കൊല്ലം നഗരത്തിലെ ശാന്തവും മനോഹരവുമായ ഒരു പാർക്ക്
- Published by:naveen nath
- local18
Last Updated:
കൊല്ലം ജില്ലയിൽ തിരക്കുകളിൽ നിന്ന് മാറി വിശ്രമിയ്ക്കാനായി ഒരു അടിപൊളി സ്ഥലമുണ്ട്. കൊല്ലം ആശ്രാമം മൈതാനത്തിന് സമീപം സ്ഥിതിചെയ്യുന്ന അഡ്വഞ്ചർ പാർക്ക്.1980ലാണ് ഈ പാർക്ക് സ്ഥാപിതമായത്. കൊല്ലം മുൻസിപ്പൽ കോർപ്പറേഷന്റെ പരിധിയിൽ വരുന്ന ഈ സ്ഥലം വളരെ ഭംഗിയുള്ളതാണ് . നഗര മധ്യത്തിൽ നിന്നും മാറി ഉള്ളിലേക്ക് സ്ഥിതി ചെയ്യുന്നത് പാർക്കിൽ, ദിവസേന നൂറ് കണക്കിന് ആളുകളാണ് എത്തുന്നത്. 30 രൂപയിൽ താഴെ മാത്രമാണ് ടിക്കറ്റ് നിരക്ക് . മറ്റു ചാർജുകൾ ഒന്നും തന്നെ ഇവിടെ ഇല്ല. പാർക്കിനുള്ളിൽ കുട്ടികൾക്ക് വിനോദത്തിനായുള്ള സജ്ജീകരണങ്ങളും വിശ്രമിക്കാനായുള്ള മണ്ഡപവും ഉണ്ട്. വളർന്നുനിൽക്കുന്ന മരങ്ങൾ വെയിൽ അരിച്ചിറങ്ങാതെ തണലും തണുപ്പും നൽകി സന്ദർശകർക്ക് ആശ്വാസം പകരുന്നു.
ഇതിന്റെ മുന്നിലൂടെ അഷ്ടമുടിക്കായൽ ഒഴുകുന്നുണ്ട്. പാർക്കിലെ മരത്തണലിൽ ഇരുന്ന് വിശ്രമിക്കുമ്പോൾ അഷ്ടമുടി കായലിലൂടെ ബോട്ടിൽ വിനോദസഞ്ചാരികൾ യാത്ര ചെയ്യുന്നത് കാണാം. വളരെ തുച്ഛമായ ചിലവിൽ നഗരത്തിലെ തിരക്കുകൾ നിന്നെല്ലാം മാറി സ്വസ്ഥമായും സമാധാനമായും സമയം ചിലവഴിക്കാൻ പറ്റിയ കൊല്ലം നഗരത്തിലെ ഏറ്റവും മികച്ച സ്ഥലമാണ് ഇവിടം
Location :
Kollam,Kerala
First Published :
August 05, 2023 10:13 PM IST