നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • nattu-varthamanam
  • »
  • ആറുമണിക്കൂർ പൊലീസിനെയും ഫയർഫോഴ്സിനെയും മുൾമുനയിൽ നിർത്തിയ യുവാവിനെ ശുചിമുറിയിൽ കണ്ടെത്തി

  ആറുമണിക്കൂർ പൊലീസിനെയും ഫയർഫോഴ്സിനെയും മുൾമുനയിൽ നിർത്തിയ യുവാവിനെ ശുചിമുറിയിൽ കണ്ടെത്തി

  രാത്രി ഒരു മണിയോടെ വീടിനുള്ളിൽ തൂങ്ങി മരിക്കാൻ നടത്തിയ ശ്രമം പിതാവിന്‍റെ ശ്രദ്ധയിൽ പെട്ടതോടെ വിജയിച്ചില്ല. തുടർന്ന് കൈ ഞരമ്പ് മുറിച്ച് മരിക്കാനായി ശ്രമം. അതും പരാജയപ്പെട്ടു...

  ന്യൂസ് 18

  ന്യൂസ് 18

  • Share this:
   ഗോപു നീണ്ടകര

   കൊല്ലം: നാട്ടുകാരെയും, പോലീസിനെയും, ഫയർഫോഴ്സിനെയും മുൾമുനയിൽ നിർത്തിയ യുവാവിനെ മണിക്കുറുകൾക്ക് ശേഷം ശുചി മുറിയിൽ നിന്ന് കണ്ടെത്തി.

   പോലീസ് ട്രെയിനിയായ ചവറ വടക്കുംഭാഗം സ്വദേശിയെയാണ് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കായലിന് സമീപത്തെ ശുചി മുറിയിൽ നിന്ന് കണ്ടെത്തിയത്‌.

   സംഭവം കൊല്ലം ജില്ലയിലെ ചവറ തെക്കുംഭാഗത്താണ്. കഥ ഇങ്ങനെ...
   തൃശ്ശൂരിലെ പോലീസ്‌ ട്രയിനിംഗ് ക്യാമ്പിൽ പരിശീലനത്തിടെ കോവിഡ് വ്യാപനം ഉണ്ടായതോടെയാണ് 26കാരൻ ചവറ തെക്കുംഭാഗം സ്റ്റേഷനിലേക്ക് എത്തുന്നത്. ഇവിടെ ജോലിയിൽ തുടരവേയാണ് ആത്മഹത്യ പ്രവണത ഇയാളിൽ ശക്തമായത്.

   രാത്രി ഒരു മണിയോടെ വീടിനുള്ളിൽ തൂങ്ങി മരിക്കാൻ നടത്തിയ ശ്രമം പിതാവിന്‍റെ ശ്രദ്ധയിൽ പെട്ടതോടെ വിജയിച്ചില്ല. തുടർന്ന് കൈ ഞരമ്പ് മുറിച്ച് മരിക്കാനായി ശ്രമം. അതും പരാജയപ്പെട്ടു.

   കാവലിരുന്ന വീട്ടുകാരുടെ കണ്ണു ചിമ്മിയപ്പോൾ വീടുവിട്ടിറങ്ങി. കാണാതായ മകനെ അന്വേഷിച്ച് വീട്ടുകാരും, നാട്ടുകാരും നാലു പാടും തിരഞ്ഞു. പൊലീസും തെരച്ചിലിനായി ഒപ്പംകൂടി.
   TRENDING:Covid 19 | നഴ്സിന് കോവിഡ്; പ്രതിരോധ കുത്തിവയ്പ്പെടുത്ത എറണാകുളത്തെ നാൽപ്പതിലധികം കുട്ടികൾ നിരീക്ഷണത്തിൽ [NEWS]Rehna Fathima Viral Video രഹന ഫാത്തിമയെ ന്യായീകരിക്കുന്നവർ വായിച്ചറിയാൻ ഒരു ഡോക്ടർ എഴുതുന്നു [NEWS]നടി ഷംനാ കാസിമിന് വിവാഹ ആലോചനയെന്ന പേരിൽ പണം തട്ടാൻ ശ്രമം; നാലു പേർ അറസ്റ്റിൽ [NEWS]
   ഒടുവിൽ കായലിന് സമീപത്ത് ഇരിക്കുന്നത് കണ്ടെന്ന് പ്രദേശവാസി അറിയിച്ചതിനെ തുടർന്ന് കായലിൽ ചാടിയെന്ന നിഗമനത്തിൽ തിരച്ചിൽ ആരംഭിച്ചു. തെരച്ചിലിനായി ഫയർഫോഴ്സുമെത്തി. ഒരു നാടൊന്നാകെ മുൾമുനയിലായി. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കായൽ തീരത്തെ ശുചി മുറിയ്ക്കുള്ളിൽ നിന്നും കഥാനായകനെ കണ്ടെത്തുകയായിരുന്നു.

   (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, സഹായത്തിനായി ഈ നമ്പറിൽ ബന്ധപ്പെടുക: 1056)
   First published:
   )}