ഏടാട്ട് വാഹനാപകടം; മരണം അഞ്ചായി
Last Updated:
കണ്ണൂര്‍: എടാട്ട് ബുധനാഴ്ചയുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്നു വീട്ടമ്മയും മരിച്ചു.
തൃശൂര്‍ കൂര്‍ക്കഞ്ചേരി പുന്നഹൗസില്‍ പരേതനായ ശ്രീധരന്റെ ഭാര്യ പത്മാവതി(68) ആണ് മരിച്ചത്. ഇതോടെ മരണസംഖ്യ അഞ്ചായി.
പത്മാവതി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച ദേശീയപാതയിലുണ്ടായ അപകടത്തില്‍ പത്മാവതിയുടെ മകന്‍ ബിന്ദുലാല്‍ (43) മകള്‍ ദിയ, പത്മാവതിയുടെ മകള്‍ ബിംബിതയുടെ മക്കളായ സരുണ്‍ (16) മകള്‍ ഐശ്വര്യ (12) എന്നിവര്‍ മരിച്ചിരുന്നു. ബിന്ദുലാലിന്റെ ഭാര്യ അനിത (38) ചികിത്സയിലാണ്.
മരിച്ചവരുടെ മൃതദേഹം പരിയാരത്ത് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി തൃശൂരിലെത്തിച്ച് സംസ്‌കരിച്ചു. നവരാത്രി ആഘോഷത്തിനായി മൂകാംബിക ക്ഷേത്രത്തിലേക്ക് പുറപ്പെട്ട കുടുംബം സഞ്ചരിച്ച കാറില്‍ ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു.
advertisement
Location :
First Published :
October 19, 2018 4:38 PM IST


