പാലക്കാട്: വാളയാറിൽ പുലിശല്യം രൂക്ഷമായതോടെ കെണി സ്ഥാപിക്കാൻ ഒരുങ്ങി വനംവകുപ്പ്. പുലിശല്യം രൂക്ഷമായ വാളയാർ പൂലമ്പാറയിലാണ് വനംവകുപ്പ് പുലിക്കെണി സ്ഥാപിയ്ക്കാനൊരുങ്ങുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ ആടുകളെ പുലി കടിച്ചു കൊന്നിരുന്നു. ഇതേ തുടർന്നാണ് ഈ മേഖലയിൽ പുലിക്കെണി സ്ഥാപിയ്ക്കാൻ വനം വകുപ്പ് നടപടി സ്വീകരിച്ചത്.
വാളയാർ വനമേഖലയിൽ നിന്നും ജനവാസ മേഖലയിലേക്ക് പുലിയിറങ്ങുന്നത് അപൂർവ്വമാണെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ അടുത്തിടെ വന്യമൃഗ ശല്യം രൂക്ഷമായത് നാട്ടുകാരെ കടുത്ത ഭീതിയിലാക്കിയിട്ടുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.