കാഞ്ഞിരപ്പള്ളിയിൽ വൻ തീപിടുത്തം; ഒന്നര കോടിയുടെ നഷ്ടം
Last Updated:
കോട്ടയം: കാഞ്ഞിരപ്പള്ളി തമ്പലക്കാട് വൻ തീപിടുത്തം. തുമ്പമടയിൽ ഗ്ലാസ് ഹൌസ് ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. കാഞ്ഞിരപ്പള്ളിയിൽ പ്രവർത്തിക്കുന്ന മുണ്ടമറ്റം ഗ്ലാസ് ഹൌസ് എന്ന സ്ഥാപനത്തിന്‍റെ ഗോഡൗണിലാണ് തീപിടിച്ചത്. തീപിടുത്തത്തിൽ വൻ നാശനഷ്ടമുണ്ടായി. ഗോഡൌണിന്‍റെ ഭൂരിഭാഗവും കത്തിയമർന്നു. ഏകദേശം ഒന്നര കോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായി. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
പാലാ, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാമ്പാടി എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിശമന സേനാംഗങ്ങളെത്തി തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഗോഡൗണിലെ പ്ലൈവുഡും പ്ലാസ്റ്റിക്കും ഇപ്പോഴും കത്തിക്കൊണ്ടിരിക്കുകയാണ്. തീപിടുത്തത്തെ തുടർന്ന് പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ട്.Location :
First Published :
February 04, 2019 8:20 PM IST


