കാസർഗോഡ് കടൽ തീരത്ത് തിമിംഗലത്തിന്റെ ജഡം; കണ്ടെത്തിയത് ഒരുമാസത്തോളം പഴക്കമുള്ള ജഡം
- Published by:Naseeba TC
- news18-malayalam
Last Updated:
കടലില്‍ ദ്വീപ് പോലെ ഉയര്‍ന്നുനില്‍ക്കുന്ന ഭാഗം കണ്ട് സംശയം തോന്നിയാണ് അടുത്ത് ചെന്നത്
നീലേശ്വരം: കാസര്‍ഗോഡ് നീലേശ്വരത്ത് കടലില്‍ കൂറ്റന്‍ തിമിംഗലത്തിന്റെ ജഡം ഒഴുകിനടക്കുന്നു. തീരദേശ പൊലീസിന്റെ പട്രോളിംഗ് സംഘമാണ് തിമിംഗലത്തിന്റെ ജഡം കണ്ടെത്തിയത്.
നീലേശ്വരത്തിനും കാഞ്ഞങ്ങാടിനുമിടയില്‍ 10 നോട്ടിക്കല്‍ മൈല്‍ അകലെ തീരദേശ പൊലീസിന്റെ പട്രോളിംഗ് സംഘമാണ് തിമിംഗലത്തിന്റെ ജഡം ഒഴുകി നടക്കുന്നത് കണ്ടത്തിയത്. പട്രോളിംഗിനിടെ കടലില്‍ ദ്വീപ് പോലെ ഉയര്‍ന്നുനില്‍ക്കുന്ന ഭാഗം കണ്ട് സംശയം തോന്നി അടുത്തുചെന്നപ്പോഴാണ് തിമിംഗലത്തിന്റെ അഴുകിയ ജഡം കണ്ടത്.
You may also like:തിമിംഗലത്തിന്റെ ഛർദി, അഥവാ കടലിലെ നിധി; ഒറ്റ രാത്രി കൊണ്ട് കോടീശ്വരനായി മത്സ്യതൊഴിലാളി

advertisement
4 ടണ്ണിലധികം ഭാരം ഇതിനുണ്ടാകുമെന്ന് തീരദേശ പൊലീസ് പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് നീലേശ്വത്തും വലിയ പറമ്പിലുമുള്‍പ്പെടെ പത്തോളം തിമിംഗലങ്ങളുടെ ജഡം അടിഞ്ഞിരുന്നു. തിമിംഗലത്തിന്റെ ശരീരത്തില്‍ നിന്ന് വിലകൂടിയ ആഡംബര സുഗന്ധദ്രവ്യങ്ങള്‍ നിര്‍മിക്കുന്നതിനുള്ള ചേരുവ ശേഖരിക്കുന്നതിനായി ഇവയെ കൊല്ലുന്നവരുണ്ട്.
You may also like:പത്ത് വർഷം പഴക്കമുള്ള ഭക്ഷണം രുചിയോടെ കഴിച്ചു; മരിക്കുന്നതിന് മുമ്പ് മുത്തശ്ശി ഉണ്ടാക്കിയ ഭക്ഷണത്തെ കുറിച്ച് യുവാവ്
കാലാവസ്ഥാവ്യതിയാനവും തിമിംഗലങ്ങള്‍ ചാകാന്‍ കാരണമാകുന്നു. സംഭവത്തില്‍ തീരദേശ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Location :
First Published :
December 19, 2020 2:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
കാസർഗോഡ് കടൽ തീരത്ത് തിമിംഗലത്തിന്റെ ജഡം; കണ്ടെത്തിയത് ഒരുമാസത്തോളം പഴക്കമുള്ള ജഡം