12500 തേങ്ങകൾ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കർഷകന്റെ സംഭാവന

ഇടുക്കിയില്‍ സര്‍ക്കാര്‍ ആശുപത്രിയിൽ ഡോക്ടറായ മകളും ഒരു മാസത്തെ ശമ്പളം സര്‍ക്കാരിന് നല്‍കിക്കഴിഞ്ഞു.

News18 Malayalam | news18-malayalam
Updated: April 28, 2020, 2:22 PM IST
12500 തേങ്ങകൾ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കർഷകന്റെ സംഭാവന
ദുരിതാശ്വാസനിധിയിലേക്ക് തേങ്ങ സംഭാവന ചെയ്ത് കർഷകൻ
  • Share this:
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തേങ്ങകൾ സംഭാവന ചെയ്ത് കർഷകൻ. 12500 തേങ്ങകളാണ് ഉദയംപേരൂർ സ്വദേശിയായ എം.പി. നാരായണദാസ് എന്ന നാളികേര കര്‍ഷകന്‍ സംഭവന നല്‍കിയത്.

തേങ്ങ മൊത്തവിലയ്ക്ക് നല്‍കിയാലും മൂല്യം കുറഞ്ഞത് മൂന്നരലക്ഷം രൂപയുണ്ടാകും. എന്നാല്‍ വിറ്റ് പണം നല്‍കാത്തതിന്റെ കാരണമെന്താകും? നാരായണദാസിന്റെ ഉത്തരമിങ്ങനെ, 'പണം നൽകിയാൽ അത് കേവലം സംഭാവനയായി മാറും. എന്നാൽ നട്ടു പരിപാലിച്ച് വളർത്തിയ തെങ്ങിൽ നിന്നും നാളികേരം നൽകുമ്പോൾ ഓരോന്നിലും തന്റെ വിയർപ്പും അധ്വാനവുമുണ്ട്.'

ഇടുക്കിയില്‍ സര്‍ക്കാര്‍ ആശുപത്രിയിൽ ഡോക്ടറായ മകളും ഒരു മാസത്തെ ശമ്പളം സര്‍ക്കാരിന് നല്‍കിക്കഴിഞ്ഞു. ഇനിയും സഹായം ചെയ്യാന്‍ സന്നദ്ധമാണെന്ന പിന്തുണയുമായി നാരായണദാസിന്റെ കുടുംബവും ഒപ്പമുണ്ട്.
BEST PERFORMING STORIES:'ഇനിയും ഭാര്യ വീട്ടിൽ കഴിയാനാകില്ല; വിവാഹപ്പിറ്റേന്നു മുതൽ ലോക് ഡൗണിൽ'; ബിഹാർ മുഖ്യമന്ത്രിക്ക് യുവാവിന്റെ കത്ത് [NEWS]രാജ്യം ഇപ്പോഴും കോവിഡ് 19 സജീവ ഘട്ടത്തിൽ: മെയ് പകുതിയോടെ രോഗബാധിതരുടെ 1.12 ലക്ഷമായി ഉയരുമെന്ന് വിലയിരുത്തൽ [NEWS]ഇടുക്കി സ്വദേശിക്ക് കോവിഡ്; നിലമ്പൂരിലെ മൈക്രോ ഫിനാൻസിലെ ജീവനക്കാരെ ക്വാറന്റീൻ ചെയ്തു [NEWS]

കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ പുതിയകാവിലെ വീട്ടില്‍ നേരിട്ടെത്തി കഴിഞ്ഞ ദിവസം തേങ്ങകള്‍ ഏറ്റുവാങ്ങി. സ്ഥലത്തു നിന്നു വിറ്റഴിച്ച് പണമാക്കണോ അതോ തേങ്ങയായി കൊണ്ടുപോകണമോ എന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമാവും.
First published: April 28, 2020, 2:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading