നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • nattu-varthamanam
  • »
  • അടിമാലിയിൽ ചങ്ങാടം മറിഞ്ഞ് അപകടം: ഒഴുക്കിൽപ്പെട്ട 9 പേരെയും രക്ഷപ്പെടുത്തി

  അടിമാലിയിൽ ചങ്ങാടം മറിഞ്ഞ് അപകടം: ഒഴുക്കിൽപ്പെട്ട 9 പേരെയും രക്ഷപ്പെടുത്തി

  പുഴ മുറിച്ച് കടക്കുന്നതിനിടെ ചങ്ങാടത്തിൽ ഉണ്ടായിരുന്ന ഒരു കുട്ടി വെള്ളത്തിൽ വീണു. കുട്ടിയെ രക്ഷപെടുത്താനുള്ള ശ്രമത്തിനിടെ ചങ്ങാടം മറിയുകയായിരുന്നു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   അടിമാലി: ആദിവാസി ഊരിലേക്കുള്ള നദി മുറിച്ചു കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് അപകടത്തിൽപ്പെട്ട ഒൻപത് പേരെയും രക്ഷപ്പെടുത്തി. അടിമാലി കുറത്തിക്കുടിയിലായിരുന്നു സംഭവം.മൂന്ന് സ്ത്രീകളും അഞ്ച് കുട്ടികളും ഒരു പുരുഷനുമടക്കമുള്ള സംഘത്തെയാണ് രക്ഷപ്പെടുത്തിയത്. അപകടത്തിൽപ്പെട്ടവരെയെല്ലാം രക്ഷപ്പെടുത്തിയെന്ന് എസ്. രാജേന്ദ്രൻ എം.എൽ.എ അറിയിച്ചു.

   പുഴ മുറിച്ച് കടക്കുന്നതിനിടെ ചങ്ങാടത്തിൽ ഉണ്ടായിരുന്ന ഒരു കുട്ടി വെള്ളത്തിൽ വീണു. കുട്ടിയെ രക്ഷപെടുത്താനുള്ള ശ്രമത്തിനിടെ ചങ്ങാടം മറിയുകയായിരുന്നു. ആദിവാസി വന മേഖലയിലാണ് അപകടമുണ്ടായത്. നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് എല്ലാവരേയും രക്ഷപ്പെടുത്തിയത്.

   സംഭവം അറിഞ്ഞി ഫയർ ഫേഴ്സും ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തിയിരുന്നു.
   Published by:Aneesh Anirudhan
   First published:
   )}