മൂന്നാർ: അക്രമികള്‍ കൊലചെയ്ത വിദ്യാര്‍ത്ഥി നേതാവ് അഭിമന്യുവിന്റെ കുടുംബത്തിനായി പണി കഴിപ്പിച്ച വീട് 14 ന് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും. മാതാപിതാക്കളുടെ സംരക്ഷണത്തിനായി സമാഹരിച്ച കുടുംബസഹായ നിധിയും മുഖ്യമന്ത്രി നല്‍കും. എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റിയംഗമായിരുന്ന അഭിമന്യുവിനെ 2018 ജൂലൈ രണ്ടിന് എറണാകുളം മഹാരാജാസ് കോളജില്‍ വെച്ച് കൊലപ്പെടുത്തുകയായിരുന്നു. അഭിമന്യുവിന്റെ കുടുംബത്തിന്റെ സംരക്ഷണം സിപിഎം ഏറ്റെടുക്കുമെന്ന് അന്നുതന്നെ പ്രഖ്യാപിച്ചിരുന്നു. ഇതിനായി ബഹുജനങ്ങളില്‍ നിന്നും സമാഹരിച്ച പണം ഉപയോഗിച്ച് കൊട്ടാക്കാമ്പൂരില്‍ വാങ്ങിയ പത്തര സെന്റിലാണ് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ വീട് നിര്‍മിച്ചിരിക്കുന്നത്. കുത്തിക്കൊന്നിട്ടും പക തീരാത്തവർ അഭിമന്യൂവിനെ ചുട്ടെരിച്ചു
മന്ത്രി എം എം മണി, സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്, ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന് എന്നിവരെ കൂടാതെ എസ്.എഫ്.ഐ നേതാക്കളും മറ്റ് ജനപ്രതിനിധികളും പങ്കെടുക്കും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.