നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • nattu-varthamanam
  • »
  • കായംകുളം മാര്‍ക്കറ്റ് വെള്ളിയാഴ്ച തുറക്കും; അറിയാൻ 18 നിബന്ധനകൾ

  കായംകുളം മാര്‍ക്കറ്റ് വെള്ളിയാഴ്ച തുറക്കും; അറിയാൻ 18 നിബന്ധനകൾ

  ഒരു സ്ഥാപനത്തില്‍ ഒരു സമയം 4 പേര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കാവൂ.

  പ്രതീകാത്മ ചിത്രം

  പ്രതീകാത്മ ചിത്രം

  • Share this:
   കായംകുളം മാര്‍ക്കറ്റ് നിയന്ത്രണങ്ങളോടെ ഓഗസ്റ്റ് 14 (വെള്ളിയാഴ്ച) മുതല്‍ തുറന്ന് കൊടുക്കാന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ തീരുമാനമായി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് കായംകുളത്ത് കർശന ജാഗ്രത ഏര്‍പ്പെടുത്തിയത്. കോവിഡ് ബാധിതർ എത്തിയ സാഹചര്യത്തിൽ ഒരുമാസം മുമ്പാണ് കായംകുളം മാർക്കറ്റും പരിസര പ്രദേശത്തെ കടകളും അടയ്ക്കാൻ നഗരസഭ നിർദേശം നൽകിയത്.

    പ്രധാന നിബന്ധനകള്‍: 

   1.രാവിലെ നാലുമുതലായിരിക്കും പ്രവർത്തിക്കുക.

   2.ഒരു സ്ഥാപനത്തില്‍ ഒരു സമയം 4 പേര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കാവൂ.

   3.എല്ലാ ദിവസവും രാത്രി 12 മണി മുതല്‍ രാവിലെ ആറുമണി വരെ ഇതരസംസ്ഥാനത്തുനിന്നുള്‍പ്പെടെ ചരക്കുമായി എത്തുന്ന വാഹനങ്ങള്‍ക്ക് ലോഡ് ഇറക്കുന്നതിന് അനുമതി നല്‍കും.

   4.ചരക്ക് ഇറക്കിയ വാഹനങ്ങള്‍ നഗരസഭ വക റയില്‍വേ ടെര്‍മിനല്‍ ബസ് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്യണം.

   5.ലോറി ഡ്രൈവര്‍മാര്‍/ ക്ലീനര്‍ മാര്‍ക്ക് നഗരസഭ വക കംഫര്‍ട്ട് സ്റ്റേഷന്‍, വിശ്രമകേന്ദ്രം ഉപയോഗിക്കുന്നതിന് അനുമതി നല്‍കും.

   6.ദിവസവും രാവിലെ ആറുമുതല്‍ ഒമ്പതു മണി വരെ റീടെയില്‍ വ്യാപാരത്തിനായി എത്തുന്നവര്‍ക്ക് കടകളില്‍ നിന്നുംചെറിയ വാഹനങ്ങളിലേക്ക് ലോഡ് കയറ്റുന്നതിന് അനുമതി നല്‍കും.

   7.ദിവസവും രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് എഴ് വരെ യാതൊരു വാഹനങ്ങളുടെയും പാര്‍ക്കിംഗ് മാര്‍ക്കറ്റില്‍ അനുവദിക്കുന്നതല്ല. ഈ സമയത്ത് മാത്രം പൊതുജനങ്ങള്‍ക്ക് സാധനങ്ങള്‍ വാങ്ങി കൊണ്ടുപോകുന്നതിനായി ചെറിയ വാഹനങ്ങള്‍ മാത്രം മാര്‍ക്കറ്റിലേക്ക് പ്രവേശിക്കാന്‍ അനുവാദം നല്കും.

   8.മാര്‍ക്കറ്റിലേക്ക് കയറുന്ന വാഹനങ്ങളുടെ വഴി സംബന്ധിച്ച ക്രമീകരണം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കായംകുളം പോലീസുമായി ആലോചിച്ച് നിര്‍വഹിക്കും.

   9. ഞായറാഴ്ച ദിവസം മാര്‍ക്കറ്റ് സമ്പൂര്‍ണ്ണമായി അടച്ചുകൊണ്ട് ശുചീകരണം നടത്തും.

   10. ഒരു ദിവസം 30 ഹെവി ചരക്കുവാഹനങ്ങള്‍ക്ക് മാത്രമേ മാര്‍ക്കറ്റില്‍ പ്രവേശനം അനുവദിക്കൂ.

   11.ഓരോ സ്ഥാപനത്തിലും, ലോഡുമായി എത്തുന്ന വാഹനത്തിന്റെ വിവരം ,ഡ്രൈവറുടെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ലോഡ് ഇറക്കിയ തൊഴിലാളികളുടെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ പ്രത്യേക രജിസ്റ്ററില്‍ സൂക്ഷിക്കേണ്ടതും, ഇത് നഗരസഭ ആവശ്യപ്പെടുന്ന സമയത്ത് പരിശോധനയ്ക്കായി ഹാജരാക്കേണ്ടതുമാണ്.

   12.എല്ലാ വ്യാപാര സ്ഥാപനങ്ങളിലും, സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്ന വ്യക്തികളുടെ പേര് വിവരം രജിസ്റ്ററില്‍ എഴുതി സൂക്ഷിക്കണം.

   13.എല്ലാ വ്യാപാര സ്ഥാപനങ്ങളിലും, കൈ കഴുകുന്നതിനുള്ള സൗകര്യം, സാനിറ്റൈസര്‍, സാമൂഹ്യ അകലം പാലിക്കല്‍ എന്നിവ കൃത്യമായി നടപ്പാക്കണം.

   14.എല്ലാ വ്യാപാരികളും കൊവിഡ് ടെസ്റ്റിന് വിധേയരാകണം.

   15.കോവിഡ് ജാഗ്രത പോർട്ടൽ വഴി നൽകുന്ന ഡിജിറ്റൽ രജിസ്റ്റർ സേവനവും മാർക്കറ്റിലെ കടകൾ ഉപയോഗിക്കണം.

   16.നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന സമയത്ത് ബന്ധപ്പെട്ട കോവിഡ് ടെസ്റ്റ് സംബന്ധിച്ച രേഖകള്‍ ഹാജരാകേണ്ടതാണ്.

   17.നടപ്പാത കയ്യേറി കച്ചവടം നടത്തുന്നത് നിയമവിരുദ്ധമായതിനാല്‍ അനുവദനീയമല്ല.

   18.കായംകുളം നഗരസഭയുടെ നേതൃത്വത്തില്‍ ജനകീയമേല്‍നോട്ട കമ്മിറ്റി മാര്‍ക്കറ്റിലെ നിയന്ത്രണങ്ങള്‍ ഉറപ്പാക്കും.

   TRENDING Yuvraj Singh prays for Sanjay Dutt |'ആ വേദന എനിക്കറിയാം.. പക്ഷെ നിങ്ങൾ ഒരു പോരാളിയാണ് ഈ ഘട്ടം മറികടക്കും': സഞ്ജയ് ദത്തിന് സുഖാശംസ നേർന്ന് യുവരാജ് സിംഗ് [NEWS]Kamala Harris| ഇന്ത്യന്‍ വംശജ കമല ഹാരിസ് അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി; വിമർശനവുമായി ട്രംപ് [NEWS] YouTube Challenge Accepted: ലൈംഗികാവയവത്തിന് തീകൊളുത്തി ലൈവ് നടത്തി യൂട്യൂബ് താരം [NEWS]
   Published by:Asha Sulfiker
   First published:
   )}