കാസർഗോഡ് വീട് കുത്തിത്തുറന്ന് വൻ കവർച്ച; 80 പവന്‍ സ്വര്‍ണവും രണ്ടു ലക്ഷം രൂപയും മോഷ്ടിച്ചു

80 പവന്‍ സ്വര്‍ണവും രണ്ടു ലക്ഷം രൂപയും നഷ്ടപ്പെട്ടു. കുടുംബം വീടുപൂട്ടി കൊല്‍ക്കത്തയിലേക്ക് പോയ സമയത്താണ് കവര്‍ച്ച. (റിപ്പോർട്ട്: കെവി ബൈജു)

News18 Malayalam | news18
Updated: February 24, 2020, 4:36 PM IST
കാസർഗോഡ് വീട് കുത്തിത്തുറന്ന് വൻ കവർച്ച; 80 പവന്‍ സ്വര്‍ണവും രണ്ടു ലക്ഷം രൂപയും മോഷ്ടിച്ചു
വീടുപൂട്ടി പോയ സമയത്താണ് കവര്‍ച്ച
  • News18
  • Last Updated: February 24, 2020, 4:36 PM IST
  • Share this:
കെ.വി ബൈജു

കാസർഗോഡ്: ജില്ലയിൽ വൻ കവർച്ച. ബദിയടുക്ക ടൗണില്‍ ഫാന്‍സി കട നടത്തുന്ന ശ്രീനിവാസ റാവുവിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. 80 പവന്‍ സ്വര്‍ണവും രണ്ടു ലക്ഷം രൂപയും നഷ്ടപ്പെട്ടു. കുടുംബം വീടുപൂട്ടി കൊല്‍ക്കത്തയിലേക്ക് പോയ സമയത്താണ് കവര്‍ച്ച.

ALSO READ: കിണർ കുഴിച്ചപ്പോൾ കിട്ടിയത് 'സ്വർണത്തോണി'; മലപ്പുറത്തെ യുവാവിന് നഷ്ടമായത് 3 ലക്ഷം രൂപ

സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച രാവിലെ വീട്ടുപറമ്പിലെ കൃഷിക്ക് വെള്ളമൊഴിക്കാനെത്തിയ അയല്‍വാസിയാണ് വീടിന്റെ മുന്‍ വശത്തെ വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടത്. ബന്ധുക്കളെ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ അലമാര കുത്തിപ്പൊളിച്ച നിലയില്‍ കണ്ടെത്തി.

ഇതോടെ ശ്രീനിവാസയെ വിവരമറിയിക്കുകയായിരുന്നു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
First published: February 10, 2020, 5:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading