കൊച്ചി: എറണാകുളത്ത് നാൽപ്പതിലധികം കുട്ടികളും അവരുടെ മാതാപിതാക്കളും കോവിഡ് നിരീക്ഷണത്തിൽ. ചൊവ്വരയിലെ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. ഇവർ കുട്ടികൾക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകിയിരുന്നു.
കോവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തക ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ഭർത്താവിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചിരിക്കുന്നത്. മുൻകരുതൽ എന്ന നിലയിൽ ശ്രീമൂലനഗരം പഞ്ചായത്തിലെ 1, 7, 9, 10, 11, 12 വാർഡുകളെ കൻ്റെൻമെൻറ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.