കായംകുളത്ത് വ്യാഴാഴ്ച ഹർത്താൽ

News18 Malayalam
Updated: October 24, 2018, 5:39 PM IST
കായംകുളത്ത് വ്യാഴാഴ്ച ഹർത്താൽ
News18 Malayalam
  • Share this:
ആലപ്പുഴ: കായംകുളം നഗരസഭയിൽ വ്യാഴാഴ്ച ഹർത്താലിന് യുഡിഎഫ് ആഹ്വാനം ചെയ്തു. സെൻട്രൽ പ്രൈവറ്റ് സ്റ്റാൻഡ് പദ്ധതി ഇടതുമുന്നണി ഭരണനേതൃത്വം അട്ടിമറിച്ചതിനെതിരെ കൗൺസിൽ യോഗത്തിൽ പ്രതിഷേധിച്ച യുഡിഎഫ് കൗൺസിലർമാരെ മർദനമേറ്റതിനെ തുടർന്നാണ് ഹർത്താൽ പ്രഖ്യാപിച്ചത്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് മണിവരെയാണ് ഹർത്താൽ.ബസ് സ്റ്റാൻഡ‍ിന‌് 1.80 ഏക്കർ സ്ഥലം ഏറ്റെടുക്കാൻ നിർദേശിച്ചിരുന്നതിനു പകരമായി 30 സെന്റിൽ സ്റ്റാൻഡ് സ്ഥാപിക്കാനുള്ള ഇപ്പോഴത്തെ തീരുമാനത്തിനെതിരെയാണ് യുഡിഎഫ് കൗൺസിലർമാർ പ്രതിഷേധിച്ചത്.

ഏകദിനത്തില്‍ 10,000 റണ്‍സ് തികച്ച ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെ?

നഗരസഭ സെൻട്രൽ പ്രൈവറ്റ് ബസ് സ്റ്റാൻഡ് സ്ഥാപിക്കുന്നതിനു ബജറ്റിൽപെടുത്തിയ സ്ഥലത്തു ഷോപ്പിങ്മാൾ പണിയാൻ അവസരമൊരുക്കി കോടികളുടെ അഴിമതി നടത്താനാണ് എൽഡിഎഫ് ശ്രമിക്കുന്നതെന്ന് യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ യു.മുഹമ്മദ് ആരോപിക്കുന്നു. നൂറിലേറെ ബസുകൾ സർവീസ് നടത്തുന്ന നിലവിലെ സ്റ്റാൻഡ് 1969ൽ സ്ഥാപിച്ചതാണ്. മേൽക്കൂരയില്ലാത്തതിനാൽ യാത്രക്കാരും ബസ് ജീവനക്കാരും വെയിലും മഴയും ഏറ്റ് നിൽക്കേണ്ട അവസ്ഥയിലാണ്. 11 സെന്റ് സ്ഥലത്തു നിൽക്കുന്ന സ്റ്റാൻഡിൽ ബസുകൾ കയറ്റിയിടാൻ സ്ഥലമില്ലാത്തതിനാൽ മുമ്പിലുള്ള റോഡിന്റെ വശങ്ങളിൽ ആണ് നിർത്തിയിടുന്നത്. ഇതു നഗരത്തിലെ ഗതാഗതക്കുരുക്കിന് ആക്കം കൂട്ടുന്നു.

First published: October 24, 2018, 5:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading