വന്‍ കഞ്ചാവ് വേട്ട: 25 കിലോ കഞ്ചാവുമായി ആന്ധ്രാ സ്വദേശി അറസ്റ്റില്‍
Last Updated:
തിരുവനന്തപുരം: ജില്ലയില്‍ കഞ്ചാവ് കച്ചവടക്കാര്‍ക്ക് മൊത്തമായി കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനി സിറ്റി ഷാഡോ പൊലീസിന്റെ പിടിയിലായി. ആന്ധ്രാപ്രദേശ് നരസിപ്പട്ടണം സ്വദേശി സത്യഅപുല്‍നായിഡു (39) ആണ് 25 കിലയോളം കഞ്ചാവുമായി പിടിയിലായത്. പൂന്തുറ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ജില്ലയില്‍ കഞ്ചാവ് മാഫിയകള്‍ക്കെതിരെ സിറ്റി പൊലീസ് നടത്തി വരുന്ന ശക്തമായ അന്വേഷണത്തിലാണ് ഇയാളെ പിടികൂടാന്‍ കഴിഞ്ഞത്.
അടുത്ത കാലത്തായി പിടികൂടിയ കഞ്ചാവ് കച്ചവടക്കാരില്‍ നിന്നും കേരളത്തില്‍ കഞ്ചാവ് എത്തുന്ന 'വഴി'കളെക്കുറിച്ച് പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിരുന്നു. ആന്ധ്രയില്‍ നിന്നും തുച്ഛമായ വിലയ്ക്ക് കഞ്ചാവ് വാങ്ങി ഇവിടുത്ത കഞ്ചാവ് മൊത്ത കച്ചവടക്കാര്‍ക്ക് വില്‍ക്കുന്ന ആന്ധ്രാ - തമിഴ് ' സംഘത്തെപ്പറ്റിയും വിവരം ലഭിച്ചിരുന്നു. ഇതിന്റെ ചുവട് പിടിച്ച് സിറ്റി പൊലീസ് വളരെ തന്ത്രപൂര്‍വ്വം നടത്തിയ നീക്കത്തിലാണ് ഇയാള്‍ വലയിലായത്.
advertisement
നഗരത്തില്‍ ഈയിടെ പിടിയിലായ കഞ്ചാവ് മൊത്തക്കച്ചവടക്കാര്‍ക്ക് ആന്ധ്രയില്‍ നിന്ന് വന്‍തോതില്‍ കഞ്ചാവ് എത്തിക്കുന്നത് ഇയാളാണെ് മനസ്സിലാക്കിയ ഷാഡോ പൊലീസ് സംഘം ഇയാളെ തന്ത്രപൂർവം ബന്ധപ്പെട്ട് കഞ്ചാവ് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് കഞ്ചാവ് കൈമാറുന്നതിനായി പൂന്തുറ ഭാഗത്തെത്തിയ സമയത്താണ് ഷാഡോ പൊലീസ് സംഘം ഇയാളെ കുടുക്കിയത്. ഇപ്പോള്‍ നഗരത്തില്‍ നടക്കുന്ന കഞ്ചാവ് വേട്ട തുടർന്നും ശക്തമായി തുടരുമെന്നും കഞ്ചാവ് വില്‍പ്പനക്കാര്‍ക്കെതിരെയുള്ള നടപടികള്‍ തുടരുമെന്നും സിറ്റിപൊലീസ് കമ്മീഷണര്‍ പി.പ്രകാശ് അറിയിച്ചു.
സിറ്റി പൊലീസ് കമ്മീഷണര്‍ പി.പ്രകാശ് , ഡി.സി.പി ആദിത്യ, കൺട്രോള്‍ റൂം അസി.കമ്മീഷണര്‍ സുരേഷ്‌കുമാര്‍.വി, സി.ഐ സജികുമാര്‍, പൂന്തുറ എസ്.ഐ വിനോദ് കുമാര്‍ വി.സി., ഷാഡോ എസ്.ഐ സുനില്‍ ലാല്‍, എ.എസ്.ഐ ഗോപകുമാര്‍, സിറ്റി ഷാഡോ ടീമംഗങ്ങള്‍ എിവര്‍ അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്‍കി.
Location :
First Published :
Sep 25, 2018 7:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
വന്‍ കഞ്ചാവ് വേട്ട: 25 കിലോ കഞ്ചാവുമായി ആന്ധ്രാ സ്വദേശി അറസ്റ്റില്‍










