ജൈവ മാലിന്യ നിക്ഷേപം എന്നന്നേക്കുമായി അവസാനിപ്പിക്കാൻ നഗരസഭ; കൊല്ലം നഗരത്തിലെ വീടുകളിൽ കിച്ചൻ ബിന്നുകൾ നിർബന്ധമാക്കുന്നു
- Published by:Gowthamy GG
- news18-malayalam
Last Updated:
ജൈവ മാലിന്യ നിക്ഷേപം എന്നന്നേക്കുമായി അവസാനിപ്പിക്കുമെന്ന് നഗരസഭ.
കൊല്ലം: കൊല്ലം നഗരത്തിലെ വീടുകളിൽ കിച്ചൻ ബിന്നുകൾ നിർബന്ധമാക്കുന്നു. ജൈവ മാലിന്യ നിക്ഷേപം എന്നന്നേക്കുമായി അവസാനിപ്പിക്കാൻ നഗരസഭ തീരുമാനിച്ചതിൻറെ ഭാഗമായിട്ടാണ് നടപടി. ആദ്യഘട്ടത്തിൽ ബോധവത്കരണം നടത്തും. ആവശ്യമെങ്കിൽ തുടർന്ന് വീടുകളിൽ കിച്ചൻ ബിൻ എന്ന നിർബന്ധിത നടപടിയിലേക്ക് നീങ്ങാനാണ് നഗരസഭാ തീരുമാനം.
ജൈവ മാലിന്യം നഗരത്തിൽ ഇനി അനുവദിക്കാനാവില്ലെന്ന നിലപാടാണ് നഗരസഭയ്ക്കുള്ളതെന്ന് മേയർ ഹണി ബഞ്ചമിൻ പറഞ്ഞു. 27,000 കച്ചൻ ബിന്നുകൾ വിതരണം ചെയ്യാനാണ് തീരുമാനം. മൂന്ന് തട്ടുള്ള ബിന്നിൽ നിക്ഷേപിക്കുന്ന ജൈവമാലിന്യം വളമായി മാറും. ബിന്നിൽ നടക്കുന്ന രാസപ്രക്രിയ വഴിയാണ് ജൈവ വസ്തുക്കൾ വളമാകുന്നത്. ദുർഗന്ധം തീരെയുണ്ടാവില്ല. ക്രമമായാണ് ബിന്നുകളിൽ ജൈവ വസ്തുക്കൾ നിറയ്ക്കേണ്ടത്. വീട്ടിൽ തന്നെ വളം ഉപയോഗിക്കുകയോ നഗരസഭ സഭയ്ക്ക് വിൽക്കുകയോ ചെയ്യാം.
advertisement
1900 രൂപ വിലയുള്ള കിച്ചൻ ബിന്നുകൾ 180 രൂപയ്ക്കാണ് വീടുകൾക്ക് നൽകുക. റസി. അസോസിയേഷനുകൾ, എൻജിഒകൾ, പൊതുജനങ്ങൾ തുടങ്ങിയവരെ ഉൾപ്പെടുത്തി കിച്ചൻ ബിൻ ആവശ്യകത സംബന്ധിച്ച് സെമിനാർ സംഘടിപ്പിക്കും. വിമുഖത കാട്ടിയാൽ ബിന്നുകൾ വീടുകളിൽ വയ്ക്കുന്നത് നിർബന്ധിത നടപടിയാക്കാനാണ് നഗരസഭാ തീരുമാനം.
നേരത്തെ പൈപ്പ് കമ്പോസ്റ്റിലും മഴവെള്ള സംഭരണി പദ്ധതിയിലും തണുപ്പൻ പ്രതികരണമാണ് പൊതുജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടായത്. ഈ സാഹചര്യത്തിലാണ് കിച്ചൻ ബിൻ നിർബന്ധിത നടപടിയാക്കാനുള്ള തീരുമാനം.
Location :
First Published :
February 16, 2020 3:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
ജൈവ മാലിന്യ നിക്ഷേപം എന്നന്നേക്കുമായി അവസാനിപ്പിക്കാൻ നഗരസഭ; കൊല്ലം നഗരത്തിലെ വീടുകളിൽ കിച്ചൻ ബിന്നുകൾ നിർബന്ധമാക്കുന്നു


