നിയമം ലംഘിച്ച് പള്ളിയിൽ പ്രാർഥന; വയനാട്ടിൽ അഞ്ച് പേർക്കെതിരെ കേസ്

Last Updated:

വെള്ളമുണ്ട കട്ടയാട് ജുമാ മസ്ജിദില്‍ പ്രാർഥന നടത്തിയവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

കൽപ്പറ്റ: വയനാട് വെള്ളമുണ്ടയിൽ ലോക്ക് ഡൗൺ ലംഘിച്ച് പള്ളിയിലെത്തി പ്രാർഥന നടത്തിയ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. വെള്ളമുണ്ട കട്ടയാട് ജുമാ മസ്ജിദില്‍ പ്രാർഥന നടത്തിയ കട്ടയാട് സ്വദേശികളായ പാറക്ക വീട്ടില്‍ സാദിഖ്(22), തോണിക്കടവന്‍ ടി.സി മമ്മൂട്ടി(63), നാസര്‍(45), മഞ്ചേരി വീട്ടില്‍ ഇബ്രാഹിം(44), കുട്ടപറമ്പന്‍ അബ്ദുള്‍ സത്താര്‍(37) എന്നിവര്‍ക്കെതിരെയാണ് വെള്ളമുണ്ട പൊലീസ് കേസെടുത്തത്.
You may also like:'വഴിയില്‍ മൈക്കുമായി വരുന്നതിനോട് വിയോജിച്ചിട്ടുണ്ടാകാം; സംസാരിക്കണോ വേണ്ടയോ എന്ന് ഞാന്‍ കൂടിയാണ്‌ തീരുമാനിക്കേണ്ടത്': മുഖ്യമന്ത്രി [NEWS]രോഗം സ്ഥിരീകരിച്ച ഡൽഹിയിലെ കച്ചവടക്കാരൻ മരിച്ചു [NEWS]അഞ്ചുമാസമെടുത്ത് സർക്കാർ ജീവനക്കാരുടെ 30 ദിവസത്തെ ശമ്പളം പിടിക്കും [NEWS]
നിയമ ലംഘനം നടത്തി ഇന്നലെ വൈകുന്നേരമാണ് ഇവര്‍ പള്ളിയില്‍ പ്രവേശിച്ച് പ്രാര്‍ത്ഥന നടത്തിയത്. പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം, കേരളാ പോലീസ് നിയമം, കേരള  പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് മുതലായവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
നിയമം ലംഘിച്ച് പള്ളിയിൽ പ്രാർഥന; വയനാട്ടിൽ അഞ്ച് പേർക്കെതിരെ കേസ്
Next Article
advertisement
'പിഎം ശ്രീയില്‍ ഒപ്പിട്ടത് പണം കിട്ടാനുള്ള തന്ത്രപരമായ നീക്കം': മന്ത്രി ശിവൻകുട്ടി
'പിഎം ശ്രീയില്‍ ഒപ്പിട്ടത് പണം കിട്ടാനുള്ള തന്ത്രപരമായ നീക്കം': മന്ത്രി ശിവൻകുട്ടി
  • കേരളം പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടത് തന്ത്രപരമായ നീക്കമാണെന്ന് മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

  • പിഎം ശ്രീയില്‍ ഒപ്പിട്ടതോടെ കേരളത്തിന് 1476.13 കോടി രൂപയുടെ ഫണ്ട് ലഭ്യമാകുമെന്ന് മന്ത്രി വ്യക്തമാക്കി.

  • കേരളം പാഠ്യപദ്ധതിയുടെ വര്‍ഗീയവത്കരണത്തിന് എതിരായി നിലകൊള്ളുന്നുവെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

View All
advertisement