മഞ്ചിക്കണ്ടി ഏറ്റുമുട്ടൽ: മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്കരിക്കുന്നതിനെതിരെ പ്രതിഷേധം
Last Updated:
മൃതദേഹം വിട്ടു നൽകിയാൽ ഏറ്റെടുക്കാൻ തയ്യാറെന്നും അല്ലാത്തപക്ഷം അഭിവാദ്യമാർപ്പിക്കാൻ അനുമതി നല്കണമെന്നും അവശ്യപ്പെട്ട് ഗ്രോ വാസു തൃശ്ശൂർ ജില്ലാ കളക്ടറെ സമീപിച്ചു
തൃശ്ശൂർ : പാലക്കാട് മഞ്ചിക്കണ്ടിയിൽ കൊല്ലപ്പെട്ട വനിത മാവോയിസ്റ്റ് ഉൾപ്പെടെയുള്ളവരുടെ മൃതദേഹം സംസ്‌കരിക്കാൻ പോലീസ് നീക്കം നടത്തുന്നതിനെതിരെ മനുഷ്യാവകാശ പ്രവർത്തകർ രംഗത്ത്. മൃതദേഹം ഏറ്റെടുക്കാൻ തയ്യാറാണെന്നും അല്ലെങ്കിൽ മാന്യമായി മൃതദേഹം സംസ്‌ക്കാരിക്കാനുള്ള നടപടികൾ വേണമെന്നുമാണ് ആവശ്യപ്പെട്ട് ഗ്രോവാസുവും ഷൈനയും ഉൾപ്പെടെ ഉള്ള മനുഷ്യാവകാശ പ്രവർത്തകരാണ് രംഗത്തെത്തിയിരിക്കുന്നത്.
ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട രണ്ട് പേരുടെ മൃതദേഹങ്ങളാണ് തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ ഇപ്പോഴും സൂക്ഷിച്ചിരിക്കുന്നത്. ഇത് മാവോയിസ്റ്റുകളായ രമയുടെയും അരവിന്ദിന്റെയും മൃതദേഹങ്ങളാണെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹങ്ങൾ അഴുകി തുടങ്ങിയെങ്കിലും ഇരുവരെയും ഇതുവരെ തിരിച്ചറിയാനായിട്ടില്ല. എന്നാല്‍ ഇതിനിടെ തമിഴ്നാട് സ്വദേശികൾ എത്തി അരവിന്ദന്റെ മൃതദേഹം കണ്ട് അത് തങ്ങളുടെ സഹോദരൻ ശ്രീനിവാസനാണോ എന്ന് തിരിച്ചറിയാൻ ഡി എൻ എ ടെസ്റ്റിന് രക്ത സാമ്പിളുകൾ നല്കിയിട്ടുണ്ട്. പരിശോധന ഫലം വരുന്നതിന് മുമ്പ് മൃതദേഹങ്ങൾ സംസ്‌കരിക്കാൻ പോലീസ് നീക്കം നടത്തുന്നതായാണ് മനുഷ്യാവകാശ പ്രവർത്തകരുടെ ആക്ഷേപം.
advertisement
Also Read-'ഇവിടെ ഒന്നും പഴയപോലെയല്ല': 100 ദിവസങ്ങള്‍ക്കിപ്പുറം കവളപ്പാറയിലെത്തുമ്പോള്‍
അജ്ഞാത മൃതദേഹം എന്ന നിലയിൽ തമിഴ്നാട്ടിലെ പത്രങ്ങളിൽ പോലീസ് പരസ്യം നൽകി കഴിഞ്ഞു. എന്നാൽ മൃതദേഹം വിട്ടു നൽകിയാൽ ഏറ്റെടുക്കാൻ തയ്യാറെന്നും അല്ലാത്തപക്ഷം അഭിവാദ്യമാർപ്പിക്കാൻ അനുമതി നല്കണമെന്നും അവശ്യപ്പെട്ട് ഗ്രോ വാസു തൃശ്ശൂർ ജില്ലാ കളക്ടറെ സമീപിച്ചു. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മണിവാസകത്തിന്റെയും കാർത്തിയുടെയും മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങിയിരുന്നു. മറ്റ് രണ്ടുപേർ ആരാണെന്നത് സംബന്ധിച്ച് അവ്യക്തത തുടരുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 17, 2019 2:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മഞ്ചിക്കണ്ടി ഏറ്റുമുട്ടൽ: മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്കരിക്കുന്നതിനെതിരെ പ്രതിഷേധം

