അട്ടപ്പാടിയിൽ കാട്ടാന ആക്രമണം; ഊരുമൂപ്പൻ കൊല്ലപ്പെട്ടു

ഷോളയൂർ പഞ്ചായത്തിലെ വണ്ണാന്തറ ആദിവാസി ഊരിലെ ഊരുമൂപ്പൻ ചിന്നനഞ്ചൻ ആണ് മരിച്ചത്.

News18 Malayalam | news18-malayalam
Updated: July 26, 2020, 11:17 AM IST
അട്ടപ്പാടിയിൽ കാട്ടാന ആക്രമണം; ഊരുമൂപ്പൻ കൊല്ലപ്പെട്ടു
news18
  • Share this:
പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ ഊരുമൂപ്പൻ കൊല്ലപ്പെട്ടു. ഷോളയൂർ പഞ്ചായത്തിലെ വണ്ണാന്തറ ആദിവാസി ഊരിലെ ഊരുമൂപ്പൻ ചിന്നനഞ്ചൻ ആണ് മരിച്ചത്. എഴുപത് വയസ്സായിരുന്നു. ആടുമേയ്ക്കാൻ കാട്ടിൽ പോയ ഊരുമൂപ്പനെ ഇന്നലെ വൈകീട്ട് മുതൽ കാണാനില്ലായിരുന്നു.

ഇന്ന് രാവിലെയാണ് ഊരിന് സമീപത്തെ കാട്ടിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. തലയ്ക്കും കാലിനും  മുറിവേറ്റിട്ടുണ്ട്. കാട്ടാനയുടെ ആക്രമണത്തിൽ നിന്നും ഓടി രക്ഷപ്പെടുന്നതിനിടെ പരിക്ക് പറ്റിയതാകാമെന്നാണ് പ്രാഥമിക നിഗമനം.

TRENDING:#CourageInKargil| കാർഗിൽ യുദ്ധ വിജയത്തിന് ഇന്ന് 21 വയസ്; വിജയ സ്മരണയിൽ രാജ്യം[NEWS]വിവാഹത്തിൽ പങ്കെടുത്ത 43 പേർക്ക് കോവിഡ്; വധുവിന്റെ പിതാവിനെതിരെ പൊലീസ് കേസെടുത്തു[NEWS]പാഞ്ഞടുത്ത് ജെസിബി; രക്ഷകനായെത്തി ബൊലെറോ: മരണമുഖത്ത് നിന്ന് രക്ഷപെട്ട ഞെട്ടലിൽ യുവാവ്[NEWS]
മേഖലയിൽ ഇപ്പോഴും കാട്ടാന തമ്പടിച്ചിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി അട്ടപ്പാടി ഷോളയൂർ മേഖലയിൽ കാട്ടാനശല്യം തുടരുകയാണ്.


നിരവധി വീടുകളാണ് കാട്ടാന തകർത്തത്. ഏക്കറ് കണക്കിന് കൃഷി സ്ഥലവും നശിച്ചു. കാട്ടാനശല്യം പരിഹരിയ്ക്കാൻ നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Published by: Aneesh Anirudhan
First published: July 26, 2020, 11:17 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading