• HOME
  • »
  • NEWS
  • »
  • nattu-varthamanam
  • »
  • തിരുവനന്തപുരത്ത് കോൺഗ്രസ് കൗൺസിലർ ബിജെപിയിൽ ചേർന്നു

തിരുവനന്തപുരത്ത് കോൺഗ്രസ് കൗൺസിലർ ബിജെപിയിൽ ചേർന്നു

തിരുവനന്തപുരം കോർപ്പറേഷനിൽ കോൺഗ്രസ് സിപിഎമ്മിന്റെ ബി ടീം ആയാണ് പ്രവർത്തുക്കുന്നതെന്ന് നെടുമം മോഹനൻ ആരോപിച്ചു.

വിവി രാജേഷിനൊപ്പം നെടുമം മോഹനൻ

വിവി രാജേഷിനൊപ്പം നെടുമം മോഹനൻ

  • Share this:
    തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കോൺഗ്രസ്  കൗൺസിലർ ബിജെപിയിൽ ചേർന്നു. തിരുവല്ലം വാർഡ് കൗൺസിലർ നെടുമം മോഹനനാണ് കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നത്. കോർപ്പറേഷൻ ഓഫീസിലെത്തി രാജി സമർപ്പിച്ച ശേഷമായിരുന്നു മോഹനൻ പാർട്ടി വിട്ടെന്നു പ്രഖ്യാപിച്ചത്.  കോർപറേഷൻ ഓഫിസിൽ ബി.ജെപി ജില്ലാ അധ്യക്ഷൻ വി.വി.രാജേഷ് മോഹനനെ പാർട്ടിയിലേക്ക് സ്വീകരിച്ചു.

    തിരുവനന്തപുരം കോർപ്പറേഷനിൽ കോൺഗ്രസ് സിപിഎമ്മിന്റെ ബി ടീം ആയാണ് പ്രവർത്തുക്കുന്നതെന്ന് നെടുമം മോഹനൻ ആരോപിച്ചു. കോൺഗ്രസ് പിന്തുണയിലാണ് കോർപറേഷനിൽ സി.പി.എം ഭരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

    Also Read തിരുവനന്തപുരം ജില്ലാ ബി.ജെ.പി മുന്‍ മീഡിയ കണ്‍വീനര്‍ പാര്‍ട്ടി വിട്ടു; സിപിഎമ്മില്‍ ചേരുമെന്ന് പ്രഖ്യാപനം



    നെടുമം മോഹനൻ കഴിഞ്ഞ അഞ്ച് വർഷമായി തിരുവനന്തപുരം കോർപറേഷനിലെ കൗൺസിലറാണ്. അതേസമയം നെടുമം മോഹനൻ നേരത്തെയും ബി.ജെ.പിക്കാരനായിരുന്നെന്നും പിന്നിട് കോൺഗ്രിസൽ ചേർന്ന് കൗൺസിലറായി വിജയിച്ചെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.
    Published by:Aneesh Anirudhan
    First published: