പഠനത്തിന് ലാപ്ടോപ്പ് ഉടൻ ലഭിക്കും; അനഘയുടെ നിയമപോരാട്ടം ന്യൂസ് 18 വാർത്തയിലൂടെ വിജയത്തിലെത്തി

ലാപ്‌ടോപ്പിനായി കാത്തിരുന്ന മടുത്ത അനഘ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധിയുമായി എത്തിയപ്പോള്‍ പഞ്ചായത്ത് അധികൃതര്‍ ആട്ടിയിറക്കിയ സംഭവം കഴിഞ്ഞ ദിവസം ന്യൂസ് 18 പുറത്ത് വിട്ടിരുന്നു

News18 Malayalam | news18-malayalam
Updated: July 19, 2020, 10:55 PM IST
പഠനത്തിന് ലാപ്ടോപ്പ് ഉടൻ ലഭിക്കും; അനഘയുടെ നിയമപോരാട്ടം ന്യൂസ് 18 വാർത്തയിലൂടെ വിജയത്തിലെത്തി
News18 Malayalam
  • Share this:
ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായ അനഘയ്ക്ക് ഉടന്‍ ലാപ്‌ടോപ്പ് ലഭ്യമാക്കുമെന്ന് നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് വ്യക്തമാക്കി. ദളിത് വിഭാഗത്തില്‍പെട്ട അനഘ ബിരുദാനന്തര ബിരുദത്തിന് പഠനം ആരംഭിച്ച 2018ൽ ലാപ് ടോപ്പിനായി നെടുങ്കണ്ടം പഞ്ചായത്തിൽ അപേക്ഷിച്ചിരുന്നു. ലിസ്റ്റിൽ പേര് വന്നിട്ടും ലാപ്ടോപ്പ് പഞ്ചായത്ത് നൽകിയില്ല.

ലാപ്‌ടോപ്പിനായി കാത്തിരുന്ന മടുത്ത അനഘ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധിയുമായി എത്തിയപ്പോള്‍ പഞ്ചായത്ത് അധികൃതര്‍ ആട്ടിയിറക്കിയ സംഭവം കഴിഞ്ഞ ദിവസം ന്യൂസ് 18 പുറത്ത് വിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് പഞ്ചായത്ത് വിശദീകരണവുമായി എത്തിയത്. ലാപ്‌ടോപ് പോലുള്ള ഉപകരണങ്ങള്‍ കെല്‍ട്രോണില്‍ നിന്ന് മാത്രമേ വാങ്ങാവു എന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം നിലനില്‍ക്കുന്നിനാല്‍ കെല്‍ട്രോണിന് പഞ്ചായത്ത് പണമടച്ചതാണ്. കെല്‍ട്രോണ്‍ നല്‍കാത്തതിനാലാണ് ഇതുവര കൊടുക്കാതിരുന്നതെന്നും. ഹൈക്കോടതി ഉത്തരവിന്റെ കോപ്പിയും പഞ്ചായത്ത് കവറിംഗ് ലെറ്ററും സഹിതം കെല്‍ട്രോണിന് കൈമാറിയിട്ടുണ്ടെന്നും ഉടന്‍ ലാപ്‌ടോപ്പ് എത്തിച്ച് നല്‍കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് എസ് ജ്ഞാനസുന്തരം പറഞ്ഞു.

ഉന്നത വിദ്യാഭ്യാസം മുമ്പോട്ട് കൊണ്ടുപോകുന്നതിന് അര്‍ഹതപ്പെട്ട ലാപ്‌ടോപ്പിന് വേണ്ടി കഴിഞ്ഞ രണ്ട് വര്‍ഷമായി നിയമ പോരാട്ടം നടത്തിയ അനഘയും സന്തോഷത്തിലാണ്.

നിര്‍ദ്ദന കുടുംബത്തില ദലിത് വിദ്യാര്‍ത്ഥിനിക്ക് ലാപ്ടോപ്പ് അനുവദിച്ച് രണ്ട് വര്‍ഷം കഴിട്ടും നല്‍കാതെയിരുന്ന പഞ്ചായത്ത് അധികൃതരുടെ നടപടിയെക്കുറിച്ച് കഴിഞ്ഞ ദിവസം ന്യൂസ് 18 റിപ്പോർട്ട് ചെയ്തിരുന്നു. ഒടുവില്‍ നിയമപോരാട്ടം നടത്തി കോടതി ഉത്തരവുമായി പഞ്ചായത്തിലെത്തിയപ്പോളും അധികൃതര്‍ ആട്ടിയിറക്കി. അര്‍ഹതപ്പെട്ട ആനുകൂല്യം ലഭിക്കാന്‍ ഇനിയെവിടെ മുട്ടണമെന്നറിയാതെ നില്‍ക്കുകയാണ് പി ജി വിദ്യാര്‍ത്ഥിനിയായ നെടുങ്കണ്ടം വടക്കേടത്ത് അനഘ ബാബു എന്ന വിദ്യാര്‍ത്ഥിനി.

