advertisement

ഓജോ ബോർഡ് കളിച്ച കൂട്ടുകാരി 'മരിച്ചു'; ഒപ്പം കളിച്ച 13കാരി വീടുവിട്ടിറങ്ങി

Last Updated:

വീട്ടുകാരെയും നാടിനെയും മണിക്കൂറുകളോളം മുള്‍മുനയിലാക്കി നാലു മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്..

കൊല്ലം: കൂട്ടുകാരിയോടൊപ്പം ഓജോ ബോര്‍ഡ് കളിച്ച പതിമൂന്നുകാരിയെ കാണാതായത് വീട്ടുകാരെയും നാടിനെയും മണിക്കൂറുകളോളം മുള്‍മുനയിലാക്കി.
കളിക്കിടെ ഒപ്പമുണ്ടായിരുന്ന കുട്ടി മരിച്ചതായി അഭിനയിച്ചതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമായത്. ഈ ഞെട്ടലില്‍ പെണ്‍കുട്ടി വീട്ടില്‍നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.
നാലു മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. ശനിയാഴ്ച പകല്‍ മൂന്നരയോടെ കണ്ണനല്ലൂര്‍ പാങ്കോണത്തായിരുന്നു സംഭവം.
പൊലീസും നാട്ടുകാരും തെരച്ചില്‍ നടത്തുന്നതിനിടെ ഇന്നലെ രാത്രി 7.30ന് ചേരിക്കോണത്തുനിന്നാണ് കുട്ടിയെ കണ്ടെത്തിയത്.
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
ഓജോ ബോർഡ് കളിച്ച കൂട്ടുകാരി 'മരിച്ചു'; ഒപ്പം കളിച്ച 13കാരി വീടുവിട്ടിറങ്ങി
Next Article
advertisement
50 വർഷത്തിനു ശേഷം ചന്ദ്രനെത്തൊടാൻ മനുഷ്യൻ; ആർട്ടെമിസ് 2 ദൗത്യം മാർച്ച് 6-ന് വിക്ഷേപിക്കാൻ ലക്ഷ്യമിട്ട് നാസ
50 വർഷത്തിനു ശേഷം ചന്ദ്രനെത്തൊടാൻ മനുഷ്യൻ; ആർട്ടെമിസ് 2 ദൗത്യം മാർച്ച് 6-ന് വിക്ഷേപിക്കാൻ ലക്ഷ്യമിട്ട് നാസ
  • നാസ മാർച്ച് 6-ന് ആർട്ടെമിസ് 2 ദൗത്യം വിക്ഷേപിക്കാൻ ഫ്ലോറിഡയിൽ ഒരുക്കങ്ങൾ പൂർത്തിയാക്കുന്നു

  • 50 വർഷത്തിനുശേഷം നാല് ബഹിരാകാശ സഞ്ചാരികൾ ചന്ദ്രനെ ചുറ്റി 10 ദിവസം യാത്ര ചെയ്ത് തിരികെ വരും

  • എസ്എൽഎസ് റോക്കറ്റിലും ഓറിയോൺ പേടകത്തിലും മനുഷ്യർ ആദ്യമായി ചന്ദ്രയാന ദൗത്യം നടത്തും

View All
advertisement