്നീ മേഖലകളിലെ വിദഗ്ധർ എന്നിവരടങ്ങുന്ന ടീമിനെ ഞങ്ങള്‍ നിയമിച്ചിട്ടുണ്ട്. അക്കൗണ്ടുകള്‍ നിരോധിക്കുന്നതിനും പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും ഇത് ഉപയോക്താക്കളെ പ്രാപ്തരാക്കുന്നു'' റിപ്പോര്‍ട്ടിൽ പറയുന്നു.
advertisement
അതേസമയം, ചാറ്റുകളില്‍ തന്നെ ആളുകളുടെ വാട്ട്സ്ആപ്പ് സ്റ്റാറ്റസ് കാണാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചര്‍ വാട്ട്സ്ആപ്പ് പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
2022 ജനുവരിയില്‍ മാത്രം 18.58 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ വാട്‌സ്ആപ്പ് നിരോധിച്ചിരുന്നു. നിയമലംഘകരെ തടയുന്നതിനും കണ്ടെത്തുന്നതിനുമായി വാട്ട്സ്ആപ്പിന്റെ പരാതി പരിഹാര വിഭാഗവും കമ്പനിയുടെ സ്വന്തം സംവിധാനവും മുഖേന ഉപയോക്താക്കളില്‍ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് അക്കൗണ്ടുകള്‍ നിരോധിച്ചത്.
മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പിന് ഇന്ത്യയില്‍ വലിയ ഉപയോക്തൃ അടിത്തറയാണുള്ളത്. കൂടാതെ വാട്ട്‌സ്ആപ്പ് രാജ്യത്തെ ഏറ്റവും വലിയ മെസേജിംഗ് അപ്ലിക്കേഷനാണ്. വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ എസ്എംഎസിനേക്കാള്‍ ജനപ്രിയവുമാണ്. ഇന്ത്യയില്‍ മാത്രമല്ല ലോകമെമ്പാടുമുള്ള ആളുകള്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്ന ഒരു സോഷ്യല്‍ മീഡിയ കൂടിയാണ് വാട്ട്സ്ആപ്പ്. ജനങ്ങള്‍ക്ക് ഏറ്റവും സൗകര്യപ്രദമായി ഉപയോഗിക്കാമെന്നത് കൊണ്ട് തന്നെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന സോഷ്യല്‍ മീഡിയയാണ് വാട്ട്സ്ആപ്പ്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 04, 2022 11:38 AM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
Whatsapp | ഇന്ത്യയിൽ വാട്‌സ്ആപ്പ് 18 ലക്ഷത്തിലധികം അക്കൗണ്ടുകള്‍ നിരോധിച്ചതെന്തുകൊണ്ട്?