Union Budget Mobile App| ബജറ്റ് വിവരങ്ങളറിയാന്‍ മൊബൈൽ ആപ്പ്; ഡൌൺലോഡ് ചെയ്യേണ്ടത് എങ്ങനെ?
- Published by:user_57
- news18-malayalam
Last Updated:
ഐഒഎസ് ഉപയോക്താക്കള്‍ക്ക് മുഴുവന്‍ ബജറ്റ് രേഖയും പ്രത്യേകം തയറാക്കിയ മൊബൈല്‍ ആപ്പില്‍ ലഭ്യമാകും
ഇത്തവണയും പേപ്പര്‍ലെസ് ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത്. പാര്‍ലന്റെിലെ അവതരണം കഴിഞ്ഞാല്‍ ഉടന്‍ ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് മുഴുവന്‍ ബജറ്റ് രേഖയും പ്രത്യേകം തയറാക്കിയ മൊബൈല്‍ ആപ്പില്‍ ലഭ്യമാകും. ഇത് അഞ്ചാം തവണയാണ് സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്. ഏപ്രില്‍ 1 മുതല്‍ പുതിയ ബജറ്റ് അനുസരിച്ചുള്ള പ്രഖ്യാപനങ്ങൾ പ്രാബല്യത്തില്‍ വരും.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുതല്‍ പാര്‍ലമെന്റില്‍ പേപ്പര്‍ രഹിത ബജറ്റ് ഒരു സാധാരണ കാഴ്ചയാണ്. ‘മുമ്പത്തെ രണ്ട് കേന്ദ്ര ബജറ്റുകളും പോലെ, 2023-24 ലെ ബജറ്റും പേപ്പര്‍ രഹിത രൂപത്തിലായിരിക്കും. കേന്ദ്ര ബജറ്റ് 2023 ഫെബ്രുവരി 1 ന് അവതരിപ്പിക്കും’ മന്ത്രാലയം ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെയാണ്. കോവിഡ്-19 മഹാമാരിയെ തുടര്‍ന്ന് 2021-ല്‍ ബജറ്റ് ഡിജിറ്റലായി അവതരിപ്പിക്കാനും പരിസ്ഥിതി സൗഹൃദ ഓപ്ഷനുകള്‍ പ്രോത്സാഹിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
advertisement
എന്താണ് കേന്ദ്ര ബജറ്റ് ആപ്പ്?
ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമിക് അഫയേഴ്സിന്റെ (DEA) മാര്‍ഗനിര്‍ദേശപ്രകാരം സര്‍ക്കാരിന്റെ നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്റര്‍ (NIC) ആണ് 2021-ല്‍ ആപ്പ് വികസിപ്പിച്ചത്. പൊതുജനങ്ങള്‍ക്കായി മുഴുവന്‍ ബജറ്റ് രേഖയും ‘യൂണിയന്‍ ബജറ്റ് മൊബൈല്‍ ആപ്പ്’ എന്ന മൊബൈല്‍ ആപ്ലിക്കേഷനില്‍ ലഭ്യമാക്കും.
ആപ്പില്‍ ബജറ്റ് ഹൈലൈറ്റുകള്‍, വാര്‍ഷിക സാമ്പത്തിക പ്രസ്താവനകള്‍, ബജറ്റ് പ്രസംഗം, ബജറ്റ് ഒറ്റനോട്ടത്തില്‍ എന്നിവയും പൊതുജനങ്ങള്‍ക്കായി ലഭ്യമാക്കിയിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് ലിങ്കുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും കഴിയും. ഗൂഗിള്‍ പ്ലേയിൽ നിന്നും ആപ്പിള്‍ ആപ്പ് സ്റ്റോറിൽ നിന്നും ആപ്ലിക്കേഷന്‍ സൗജന്യമായി ഡൌൺലോഡ് ചെയ്യാം. ധനമന്ത്രി ബജറ്റ് അവതരണം പൂര്‍ത്തിയാക്കിയ ശേഷം ബജറ്റ് ആപ്പ് അപ്ഡേറ്റ് ചെയ്യുന്നതാണ്.
advertisement
പേപ്പര്‍ മുതല്‍ പേപ്പര്‍ രഹിത ബജറ്റ് വരെയുള്ള കേന്ദ്ര ബജറ്റ് ചരിത്രം
1947 നവംബര്‍ 26 നാണ് ഇന്ത്യയില്‍ ആദ്യത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത്. രണ്ട് വര്‍ഷം മുമ്പ് അതായത് 2021-ല്‍ ബജറ്റിന്റെ അവതരണത്തില്‍ നിരവധി മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നു. ബജറ്റ് പേപ്പര്‍ലെസാക്കി എന്നതാണ് ഇതിൽ പ്രാധാനം. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 112 അനുസരിച്ച്, കേന്ദ്ര ബജറ്റ് വാര്‍ഷിക സാമ്പത്തിക പ്രസ്താവന എന്നും അറിയപ്പെടുന്നു.
യൂണിയന്‍ ബജറ്റ് എങ്ങനെ മനസ്സിലാക്കാമെന്ന് ഫലപ്രദമായി പഠിപ്പിക്കുന്ന ‘കീ ടു ബജറ്റ്’ പോലെയുള്ള സോഫ്റ്റ്വെയറിന്റെ മറ്റ് വശങ്ങളും ആപ്പില്‍ ലഭ്യമാണ്. വാര്‍ഷിക സാമ്പത്തിക പ്രസ്താവന, ഗ്രാന്റുകള്‍ക്കുള്ള ആവശ്യം, റസീപ്റ്റ് ബജറ്റ്, എക്‌സ്‌പെന്റീച്ചര്‍ പ്രൊഫൈല്‍ എന്നിവയും ഈ വിഭാഗത്തില്‍ വിശദീകരിച്ചിരിക്കുന്നുണ്ട്.
advertisement
ബജറ്റ് അവതരണത്തിന് മുമ്പായി ധനമന്ത്രി നിര്‍മല സീതാരാമന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ 11 മണിക്ക് പാര്‍ലമെന്റില്‍ ബജറ്റ് 2023 അവതരണ പ്രസംഗം ആരംഭിക്കും. തെരഞ്ഞെടുപ്പ് വര്‍ഷമായതിനാല്‍ ജനപ്രിയ പദ്ധതികള്‍ ബജറ്റിലുണ്ടാകുമെന്നാണ് വിലയിരുത്തൽ.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
February 01, 2023 11:34 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Union Budget Mobile App| ബജറ്റ് വിവരങ്ങളറിയാന്‍ മൊബൈൽ ആപ്പ്; ഡൌൺലോഡ് ചെയ്യേണ്ടത് എങ്ങനെ?