advertisement

യുഡിഎഫിനൊപ്പം ബിജെപിയും സിപിഐയും; സിപിഎമ്മിന് ഭരണം നഷ്ടമായി

Last Updated:
പാലക്കാട്: യുഡിഎഫിനെ പിന്തുണച്ച് ബിജെപിയും സിപിഐയും രംഗത്തെത്തിയതോടെ സിപിഎമ്മിന് ഭരണം നഷ്ടമായി. തെങ്കര പഞ്ചായത്തിലാണ് സിപിഎമ്മിന് ഭരണം നഷ്ടമായത്. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം ബിജെപി-സിപിഐ അംഗങ്ങളുടെ പിന്തുണയോടെ പാസാകുകയായിരുന്നു. സിപിഎമ്മിലെ കെ. സാവിത്രിയായിരുന്നു പ്രസിഡണ്ട്. 17 അംഗങ്ങളിൽ 9 പേർ പ്രമേയത്തെ അനുകൂലിച്ചു. സിപിഎം അംഗങ്ങൾ വിട്ടുനിന്നു.
കഴിഞ്ഞ കുറച്ചുകാലമായി ഇവിടെ സിപിഎമ്മും സിപിഐയും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിലുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ യുഡിഎഫ് നേരത്തെ അവിശ്വാസം കൊണ്ടുവന്നിരുന്നു. എന്നാൽ ഒക്ടോബർ 10ന് നടക്കേണ്ടിയിരുന്ന അവിശ്വാസ പ്രമേയ ചർച്ച റദ്ദാക്കുകയായിരുന്നു. നടപടിക്രമം പാലിക്കാതെയാണ് അവിശ്വാസപ്രമേയം ചർച്ചയ്ക്കെടുക്കാനിരുന്നതെന്ന് ചൂണ്ടിക്കാട്ടി പ്രസിഡന്‍റും മറ്റ് അംഗങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. ഇതേത്തുടർന്നാണ് അവിശ്വാസപ്രമേയ ചർച്ച ഇന്ന് നടന്നത്. എന്നാൽ സിപിഐ-ബിജെപി അംഗങ്ങൾ ഒപ്പംചേർന്നതോടെ യുഡിഎഫ് പ്രമേയം പാസാകുകയായിരുന്നു.
advertisement
view comments
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
യുഡിഎഫിനൊപ്പം ബിജെപിയും സിപിഐയും; സിപിഎമ്മിന് ഭരണം നഷ്ടമായി
Next Article
advertisement
അനന്തപുരിയിൽ മോദി റോഡ് ഷോ; പ്രധാനമന്ത്രിയോടൊപ്പം നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ
അനന്തപുരിയിൽ മോദി റോഡ് ഷോ; പ്രധാനമന്ത്രിയോടൊപ്പം നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ
  • പ്രധാനമന്ത്രി മോദി കരമന മുതൽ കിള്ളിപ്പാലം വരെ ആവേശകരമായ റോഡ് ഷോയിൽ പങ്കെടുത്തു

  • നേമം, തിരുവനന്തപുരം മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികൾ പ്രധാനമന്ത്രിയോടൊപ്പം റോഡ് ഷോയിൽ

  • തുറന്ന വാഹനത്തിൽ സാവധാനമായി നീങ്ങുന്ന മോദിയെ കാണാൻ റോഡിന്റെ ഇരുവശങ്ങളിലും ജനക്കൂട്ടം

View All
advertisement