വീട്ടമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു

ചമ്പാട് കണ്ടുകുളങ്ങര സ്വദേശി പരവറത്ത് വീട്ടിൽ കുട്ടികൃഷ്ണൻ ആണ് ഭാര്യ നിർമ്മലയെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്.

News18 Malayalam | news18-malayalam
Updated: November 17, 2019, 3:05 PM IST
വീട്ടമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു
murder
  • Share this:
കണ്ണൂർ: ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. തലശേരിക്ക് സമീപം ചമ്പാട് കണ്ടുകുളങ്ങര സ്വദേശി പരവറത്ത് വീട്ടിൽ കുട്ടികൃഷ്ണൻ ആണ് ഭാര്യ നിർമ്മലയെ കൊലപ്പെടുത്തിയ ശേഷം വീടിന്റെ ടെറസിൽ തൂങ്ങി മരിച്ചത്.

ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. ഇരുവരും തമ്മിൽ സ്ഥിരമായി വഴക്കുകൂടാറുണ്ടെന്നും കുട്ടികൃഷ്ണന് ഭാര്യയെ സംശയമായിരുന്നെന്നും പരിസരവാസികൾ പറയുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ തലശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇവരുടെ മക്കൾ വിദേശത്താണ്.

തലശേരി ഡിവൈഎസ്പി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Also Read മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്കരിക്കുന്നതിനെതിരെ പ്രതിഷേധം
First published: November 17, 2019, 3:05 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading