• HOME
  • »
  • NEWS
  • »
  • money
  • »
  • Union Budget 2023 | കേന്ദ്ര ബജറ്റിൽ റെയിൽവേയ്ക്കു 2.40 ലക്ഷം കോടി; പ്രതീക്ഷകൾ എന്തെല്ലാം?

Union Budget 2023 | കേന്ദ്ര ബജറ്റിൽ റെയിൽവേയ്ക്കു 2.40 ലക്ഷം കോടി; പ്രതീക്ഷകൾ എന്തെല്ലാം?

പൂർത്തിയാക്കാൻ ബാക്കിയുള്ള പ്രോജക്ടുകൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനുമാകും ഈ തുകയിൽ ഒരു ഭാഗം നീക്കിവയ്ക്കുക

  • Share this:

    കേന്ദ്ര ബഡ്ജറ്റിൽ (Union Budget) റെയിൽവേയ്ക്കായി ധനമന്ത്രി നിർമല സീതാരാമന്റെ 2.40 ലക്ഷം കോടിയുടെ പ്രഖ്യാപനം. ഇനിയും പൂർത്തിയാക്കാൻ ബാക്കിയുള്ള പ്രോജക്ടുകൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനുമാകും ഈ തുകയിൽ ഒരു ഭാഗം നീക്കിവയ്ക്കുക എന്ന് വിലയിരുത്തപ്പെടുന്നു. ഹൈ-സ്പീഡ് ട്രെയിനുകൾ ഉണ്ടാകും. 2023ൽ റെയിൽവേയിൽ കൂടുതൽ സ്വകാര്യ നിക്ഷേപം ഉണ്ടാവും.

    പുതിയ ട്രാക്കുകൾ സ്ഥാപിക്കുന്നതിനും സെമി-ഹൈ സ്പീഡ് വന്ദേ ഭാരത് ട്രെയിനുകളുടെ എണ്ണം വർധിപ്പിക്കുന്നതിനും, ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന ട്രെയിനുകൾ അവതരിപ്പിക്കുന്നതിനും, അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കും അനുവദിച്ച തുക വിനിയോഗിക്കും. ജമ്മു കശ്മീരിലെയും നോർത്ത് ഈസ്റ്റിലെയും പദ്ധതികളിൽ ഇന്ത്യൻ റെയിൽവേ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധ്യതയുണ്ട്.

    ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് റെയിൽവേ ശൃംഖല എന്ന നേട്ടത്തിനരികിലാണ് ഇന്ത്യൻ റെയിൽവേ. ഇതിനായി 2022-23 കാലയളവിൽ, 1,973 റൂട്ട് കിലോമീറ്റർ (2,647 TKM) വൈദ്യുതീകരണം കൈവരിക്കാൻ കഴിഞ്ഞു. 2021-22 ലെ സമാന കാലയളവിനെ അപേക്ഷിച്ച് ഇത് 41 ശതമാനം കൂടുതലാണ്. കൂടാതെ യഥാക്രമം 1,161 കിലോമീറ്റർ, 296 കിലോമീറ്റർ ഇരട്ട ലൈനുകളുടെയും സൈഡിംഗുകളുടെയും വൈദ്യുതീകരണവും പൂർത്തിയായി.

    Also read: Union Budget Mobile App| ബജറ്റ് വിവരങ്ങളറിയാന്‍ മൊബൈൽ ആപ്പ്; ഡൌൺലോഡ് ചെയ്യേണ്ടത് എങ്ങനെ?

    ഇന്ത്യൻ റെയിൽവേ അതിന്റെ സേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനായി നിരവധി വികസനങ്ങൾ നടത്തിയിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ സെമി-ഹൈ സ്പീഡ് ട്രെയിനായ ‘വന്ദേ ഭാരത് എക്സ്പ്രസ്’ ആരംഭിച്ചതാണ് ഒരു പ്രധാന വികസനം. മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയുന്ന ഈ ട്രെയിൻ ഇന്ത്യൻ റെയിൽവേയുടെ ഇന്റഗ്രൽ കോച്ച് ഫാക്ടറി തദ്ദേശീയമായി നിർമ്മിച്ചതാണ്.

    2016ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ പ്രത്യേക റെയിൽവേ ബജറ്റ് അവതരിപ്പിക്കേണ്ടെന്ന് തീരുമാനിച്ചിരുന്നു. പ്രത്യേക റെയിൽവേ ബജറ്റ് അവതരിപ്പിച്ച അവസാന റെയിൽവേ മന്ത്രിയാണ് സുരേഷ് പ്രഭു.

    Published by:user_57
    First published: