കുട്ടനാട്ടിൽ കറങ്ങാൻ ഇനി അത്യാധുനിക ലക്ഷ്യ

Last Updated:
ആലപ്പുഴ: അത്യാധുനിക സൗകര്യങ്ങളുമായി ആലപ്പുഴയുടെ ഓളപ്പരപ്പിലേക്ക് ഇന്നുമുതൽ 'ലക്ഷ്യ'യെത്തി. സംസ്ഥാന ജലഗതാഗത വകുപ്പ് പുതുതായി നിർമ്മിച്ച അഞ്ച് 'ലക്ഷ്യ' ബോട്ടുകളാണ് ഇന്നുമുതൽ സർവീസ് ആരംഭിച്ചത്. ജലഗതാഗത വകുപ്പിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ചാണ് അഞ്ച് ആധുനിക സ്റ്റീൽ ബോട്ടുകൾ നീറ്റിലിറക്കിയത്. ഇന്ന് രാവിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനാണ് പുതിയ ബോട്ട് സർവീസുകൾ ഉദ്ഘാടനം ചെയ്തത്.
കൈനകരി സർക്കുലർ സർവീസ്
ആലപ്പുഴയിൽനിന്ന് ഏകദേശം 12 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന കൈനകരി, വേണാട്ടുകാട് പ്രദേശങ്ങളിലെ കർഷകരും മത്സ്യത്തൊഴിലാളികളും ഉൾപ്പെടുന്ന ജനങ്ങൾക്ക് ഏറെ ഉപയോഗപ്രദമാകുന്ന സർവീസാണിത്. കപ്പപ്പുറം, പാണ്ടിച്ചേരി, കൈനകരി, കട്ടമംഗലം, വേണാട്ടുകാട്, ചേന്നങ്കരി എന്നീ പ്രദേശങ്ങളിലെ ജനങ്ങളുടെ യാത്രാക്ലേശത്തിന് പുതിയ സർവീസ് ആശ്വാസകരമാകും. കുട്ടനാട്ടുകാർക്ക് എളുപ്പത്തിൽ ആലപ്പുഴ, കൈനകരി റോഡുമുക്ക്, നെടുമുടി എന്നിവിടങ്ങളിലേക്ക് എത്താൻ ഈ സർവീസ് സഹായകരമാകും. ആലപ്പുഴ നിന്ന് കൈനകരി റോഡുമുക്കിലെത്തുന്ന ബസുകളുടെ സമയക്രമം അനുസരിച്ചാണ് സർക്കുലർ ബോട്ടിന്‍റെ ഷെഡ്യൂൾ ക്രമീകരിച്ചിരിക്കുന്നതെന്നും ജലഗതാഗതവകുപ്പ് ഡയറക്ടർ അറിയിച്ചു.
advertisement
'ലക്ഷ്യ' ബോട്ടുകളുടെ സവിശേഷതകൾ
ഒരേ സമയം 75 പേർക്ക് സഞ്ചരിക്കാൻ സാധിക്കുന്ന 'ലക്ഷ്യ', ബോട്ടുകളിൽ യാത്ര സുഖപ്രദമാക്കുന്നതിനു ആവശ്യമുള്ള ആധുനിക രീതിയിലെ സീറ്റുകൾ, ശബ്ദവും വൈബ്രേഷനും കുറഞ്ഞ 127 HP എൻജിൻ എന്നിവയാണ് ഉപയോഗിച്ചിരിക്കുന്നത്. അത്യാധുനിക സുരക്ഷാ ഉപകരണങ്ങൾ ഉൾപ്പെടുത്തി നിർമ്മിച്ചിരിക്കുന്ന ബോട്ടുകൾ, ഗുണമേന്മയിൽ മികവുറ്റതാക്കുന്നതിന് ലോകോത്തര നിലവാരമായ IRS ക്ലാസ്സിലാണ് തയ്യാറാക്കിയിരിക്കുന്നത്. നിർമ്മാണത്തിന്‍റെ ഓരോ ഘട്ടങ്ങളിലും കൃത്യമായി സാങ്കേതിക കമ്മിറ്റിയുടെ പരിശോധനകൾ നടത്തി ഗുണമേന്മ ഉറപ്പു വരുത്തിയിട്ടുണ്ട്.
advertisement
ഏഴു നോട്ടിക്കൽ മൈൽ (13 km/hr) സ്പീഡിൽ പോകുന്നതിനു ഡിസൈൻ ചെയ്ത 'ലക്ഷ്യ' ബോട്ടുകൾക്ക് അനുകൂല സാഹചര്യങ്ങളിൽ 8.5 നോട്ടിക്കൽ മൈൽ (16 km/hr) വേഗത്തിൽ കുതിക്കുവാൻ സാധിക്കും. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ബയോ ടോയിലെറ്റുകളും ക്രമീകരിച്ചിട്ടുണ്ട്. യാത്രാസുരക്ഷ ഉറപ്പാക്കുന്നതിന് എൻജിൻ ഡ്രൈവർ ബിൽജ് പമ്പ്, ഫയർ പമ്പ്, അന്താരാഷ്‌ട്ര നിലവാരത്തിലെ ലൈഫ് ജാക്കറ്റുകൾ എന്നിവയും സവിശേഷതകളായുണ്ട്.
ജലഗതാഗത വകുപ്പിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ചാണ് അഞ്ച് ആധുനിക സ്റ്റീൽ ബോട്ടുകൾ നീറ്റിലിറക്കിയത്. ഇന്ന് രാവിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനാണ് പുതിയ ബോട്ട് സർവീസുകൾ ഉദ്ഘാടനം ചെയ്തത്.
advertisement
രാജ്യത്തെ ആദ്യ സോളാർ ഫെറി ബോട്ട് ആദിത്യ, അത്യാധുനിക മെഡിക്കൽ സൗകര്യങ്ങളോടു കൂടിയ ജല ആംബുലൻസ്, രാജ്യത്തെ ആദ്യ അതിവേഗ എ.സി. ബോട്ടായ വേഗ 120 എന്നിവയ്ക്ക് ശേഷമാണ് 'ലക്ഷ്യ' എത്തുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
കുട്ടനാട്ടിൽ കറങ്ങാൻ ഇനി അത്യാധുനിക ലക്ഷ്യ
Next Article
advertisement
മൂലമറ്റം പവര്‍ഹൗസ് ഒരു മാസത്തേക്ക് അടയ്ക്കും; സംസ്ഥാനത്ത് ദിവസം 780 മെഗാവാട്ട് വൈദ്യുതി കുറയും
മൂലമറ്റം പവര്‍ഹൗസ് ഒരു മാസത്തേക്ക് അടയ്ക്കും; സംസ്ഥാനത്ത് ദിവസം 780 മെഗാവാട്ട് വൈദ്യുതി കുറയും
  • മൂലമറ്റം പവര്‍ഹൗസ് നവംബർ 11 മുതൽ ഒരു മാസം അടച്ചിടും; 780 മെഗാവാട്ട് വൈദ്യുതി കുറയുമെന്ന് കണക്കാക്കുന്നു.

  • മൂലമറ്റം പവര്‍ഹൗസിന്റെ 5, 6 ജനറേറ്ററുകളുടെ സീലുകൾ മാറ്റുന്നതിനാലാണ് സമ്പൂർണ ഷട്ട് ഡൌൺ.

  • മൂലമറ്റം പവര്‍ഹൗസ് അടച്ചിടുന്നതോടെ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ലെന്ന് കെഎസ്ഇബി പറയുന്നു.

View All
advertisement