ജല്ലിക്കട്ടല്ല; ഒരു ഗ്രാമം മുഴുവൻ ഇറങ്ങി; ഈ പോത്തിനെ രക്ഷിക്കാൻ
Last Updated:
40 അടിയോളം ആഴമുള്ള കിണറ്റിലാണ് പോത്ത് വീണത്.
സിനിമയിൽ ഫയർ ഫോഴ്സ് ഉണ്ടായിരുന്നെങ്കിൽ ഒരു പക്ഷെ ജല്ലിക്കട്ട് സിനിമ ഇങ്ങനെ ആകുമായിരുന്നില്ല എന്ന് മലപ്പുറം ഒതുക്കുങ്ങലിലെ നാട്ടുകാരിൽ ചിലർക്കെങ്കിലും തോന്നിയിരിക്കും. കാരണം ജല്ലിക്കട്ട് സിനിമയിലെ സാഹചര്യത്തിനാണ് നാട്ടുകാർ ഇന്ന് സാക്ഷ്യം വഹിച്ചത്. ഉച്ചയോടെ ആണ് കാവുങ്ങൽ പറമ്പിൽ ഷറഫലിയുടെ ഉടമസ്ഥതയിലുള്ള പോത്ത് കെട്ട് പൊട്ടിച്ചോടി കിണറ്റില് വീണത്.
also read:വെട്ടിമാറ്റിയ നിലയിൽ ശരീര ഭാഗങ്ങൾ കണ്ടെത്തിയ സംഭവം; തലയോട്ടി ഉപയോഗിച്ച് രേഖാചിത്രം തയ്യാറാക്കി
40 അടിയോളം ആഴമുള്ള കിണറിൽ 20 അടിയോളം വെള്ളവും ഉണ്ട്. നാട്ടുകാര്‍ ആദ്യം വിളിച്ചത് ഫയർ ഫോഴ്സിന്റെ മലപ്പുറം ഓഫീസിലേക്ക്. അസിസ്റ്റന്റ് ഓഫിസർ പ്രദീപ് പാമ്പലവും സംഘവും എത്തുമ്പൊഴേക്കും കൂട്ടത്തിൽ സാഹസികൻ ആയ ഒരാൾ കിണറ്റില് ഇറങ്ങി പോത്തിന്‍റെ ദേഹത്ത് കയർ കുരുക്കി ഇട്ടു.

advertisement
പിന്നീടാണ് ഫയർ ഫോഴ്സ് പണി തുടങ്ങിയത് . പണി അറിയാവുന്ന ഉദ്യോഗസ്ഥർ ആണ് എത്തിയത് എന്നത് കൊണ്ട് അര മണിക്കൂർ കൊണ്ട് പോത്ത് കരയിൽ എത്തി. എങ്ങനെ എന്നല്ലേ? ലാഡർ ഉപയോഗിച്ച് കിണറ്റില് ഇറങ്ങിയ ഫയർ മാൻ ഡ്രൈവർ പ്രശാന്തും ഫയർമാൻ മുഹമ്മദ് ഷിബിനുംആദ്യം പോത്തിന്റെ മുൻപിലും പിന്നിലും രണ്ട് കെട്ട് കെട്ടി.

വെള്ളം ചീറ്റാൻ ഉപയോഗിക്കുന്ന ഓസ് ഉപയോഗിച്ച് ആണ് പോത്തിനെ കെട്ടിയത്. കാരണം കയർ ഉപയോഗി ക്കാൻ പറ്റില്ല.
advertisement
കയർ ഇട്ട് വലിച്ചു കേറ്റുന്ന നേരത്ത് കെട്ട് മുറുകിയാലോ , പൊട്ടിയാലോ പോത്തിന്റെ ജീവൻ രക്ഷിക്കാൻ കഴിയി ല്ല.
പിന്നീട് ഒരു പഴയ ടെലഫോൺ പോസ്റ്റ് കൊണ്ട് വന്ന് ഓസിന്റെ അറ്റങ്ങൾ അവയിൽ കെട്ടി. പിന്നെ നാട്ടുകാരുടെ സഹായത്തോടെ വലിച്ചു കയറ്റി.

എല്ലാവരും ഒന്നിച്ചു വലിച്ചതോടെ പോത്ത് സുരക്ഷിതമായി കരയിൽ എത്തി. പോത്ത് കരയിൽ എത്തിയതോടെ നാട്ടുകാർക്ക് പോത്ത് ബിരിയാണി കഴിച്ച സന്തോഷം. പ്രദീപ് പാമ്പലം, കെ രവി, ശരത് കുമാർ, വിഷ്ണു പ്രഗിത്ത്, ഹോം ഗാർഡ് സുബ്രഹ്മണ്യൻ എന്നിവരാണ് പോത്തിനെ രക്ഷിക്കാൻ നേതൃത്വം നൽകിയത്.
advertisement
Location :
First Published :
November 13, 2019 10:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
ജല്ലിക്കട്ടല്ല; ഒരു ഗ്രാമം മുഴുവൻ ഇറങ്ങി; ഈ പോത്തിനെ രക്ഷിക്കാൻ


