ലോക് ഡൗൺ ലംഘിച്ച് ക്ഷേത്രത്തിൽ ഭാഗവത പാരായണം; ബി.ജെ.പി നേതാവ് ഉൾപ്പെടെ 4 പേർ അറസ്റ്റിൽ

Last Updated:

എരുമപ്പെട്ടി പാഴിയോട്ടുമുറി നരസിംഹ മൂര്‍ത്തിക്ഷേത്രത്തിലാണ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഭാഗവത പാരായണം നടന്നത്

തൃശൂർ: ലോക്ക്ഡൗൺ ലംഘിച്ച് എരുമപ്പെട്ടിക്ക് സമീപം ഭാഗവത പാരായണം നടത്തിയ സംഭവത്തിൽ നാലു പേർ അറസ്റ്റിൽ. ബിജെപി സംസ്ഥാന സമിതി അംഗം ഇ. ചന്ദ്രന്‍ ഉള്‍പ്പടെയുള്ളവരാണ് അറസ്റ്റിലായത്.
എരുമപ്പെട്ടി പാഴിയോട്ടുമുറി നരസിംഹ മൂര്‍ത്തിക്ഷേത്രത്തിലാണ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഭാഗവത പാരായണം നടന്നത്.
ഇതേത്തുടർന്ന് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് പൊലീസ് കേസെടുക്കുകയും നാലുപേരെ അറസ്റ്റ്‌ ചെയ്യുകയും ചെയ്തു. മതപ്രഭാഷണത്തിനായി ഒത്തു കൂടിയ നാരായണൻ, ഗോപി, സുധനൻ, ചന്ദ്രൻ എന്നിവരെയാണ് എരുമപ്പെട്ടി ഇൻസ്പെക്ടർ ഭൂപേഷിൻെറ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. 
വെള്ളിയാഴ്ച രാവിലെ ഏഴരയോടെ നടന്ന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തതായി ആരോപണമുണ്ട്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ചടങ്ങിൽ പങ്കെടുത്തതായാണ് വിവരം.
advertisement
advertisement
ഐ പി സി 188, 269, 34 വകുപ്പുകൾ കേരള പ്രകാരവും പകർച്ചവ്യാധി ഓർഡിനൻസ് 2020 4(2)(a) r/w 5 പ്രകാരവുമാണ് ഇവർക്കെതിരെ കേസ് എടുത്തത്.
അറസ്റ്റ് ചെയ്തവരെ പോലീസ് ജാമ്യത്തിൽ വിട്ടയച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
ലോക് ഡൗൺ ലംഘിച്ച് ക്ഷേത്രത്തിൽ ഭാഗവത പാരായണം; ബി.ജെ.പി നേതാവ് ഉൾപ്പെടെ 4 പേർ അറസ്റ്റിൽ
Next Article
advertisement
സെൽഫിയെടുക്കാൻ ഗ്രൗണ്ടിലിറങ്ങിയ റൊണാൾഡോയുടെ മലയാളി ആരാധകനെതിരെ കേസ്
സെൽഫിയെടുക്കാൻ ഗ്രൗണ്ടിലിറങ്ങിയ റൊണാൾഡോയുടെ മലയാളി ആരാധകനെതിരെ കേസ്
  • മലയാളി ആരാധകൻ ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് കടന്നതിന് എഫ് സി ഗോവയ്ക്ക് 8 ലക്ഷം രൂപ പിഴ.

  • യുവാവ് സെൽഫിയെടുക്കാൻ മൈതാനത്തേക്ക് ഇറങ്ങിയതിനെ തുടർന്ന് എഫ്സി ഗോവയ്ക്ക് പിഴ.

  • മൈതാനത്ത് അതിക്രമിച്ചു കടന്നതിനും താരങ്ങളെ അപായപ്പെടുത്താൻ ശ്രമിച്ചതിനും കേസ്.

View All
advertisement