നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • nattu-varthamanam
  • »
  • പൊന്നാപുരം കോട്ട കൈവിട്ടു; പാലായിൽ കേരള കോൺഗ്രസ് സമരത്തിനിറങ്ങി

  പൊന്നാപുരം കോട്ട കൈവിട്ടു; പാലായിൽ കേരള കോൺഗ്രസ് സമരത്തിനിറങ്ങി

  പാലാ സമാന്തര റോഡിലെ സിവിൽ സ്റ്റേഷൻ ഭാഗത്തെ രാമപുരം റോഡ് മുതൽ സെന്റ് മേരീസ് സ്കൂൾ  വരെയുള്ള ഭാഗത്തെ സ്ഥലമേറ്റെടുത്ത് റോഡിന് വീതികൂട്ടമെന്നാണ് ഒന്നാമത്തെ ആവശ്യം

  കേരള കോൺഗ്രസ്

  കേരള കോൺഗ്രസ്

  • Share this:
   കോട്ടയം: ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞു ഫലവും വന്നു.
   കൈവശമിരുന്ന പൊന്നാപുരം കോട്ട കൈവിട്ടതിന്റെ ക്ഷീണം തീർക്കുവാനാണെങ്കിലും ജനകീയ വിഷയങ്ങളുയർത്തി സമരങ്ങൾക്ക് കേരള കോൺഗ്രസ് എം തുടക്കമിട്ടു. പാലാ സമാന്തര റോഡിലെ സിവിൽ സ്റ്റേഷൻ ഭാഗത്തെ രാമപുരം റോഡ് മുതൽ സെന്റ് മേരീസ് സ്കൂൾ  വരെയുള്ള ഭാഗത്തെ സ്ഥലമേറ്റെടുത്ത് റോഡിന് വീതികൂട്ടമെന്നാണ് ഒന്നാമത്തെ ആവശ്യം.

   കേരള കോൺഗ്രസ് സമരത്തിന്‍റെ ലക്ഷ്യം എം.എൽ.എ. തന്നെ - മാണി. സി. കാപ്പന്റെ കുടുംബ ബന്ധുവിന്റെ വസ്തുവാണ് ഈ ഭാഗത്തുള്ളത്. കോടതി കേസുമായി ബന്ധപ്പെട്ട ഈ സ്ഥലം എം.എൽ.എ മുൻകൈയെടുത്ത് ഏറ്റെടുക്കണമെന്നാണ്
   ആവശ്യം. പുരയിടം -തോട്ടം ഭൂമി പ്രശ്നം പരിഹരിക്കപ്പെടണമെന്നതാണ് രണ്ടാമത്തെ ആവശ്യം. ഈ രണ്ടു കാര്യങ്ങളും ഉന്നയിച്ചു കൊണ്ടായിരുന്നു കേരള കോൺഗ്രസിന്റെ യുവജന വിഭാഗമായ യൂത്ത് ഫ്രണ്ട് (എം) ന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാവിലെ പാലാ സിവിൽ സ്റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തിയത്. മാർച്ച് യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് സാജൻ തൊടുക ഉദ്ഘാടനം ചെയ്തു.

   കെട്ടാൻ പെണ്ണുകിട്ടാതെ സീറോ മലബാർ സഭയിലെ യുവാക്കൾ; 30 കഴിഞ്ഞിട്ടും പെണ്ണു കിട്ടാത്തവർ ഒരുലക്ഷം

   എന്നാൽ എം.എൽ.എ.യു മേൽ ചാർത്തപ്പെടുന്ന ആരോപണങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളുന്നുവെന്ന് മാണി.സി.കാപ്പൻ പറഞ്ഞു. റോഡിന്റെ വീതി കൂട്ടിയുള്ള നിർമ്മാണം മാർച്ച് 31ന് മുൻപ് പൂർത്തിയാക്കും. ഇന്നലെ എം.എൽ.എ. ആയതിന്റെ
   മേൽ ഇക്കാര്യങ്ങളെല്ലാം ആരോപിക്കുന്നത് ദീർഘകാലം സ്ഥലം എം.എൽ.എയും എം.പി.യുമൊക്കെയുള്ള പാർട്ടിയാണെന്നും കാപ്പൻ പറഞ്ഞു. രാജേഷ് വാളി പ്ലാക്കൽ, സുനിൽ പയ്യമ്പള്ളി, കുഞ്ഞുമോൻ മാടപ്പട്ട്, ജില്ലാ പഞ്ചായത്തംഗം പെണ്ണമ്മ തോമസ് എന്നിവർ മാർച്ചിന് നേതൃത്വം നല്കി. പതിവ് കേരള കോൺഗ്രസ് എം. യാത്രകളിൽ നിന്ന് വ്യത്യസ്തമായി ഇക്കുറി നല്ല പൊതുജനപങ്കാളിത്തവും ഉണ്ടായിരുന്നു.
   First published: