25 അടി താഴ്ചയുള്ള കിണറ്റിൽ വീണ് വീട്ടമ്മ; കിണറ്റിലിറങ്ങി താങ്ങിപ്പിടിച്ച് അയല്‍വാസി; ഇരുവരെയും കരയ്ക്കു കയറ്റി ഫയർഫോഴ്സ്

Last Updated:

ചങ്ങനാശ്ശേരി അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥനായ നോബിൻ വർഗീസാണ് കിണറ്റിലിറങ്ങി ഇരുവരെയും കരയ്ക്കു കയറ്റിയത്.

ചങ്ങനാശ്ശേരി : ഇരുപത്തിയഞ്ച് അടി താഴ്ചയുള്ള കിണറ്റിലേക്ക് വീണ വീട്ടമ്മയ്ക്ക് രക്ഷകരായി അയൽവാസിയും ഫയർഫോഴ്സും. മാടപ്പള്ളി മോസ്കോ കവലയ്ക്കു സമീപം വാടക വീട്ടിൽ കഴിയുന്ന വൽസമ്മ എന്ന 60കാരിയാണ് വീടിന് സമീപത്തെ കിണറ്റിൽ വീണത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. കിണറ്റിൽ പത്തടിയോളം വെള്ളമുണ്ടായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ ഇവരുടെ മകള്‍ ബഹളം വച്ചതോടെ സമീപവാസിയായ ഒരാള്‍ കിണറ്റിലേക്കിറങ്ങി വൽസമ്മയെ താങ്ങിപ്പിടിച്ചു നിർത്തി.
വിവരം അറിഞ്ഞ് ഫയർഫോഴ്സും പാഞ്ഞെത്തി. ചങ്ങനാശ്ശേരി അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥനായ നോബിൻ വർഗീസാണ് കിണറ്റിലിറങ്ങി ഇരുവരെയും കരയ്ക്കു കയറ്റിയത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ഗ്രേഡ് സുരേഷ് കുമാർ, സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫിസർ മുഹമ്മദ് താഹ, ഓഫിസർമാരായ നൗഫൽ, ജിജോ, മനു, ബിന്റു ആന്റണി, എസ്. ടി. ഷിബു എന്നിവരാണ് രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയത്.
advertisement
കിണറ്റിൽ നിന്ന് പുറത്തെത്തിച്ച വയോധികയെ തുടർന്ന് ചികിത്സയ്ക്കായി ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ 'മോസ്കോ' കവല സംബന്ധിച്ചുണ്ടായ ഒരു ആശയക്കുഴപ്പം അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർക്ക് തലവേദന സൃഷ്ടിച്ചിരുന്നു. മോസ്കോയിൽ ഒരാൾ കിണറ്റിൽ വീണു എന്ന് കോട്ടയം അഗ്നി രക്ഷാ സേന ഓഫീസിലേക്കാണ് ആദ്യം ഫോൺസന്ദേശം എത്തിയത്. ഇത് ലഭിച്ച ഉടൻ തന്നെ രക്ഷാസംഘം മോസ്കോയിലെത്തുകയും ചെയ്തു. എന്നാൽ എത്തിയത് ഇറഞ്ഞാൽ മോസ്കോയിലാണെന്ന് മാത്രം.
advertisement
ഇവിടെ നിന്ന് അപകടവിവരം ഒന്നും ലഭിക്കാത്തതിനെ തുടർന്ന് മടങ്ങിപ്പോവുകയും ചെയ്തു. പിന്നീടാണ് മാടപ്പള്ളി മോസ്കോയിലാണ് അപകടം നടന്നതെന്നും ചങ്ങനാശ്ശേരി അഗ്നിരക്ഷാ ഉദ്യോഗസ്ഥർ അവിടെ രക്ഷാപ്രവർത്തനം വിജയകരമായി നടത്തിയെന്നുമുള്ള വാർത്തയെത്തുന്നത്.
ജീവനക്കാരിൽ ചിലർക്ക് കോവിഡ് സ്ഥിരീകരിക്കുകയും മറ്റുള്ളവർ നിരീക്ഷണത്തിൽ പോവുകയും ചെയ്ത സാഹചര്യത്തിൽ ചങ്ങനാശ്ശേരി അഗ്നിരക്ഷാ ഓഫീസ് താത്ക്കാലിക ക്രമീകരണത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. ശനിയാഴ്ച മുതലാണ് ഇവിടെ പ്രവർത്തനങ്ങൾ പൂർണ്ണ തോതിൽ പുനഃരാരംഭിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
25 അടി താഴ്ചയുള്ള കിണറ്റിൽ വീണ് വീട്ടമ്മ; കിണറ്റിലിറങ്ങി താങ്ങിപ്പിടിച്ച് അയല്‍വാസി; ഇരുവരെയും കരയ്ക്കു കയറ്റി ഫയർഫോഴ്സ്
Next Article
advertisement
ഒറ്റപ്പെടൽ അവസാനിപ്പിക്കാൻ 35കാരിയെ വിവാഹം ചെയ്ത 75കാരൻ അടുത്ത ദിവസം മരിച്ചു
ഒറ്റപ്പെടൽ അവസാനിപ്പിക്കാൻ 35കാരിയെ വിവാഹം ചെയ്ത 75കാരൻ അടുത്ത ദിവസം മരിച്ചു
  • സംഗുറാം ഒറ്റപ്പെടൽ അവസാനിപ്പിക്കാൻ 35കാരിയെ വിവാഹം ചെയ്തു, എന്നാൽ അടുത്ത ദിവസം രാവിലെ മരിച്ചു.

  • വിവാഹം കഴിഞ്ഞ ദിവസം രാവിലയോടെ സംഗുറാമിന്റെ ആരോഗ്യസ്ഥിതി മോശമാവുകയും ആശുപത്രിയിൽ മരിക്കുകയും ചെയ്തു.

  • പെട്ടെന്നുള്ള മരണത്തിൽ അസ്വഭാവികതയുണ്ടെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിച്ചു, പോസ്റ്റ്‌മോർട്ടം നടത്തി.

View All
advertisement