നാട്ടാന പരിപാലന ചട്ടവും കോടതി ഉത്തരവുകളും കര്‍ശനമാക്കും
Last Updated:
കൊച്ചി: ആന എഴുന്നള്ളിപ്പുള്ള ഉത്സവാഘോഷങ്ങളില്‍ 2012 ലെ നാട്ടാന പരിപാലന ചട്ടപ്രകാരമുള്ള നിബന്ധനകളും സര്‍ക്കാര്‍- കോടതി ഉത്തരവുകളും കര്‍ശനമായി പാലിക്കാന്‍ ജില്ലാ ഉത്സവ ഏകോപന സമിതി യോഗം തീരുമാനിച്ചു. നാട്ടാനകള്‍ക്കെതിരെയുള്ള പീഡനം തടയുന്നതിനായി രൂപീകരിച്ച സമിതിയാണ് ജില്ലാ ഉത്സവ ഏകോപന സമിതി.
40 വയസിന് മുകളില്‍ പ്രായമുള്ള ആനകളുടെ കാര്യത്തില്‍ ആരോഗ്യ സ്ഥിതി അവലോകന റിപ്പോര്‍ട്ട് ലഭ്യമായിട്ടുള്ളവയെ മാത്രമേ ഉത്സവങ്ങള്‍ക്ക് ഉപയോഗിക്കാവൂവെന്നും ജില്ലാ ഉത്സവ മേല്‍നോട്ട സമിതിയില്‍ 2016 ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉത്സവങ്ങള്‍ക്ക് അതില്‍ പറഞ്ഞിട്ടുള്ള എണ്ണം ആനകള്‍ക്ക് മാത്രമേ തുടര്‍ന്നും അനുമതി നല്‍കുകയുള്ളുവെന്നും യോഗം പറഞ്ഞു.. പകല്‍ 11 നും വൈകിട്ട് 6 നും ഇടയില്‍ആനകളെ നടത്തികൊണ്ടു പോകുന്നതിന്ജില്ലാ കളക്ടര്‍ ഏര്‍പ്പെടുത്തിയ നിരോധനം കര്‍ശനമായി തുടരുകയും ചെയ്യും.
advertisement
40 വയസില്‍ താഴെയുള്ള ആനകളെ ഉത്സവങ്ങളില്‍ എഴുന്നള്ളിക്കാന്‍ സര്‍ക്കാര്‍ വെറ്ററിനറി ഓഫീസറുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.കൊച്ചി ദേവസ്വം ബോര്‍ഡിന്റെ ആനകളെ സര്‍ക്കാര്‍ വെറ്ററിനറി സര്‍ജന്റെയോ അസിസ്റ്റന്റ് ഫോറസ്ട്രി വെറ്ററിനറി ഓഫീസറുടേയോ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ എഴുന്നള്ളിക്കാന്‍ പാടില്ലെന്നും തീരുമാനിച്ച സമിതി ആന എഴുന്നള്ളിപ്പിന് റവന്യൂ അധികാരികളുടെ മുന്‍കൂര്‍ അനുമതി വേണമെന്ന നിബന്ധന ഒഴിവാക്കണമെന്ന ആന ഉടമാ സംഘത്തിന്റെ ആവശ്യം തള്ളുകയും ചെയ്തു.
യോഗത്തില്‍ തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലെ വ്യശ്ചികോത്സവത്തിന് 15 ആനകളുടെ എഴുന്നള്ളിപ്പിനായി 30 ആനകളെ ക്ഷേത്രത്തില്‍ നിര്‍ത്തുന്നുവെന്ന് ആനത്തൊഴിലാളി യൂണിയന്റെ പരാതി ക്ഷേത്രം ഭാരവാഹികളുമായി ചര്‍ച്ച ചെയ്ത് പരിഹാരിക്കാന്‍ യൂണിയന്‍ പ്രതിനിധിക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഉത്സവത്തിന് കൊണ്ടുവരുന്ന ആനകളെ പരിശോധിക്കുമ്പോള്‍ ആരോഗ്യപരമായി യോഗ്യമല്ല എന്ന് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയാല്‍ പല ക്ഷേത്ര ഭാരവാഹികളും അത് കൈപ്പറ്റുന്നില്ലെന്ന് ജില്ലാ വെറ്ററിനറി ഓഫീസര്‍ യോഗത്തെ അറിയിച്ചു. എന്നാല്‍ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റാത്തത് ക്ഷേത്രം ഭാരവാഹികളുടെ ഉത്തരവാദിത്തം കുറയ്ക്കുന്നില്ലെന്നും ഇത്തരം സംഭവങ്ങള്‍ ഉടന്‍ തന്നെ വനം വകുപ്പുദ്യോഗസ്ഥരെ അറിയിച്ച് തുടര്‍ നടപടി ഉറപ്പു വരുത്തണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു.
advertisement
Location :
First Published :
December 03, 2018 10:46 PM IST


