കരാറുകാരന്റെ ആത്മഹത്യ; കോൺഗ്രസ് ചെറുപുഴ ബ്ലോക്ക് പ്രസിഡന്റ് രാജിവച്ചു
താൻ അംഗമായ ട്രസ്റ്റിനെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് രാജി വയ്ക്കുന്നതെന്ന് സുരേഷ്കുമാർ ഡി.സി.സി അധ്യക്ഷന് നൽകിയ കത്തിൽ പറയുന്നു.
news18-malayalam
Updated: September 8, 2019, 6:25 PM IST
താൻ അംഗമായ ട്രസ്റ്റിനെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് രാജി വയ്ക്കുന്നതെന്ന് സുരേഷ്കുമാർ ഡി.സി.സി അധ്യക്ഷന് നൽകിയ കത്തിൽ പറയുന്നു.
- News18 Malayalam
- Last Updated: September 8, 2019, 6:25 PM IST
കണ്ണൂർ: ചെറുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.കെ സുരേഷ്‌കുമാര്‍ രാജിവെച്ചു. കരാറുകാരനായ ചൂരപ്പടവിലെ മുതുപാറക്കുന്നേല്‍ ജോസഫിന്റെ മരണവുമായി ബന്ധപ്പെട്ട് താൻ അംഗമായ ട്രസ്റ്റിനെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ധാര്‍മ്മികമായി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നത് ശരിയല്ല എന്നതിനാലാണ് രാജിയെന്ന് സുരേഷ് വ്യക്തമാക്കുന്നു.
പാര്‍ട്ടിക്കെതിരെയുണ്ടായ ആരോപണത്തിന്റെ സത്യാവസ്ഥ തെളിയിക്കുമെന്നും പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഈ സംഭവത്തിന്റെ പേരില്‍ പാര്‍ട്ടിക്കുണ്ടായ ക്ഷീണത്തിന് പരിഹാരം കാണുന്നതിന് പ്രവര്‍ത്തിക്കുമെന്നും രാജിക്കത്തില്‍ ഇദ്ദേഹം രാജിക്കത്തിൽ പറയുന്നു. പൊതുപ്രവര്‍ത്തന രംഗത്തും രാഷ്ട്രീയ രംഗത്തും സംശുദ്ധ പ്രവര്‍ത്തനത്തിന്റെ ഉടമയായ കെ.കുഞ്ഞികൃഷ്ണന്‍ നായര്‍ ചെയര്‍മാനായ ട്രസ്റ്റിലാണ് താന്‍ അംഗമായതെന്നും, പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കും നന്മയ്ക്കും വേണ്ടിയാണ് രാജിവയ്ക്കുന്നതെന്നുമാണ് ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനിക്ക് നല്കിയ കത്തില്‍ സുരേഷ് കുമാര്‍ പറയുന്നത്.
Also Read കരാറുകാരന്റെ ആത്മഹത്യ; അന്വേഷിക്കാന് കെ.പി.സി.സി മൂന്നംഗ സമിതി
പാര്‍ട്ടിക്കെതിരെയുണ്ടായ ആരോപണത്തിന്റെ സത്യാവസ്ഥ തെളിയിക്കുമെന്നും പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഈ സംഭവത്തിന്റെ പേരില്‍ പാര്‍ട്ടിക്കുണ്ടായ ക്ഷീണത്തിന് പരിഹാരം കാണുന്നതിന് പ്രവര്‍ത്തിക്കുമെന്നും രാജിക്കത്തില്‍ ഇദ്ദേഹം രാജിക്കത്തിൽ പറയുന്നു.
Also Read കരാറുകാരന്റെ ആത്മഹത്യ; അന്വേഷിക്കാന് കെ.പി.സി.സി മൂന്നംഗ സമിതി