ഉരുള്‍പൊട്ടല്‍ ഭീതിയില്‍ ഒരുനാട്; മഴക്കാലത്തെങ്കിലും പാറപൊട്ടിക്കരുതേ! വട്ടിപ്പനക്കാരുടെ വിലാപം
- Published by:Rajesh V
- news18-malayalam
Last Updated:
കോഴിക്കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശമാണ് കാവിലുംപാറ പഞ്ചായത്ത്. പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ വട്ടിപ്പന മേഖല ഉള്‍പ്പെടുന്ന പ്രദേശം.
കോഴിക്കോട്: മഴ കനത്തതോടെ കോഴിക്കോട്ടെ കിഴക്കന്‍ മലയോര മേഖലയായ കാവിലുംപാറയിലെ വട്ടിപ്പന പ്രദേശവാസികള്‍ ഭീതിയില്‍. വട്ടിപ്പനയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറി കാരണം ഉരുള്‍പൊട്ടലുണ്ടാകുമോ എന്ന ഭീതിയിലാണ് പ്രദേശവാസികള്‍. ചെങ്കുത്തായ പ്രദേശമാണ്. മലവെള്ളപ്പാച്ചില്‍ പതിവാണ്. മലയടിവാരത്ത് നിരവധി കുടുംബങ്ങള്‍ കഴിയുന്നുണ്ട്. അതീവ പരിസ്ഥിതി ലോലപ്രദേശമാണ്. പാറഖനനത്തിന് ഉള്‍പ്പെടെ കര്‍ശന നിയന്ത്രണം വേണ്ട സ്ഥലമാണ്.
കോഴിക്കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശമാണ് കാവിലുംപാറ പഞ്ചായത്ത്. പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ വട്ടിപ്പന മേഖല ഉള്‍പ്പെടുന്ന പ്രദേശം. മഴ തിമിര്‍ത്തു പെയ്യുകയാണ്. സമീപത്തെ കരിങ്കല്‍ ക്വാറി വട്ടിപ്പന മലയ്ക്ക് ഭീഷണിയായി നിലകൊള്ളുന്നു.
ഉരുള്‍പൊട്ടല്‍ സാധ്യത ഏറെയുള്ള ഈ മേഖലയില്‍ പാറപൊട്ടിക്കല്‍ തകൃതിയിലായതോടെ പ്രദേശവാസികളുടെ ഭീതിയും ഇരട്ടിക്കുന്നു. സ്‌ഫോടനശബ്ദം കാരണം സമീപത്തെ വീടുകള്‍ക്കു വിള്ളലുകള്‍ ഉണ്ടാകുന്നത് പതിവാണെന്ന് പ്രദേശവാസിയായ മോളി തോമസ് പറയുന്നു.
TRENDING:ടിക് ടോക് എന്ന വന്മരം വീണു; ഇനിയെന്ത്? [NEWS]Unlock 2.0 | ജൂലൈ 31 വരെ അന്താരാഷ്ട്ര വിമാന സർവീസുകളില്ല; വിദ്യാഭ്യാസ സ്ഥാപനങ്ങളും തിയേറ്ററുകളും അടഞ്ഞു കിടക്കും [NEWS] 'അളമുട്ടിയാൽ കോൺഗ്രസും കടിക്കും'; ജോസ് വിഭാഗത്തെ എന്തുകൊണ്ട് യു.ഡി.എഫ് പുറത്താക്കി? [NEWS]
ക്വാറിക്കെതിരെ ദീര്‍ഘകാലമായി നാട്ടുകാര്‍ സമരത്തിലാണ്. എന്നാല്‍ ക്വാറിക്കെതിരെ അധികൃതര്‍ കണ്ണടയ്ക്കുകയാണെന്ന് നാട്ടുകാരനായ ജസ്റ്റിന്‍ സാബു പറഞ്ഞു.രണ്ട് വര്‍ഷം മുമ്പ് ഉരുള്‍പൊട്ടി നിരവധി ജീവനുകള്‍ പൊലിഞ്ഞ കരിഞ്ചോല മലയ്ക്ക് സമാനമായ സാഹചര്യമാണ് വട്ടിപ്പനയിലേതും. നിരവധി നീര്‍ച്ചാലുകള്‍ ഉത്ഭവിക്കുന്ന വട്ടിപ്പനയുടെ അങ്ങേയറ്റം വയനാട് ജില്ലയാണ്. മലയിടിഞ്ഞാല്‍ അടിവാരത്തെ നൂറുകണക്കിന് കുടുംബങ്ങളെയിത് സാരമായിത്തന്നെ ബാധിക്കും.
Location :
First Published :
June 30, 2020 11:54 AM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
ഉരുള്‍പൊട്ടല്‍ ഭീതിയില്‍ ഒരുനാട്; മഴക്കാലത്തെങ്കിലും പാറപൊട്ടിക്കരുതേ! വട്ടിപ്പനക്കാരുടെ വിലാപം