നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • nattu-varthamanam
  • »
  • അങ്കമാലി വാഹനാപകടം; കാഴ്ച മറച്ച കെട്ടിടം നഗരസഭ പൊളിച്ചുമാറ്റി

  അങ്കമാലി വാഹനാപകടം; കാഴ്ച മറച്ച കെട്ടിടം നഗരസഭ പൊളിച്ചുമാറ്റി

  കാഴ്ച മറച്ച് നിന്ന കെട്ടിടമാണ് അപകടത്തിന് കാരണമായതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

  angamali accident

  angamali accident

  • Share this:
   കൊച്ചി: അങ്കമാലിയില്‍ ദേശീയപാതയിൽ  തിങ്കളാഴ്ച അപകടമുണ്ടായ സ്ഥലത്തെ  കാഴ്ച മറച്ചുനിന്ന കെട്ടിടം പൊളിക്കുന്നു. നഗരസഭയാണ് കെട്ടിടം പൊളിച്ചുമാറ്റുന്നത്.

   കാഴ്ച മറച്ച് നിന്ന കെട്ടിടമാണ് അപകടത്തിന് കാരണമായതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ബുധനാഴ്ച രാവിലെ കെട്ടിടത്തിന്റെ ഒരുഭാഗം പൊളിക്കാനുള്ള ശ്രമം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയത് പോലീസ് തടഞ്ഞിരുന്നു.

   തിങ്കളാഴ്ചയുണ്ടായ അപകടത്തില്‍ നാലുപേരാണ് മരിച്ചത്. അങ്കമാലിയിൽ നിന്ന് മൂക്കന്നൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ഓട്ടോറിക്ഷയിൽ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നു. ഏതാനും മീറ്ററുകൾ ഓട്ടോറിക്ഷയെ വലിച്ച് പോയ ബസ്സ് ദേശീയപാതയിലെ ഒരു കടയിൽ ഇടിച്ചാണ് നിന്നത്.

   അങ്കമാലി മങ്ങാട്ടുകര സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ജോസഫ്, കല്ലുപാലം സ്വദേശിനി മേരി ജോർജ്ജ്,മൂക്കന്നൂർ സ്വദേശിനി റോസി തോമസ്,മാബ്ര സ്വദേശിനി മേരി എന്നിവരാണ് മരിച്ചത്.

   Also Read അങ്കമാലിയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് സ്ത്രീകൾ ഉൾപ്പെടെ നാല് മരണം

    

    
   First published: