സിപിഐയുടെ പാർട്ടി ഓഫീസ് ആക്രമിച്ചു; പിന്നിൽ DYFI എന്ന് ആരോപണം

Last Updated:
തൃശ്ശൂർ: പെരിങ്ങോട്ടുകരയിലെ സി പി ഐ ലോക്കൽ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. പുലർച്ചെയാണ് ആക്രമണം ഉണ്ടായത്. ഡി വൈ എഫ് ഐ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സി പി ഐ ആരോപിച്ചു.
പെരിങ്ങോട്ടുകര എസ് എൻ ശങ്കരൻ സ്മാരക മന്ദിരത്തിന് നേരെയാണ് ആക്രമണം നടന്നത്. ഓഫീസിലെ ജനൽ ചില്ലുകൾ , അലമാരകൾ, ടി വി, കസേരകൾ ഉൾപ്പെടെ എല്ലാം അക്രമി സംഘം തകർത്തു. ഓഫീസിൽ സൂക്ഷിച്ചിരുന്ന 25000 രൂപ മോഷണം പോയെന്നാണ് വിവരം.
കഴിഞ്ഞ ദിവസം പെരിങ്ങോട്ടുകര സർക്കാർ ഐ ടി ഐയിൽ നടന്ന തെരഞ്ഞെടുപ്പിൽ എ ഐ എസ് എഫ് സ്ഥാനാർത്ഥി വിജയിച്ചിരുന്നു. തുടർന്ന് നടന്ന വിജയാഹ്ലാദ പ്രകടനത്തിനിടെ എസ് എഫ് ഐ, എ ഐ എസ് എഫ് പ്രവർത്തകർ ഏറ്റുമുട്ടിയിരുന്നു. ഇതിന്റെ തുടർച്ചയാണ് ഓഫീസ് ആക്രമണമെന്നും ഡിവൈ എഫ് ഐ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നും സി പി ഐ നേതാക്കൾ ആരോപിച്ചു. അതേ സമയം പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പെരിങ്ങോട്ടുകരയിൽ സിപിഐ ഹർത്താൽ ആചരിച്ചിരുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
സിപിഐയുടെ പാർട്ടി ഓഫീസ് ആക്രമിച്ചു; പിന്നിൽ DYFI എന്ന് ആരോപണം
Next Article
advertisement
'പ്രശ്നം ഡിസിഷൻ മേക്കേഴ്സ് ആയ ചിലർ മാത്രം ; ആരെയും കുറ്റം പറയാനിഷ്ടമല്ല; നാട്ടിലെ പ്രവർത്തകരോട് സ്നേഹം'; ഐഷാ പോറ്റി
'പ്രശ്നം ഡിസിഷൻ മേക്കേഴ്സ് ആയ ചിലർ മാത്രം ; ആരെയും കുറ്റം പറയാനിഷ്ടമല്ല; നാട്ടിലെ പ്രവർത്തകരോട് സ്നേഹം'; ഐഷാ പോറ്റി
  • കൊട്ടാരക്കരയിൽ മൂന്ന് തവണ എംഎൽഎ ആയ ഐഷാ പോറ്റി തിരുവനന്തപുരത്ത് കോൺഗ്രസിൽ ചേർന്നു

  • സിപിഎമ്മിലെ ചില ഡിസിഷൻ മേക്കേഴ്സാണ് പ്രശ്നം, പ്രവർത്തകരോട് ഇപ്പോഴും സ്നേഹമുണ്ടെന്ന് പറഞ്ഞു

  • സോഷ്യൽ മീഡിയയിൽ വിമർശനം ഉണ്ടാകുമെങ്കിലും അതു തന്നെ കൂടുതൽ ശക്തയാക്കുമെന്ന് ഐഷാ പോറ്റി

View All
advertisement