നടി ഷംനാ കാസിമിന് വിവാഹ ആലോചനയെന്ന പേരിൽ പണം തട്ടാൻ ശ്രമം; നാലു പേർ അറസ്റ്റിൽ
- Published by:user_49
- news18-malayalam
Last Updated:
പണം തന്നില്ലെങ്കിൽ കരിയർ നശിപ്പിക്കുമെന്നും ഇക്കാര്യം പുറത്തറിഞ്ഞാൽ കൊല്ലുമെന്നുമായിരുന്നു ഭീഷണി
കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച നാലു പേർ കൊച്ചിയിൽ പിടിയിൽ. കാസർഗോഡുള്ള സുമുഖനായ ടിക് ടോക് താരത്തിന് വിവാഹ ആലോചനയെന്ന് പറഞ്ഞാണ് ആറ് പേരടങ്ങുന്ന സംഘം ഷംന കാസിമിൻ്റെ വീട്ടിൽ എത്തുന്നത്.
സംഘം വീട്ടിലെത്തിയ ശേഷം നടിയുടെ വീടും പരിസരവും വീഡിയോയിൽ പകർത്തിയിരുന്നു. തുടർന്ന് നടിയുമായി സൗഹൃദം സ്ഥാപിക്കാൻ ശ്രമിച്ചു. ഈ വർഷം ഏപ്രിൽ മുതൽ പല പ്രാവശ്യം ഇവർ ഫോണിലൂടെ നടിയെ വിളിച്ചു. ഇതിനിടെ നടിയെ വിളിച്ച് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു.
You may also like:Covid 19 | ഏഴ് പാകിസ്താൻ ക്രിക്കറ്റ് താരങ്ങൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു [NEWS]COVID 19| വിയ്യൂർ സബ് ജയിലിലെ ഉദ്യോഗസ്ഥന് രോഗം സ്ഥിരീകരിച്ചു; അതീവ ജാഗ്രത പുലർത്താന്‍ നിർദേശം [NEWS] Expats Return| ഇന്ന് കൊച്ചിയിലെത്തുന്നത് 23 വിമാനങ്ങൾ; നാടണയുന്നത് നാലായിരത്തിലേറെ പ്രവാസികൾ [NEWS]
പണം തന്നില്ലെങ്കിൽ കരിയർ നശിപ്പിക്കുമെന്നും ഇക്കാര്യം പുറത്തറിഞ്ഞാൽ കൊല്ലുമെന്നുമായിരുന്നു ഭീഷണി. അൻവർ അലി എന്നയാളാണ് ഭീഷണി മുഴക്കിയത്. ഇതേതുടർന്ന് നടിയുടെ മാതാവ് കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. തുടർന്ന് ഷാഡോ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
advertisement
വാടാനപ്പിള്ളി സ്വദേശി റഫീഖ് (30), കടവന്നൂർ സ്വദേശി രമേശ് (35), കൈപ്പമംഗലം സ്വദേശി ശരത്ത് (25), ചേറ്റുവ സ്വദേശി അഷ്റഫ് (52) എന്നിവരാണ് പിടിയിലായത്. പല സ്റ്റേഷനുകളിൽ നിന്നും നിരവധി പരാതികൾ ഇവർക്കെതിരെ ലഭിച്ചിട്ടുണ്ട്. ഇന്നലെ രാത്രി പിടികൂടിയ ഇവരെ റിമാൻ്റ് ചെയ്തതായി മരട് പോലീസ് അറിയിച്ചു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 24, 2020 1:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
നടി ഷംനാ കാസിമിന് വിവാഹ ആലോചനയെന്ന പേരിൽ പണം തട്ടാൻ ശ്രമം; നാലു പേർ അറസ്റ്റിൽ