നെടുങ്കണ്ടം പഞ്ചായത്തിലെ ഇല്ലിക്കാനം സ്വദേശിയായ വടക്കേടത്ത് ബാബുവിന്റെ മകളാണ് അനഘ.

ചോര്‍ന്നൊലിക്കുന്ന വിട്ടിലിരുന്ന് അനഘ ഒത്തിരി സ്വപ്‌നങ്ങള്‍ കണ്ടിരുന്നു. ഉന്നത വിദ്യാഭ്യാസവും നല്ല ജോലിയും ശാരീരിക അവശതകള്‍ അുഭവിക്കുന്ന മാതാപിതാക്കള്‍ക്ക് ഒരു കൈത്താങ്ങാകുവാനുമൊക്കെ. എന്നാല്‍ അധികൃതരുടെ അവഗണനയില്‍ നീതി ലഭിക്കാന്‍ അനഘയ്ക്ക് കോടതിവരെ കയറേണ്ടിവന്നു.

2018ല്‍ ശ്രീശങ്കരാചാര്യ സര്‍വ്വകലാശാലയില്‍ പിജിയ്ക്ക് ചേരുന്ന സമയത്ത് പഞ്ചായത്തില്‍ എസ് സി-എസ് ടി വിദ്യാര്‍ത്ഥികള്‍ക്കായുള്ള ലാപ്‌ടോപ്പിന് അപേക്ഷ നല്‍കി. ലിസ്റ്റില്‍ പേരുണ്ടായിട്ടും ഒരു വര്‍ഷം കഴിഞ്ഞിട്ടും നല്‍കിയില്ല. ചോദിച്ചപ്പോള്‍ പ്രളയമാണ് കാരണമെന്ന് പറഞ്ഞു. 2020 പിന്നിടുമ്പോളും അനഘയ്ക്ക് ലാപ്‌ടോപ് എത്തിയില്ല. പഞ്ചായത്തിലെത്തിയാല്‍ വയ്യാത്ത അമ്മയേയും അനഘയേയും അപമാനിച്ചിറക്കി വിടും. പിന്നീട് തന്റെ അവകാശം നേടാന്‍ ദിശയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. അഞ്ചാഴ്ചയ്ക്കകം ലാപ്‌ടോപ്പ് നല്‍കാന്‍ കോടതി ഉത്തരവിടുകയും ചെയ്തു. എന്നാല്‍ ഉത്തരവുമായി ചെന്ന അനഘയെ പഞ്ചായത്ത് സെക്രട്ടറയും വനിത പഞ്ചായത്ത് മെമ്പറും ചേര്‍ന്ന് അപമാനിച്ചിറക്കിവിട്ടു.
TRENDING:74 വീലുള്ള ട്രക്ക് മഹാരാഷ്ട്രയിൽ നിന്ന് കേരളത്തിലെത്താൻ എടുത്തത് ഒരു വർഷം; കാരണം ഇതാണ്![NEWS]'അപകടകരമായ ഉള്ളടക്കം' ഫോട്ടോ പോസ്റ്റ് ചെയ്ത് പൂനെ പൊലീസ്; അഭിനന്ദിച്ച് സോഷ്യൽ മീഡിയ[NEWS]Tamannaah: ഗ്ലാമറസാകുന്നതിനെക്കുറിച്ചും കിടപ്പറ രംഗങ്ങളിൽ അഭിനയിക്കുന്നതിനെക്കുറിച്ചും മനസ് തുറന്ന് തമന്ന[PHOTOS]
ശോചനീയാവസ്ഥയിലായ വീടിനും അപേക്ഷ സമര്‍പ്പിച്ച് മുമ്പ് ലിസ്റ്റില്‍ ഉണ്ടായിരുന്നെങ്കിലും ലാപ്‌ടോപ് ചോദിച്ചതിന്റെ പേരില്‍ ഇവര്‍ ലൈഫ് പദ്ധതിയുടെയും പുറത്തായി. പിന്നോക്ക വിഭാഗങ്ങളുടെ  ഉന്നമനത്തിന് വേണ്ടി സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കുമ്പോളും ഇത് അര്‍ഹതപ്പെട്ടവരുടെ കൈകളില്‍ എത്തി ചേരുന്നില്ലെന്നതിന്റെ ഉദാഹരണമാണ് അനഘയുടെ അനുഭവം.
Published by: Anuraj GR
First published: July 19, 2020, 10:55 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading